Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്ത് ദിവസമായി താമസം ഗുഹയിൽ, ചൈനക്കാരൻ പിടിയിൽ; ലോക്ക്ഡൗൺ കഴിയുന്നതുവരെ താമസിക്കാൻ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കണമെന്ന് യുവാവിന്റെ അഭ്യർത്ഥന

പത്ത് ദിവസമായി താമസം ഗുഹയിൽ, ചൈനക്കാരൻ പിടിയിൽ; ലോക്ക്ഡൗൺ കഴിയുന്നതുവരെ താമസിക്കാൻ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കണമെന്ന് യുവാവിന്റെ അഭ്യർത്ഥന

സ്വന്തം ലേഖകൻ

ചെന്നൈ: പത്ത് ദിവമായി ഗുഹയിൽ താമസിക്കുകയായിരുന്ന ചൈനീസ് വംശജനെ കണ്ടെത്തി. തമിഴ്‌നാട് തിരുവണ്ണാമലയിലെ ഗുഹയിൽ നിന്നാണ് 35 കാരനായ യാങ്രുയിയെ കണ്ടെത്തിയത്. തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്.ഇയാളെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജനുവരി 20 നാണ് അരുണാചലേശ്വർ ക്ഷേത്രദർശനത്തിനായി യാങ് രുയി തിരുവണ്ണാമലൈയിൽ എത്തിയത്. പിന്നീട് സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദർശനം നടത്തി. മാർച്ച് 25 ന് തിരുവണ്ണാമലൈയിൽ തിരികെ എത്തിയെങ്കിലും ചൈനക്കാരനായതിനാൽ ലോഡ്ജിൽ മുറി ലഭിച്ചില്ല. തുടർന്നാണ് താമസത്തിനായി അദ്ദേഹം കാടു കയറിയത്.

യുവാവിനെ വനപാലകർ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെൽപ്പ്‌ലൈൻ ഡെസ്‌കിന് കൈമാറി. ലോക്ക്ഡൗൺ കഴിയുന്നതുവരെ താമസിക്കാൻ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കിയാൽ മതി എന്നാണ് യുവാവിന്റെ അഭ്യർത്ഥന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP