Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗൺ മുതലെടുത്ത് സംസ്ഥാനത്ത് പഴകിയ മീനിന്റെ ചാകര; ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്നത് മാസങ്ങൾ പഴക്കമുള്ള മീനുകൾ; വിവിധ ജില്ലകളിൽ നിന്നായി 29,000 കിലോ പഴകിയ മീൻ പിടികൂടി ഭക്ഷ്യവകുപ്പ്; ഫോർമാലിനിൻ കലർന്ന മീനും വിൽപനയ്ക്ക; പരിശോധന ശക്തം

ലോക്ക് ഡൗൺ മുതലെടുത്ത് സംസ്ഥാനത്ത് പഴകിയ മീനിന്റെ ചാകര; ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തിക്കുന്നത് മാസങ്ങൾ പഴക്കമുള്ള മീനുകൾ; വിവിധ ജില്ലകളിൽ നിന്നായി  29,000 കിലോ പഴകിയ മീൻ പിടികൂടി ഭക്ഷ്യവകുപ്പ്; ഫോർമാലിനിൻ കലർന്ന മീനും വിൽപനയ്ക്ക; പരിശോധന ശക്തം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരുന്ന പശ്ചാത്തലം മുതലാക്കി ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് പഴകിയ മത്സ്യങ്ങളുടെ ഒഴുക്ക്. ലോക്ക്ഡൗണിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യം എത്തിച്ച് വിൽപ്പന നടത്തുന്നവരെ പിടികൂടാൻ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കർശന നടപടി തുടരുകയാണ്. ന. ഫിഷറീസ് ഡിപ്പാർട്ട്മെന്റും ഭക്ഷ്യ സുരക്ഷാ വിഭാഗവും സംയുക്തമായി നടത്തുന്ന പരിശോധനയിൽ വിവിധ ഇടങ്ങളിൽ നിന്നായി 29,000 കിലോ പഴകിയ മീൻ പിടികൂടി. 100 കിലോ മീനിൽ ഫോർമാലിൻ കണ്ടെത്തി.

താമരശേരിയിൽ നിന്ന് മാത്രം 18,000 കിലോ മീനാണ് പിടികൂടിയത്. കൊച്ചി വെപ്പിനിൽ നിന്ന് 4000 കിലോ പിടികൂടിയപ്പോൾ കായംകുളത്ത് നിന്ന് കണ്ടെത്തിയത് 2500 കിലോ പഴകിയ മീനാണ്. വെള്ളറ, കുന്നംകുളം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം 3000, 1500 കിലോ മത്സ്യം പിടികൂടിയതായും അധികൃതർ വ്യക്തമാക്കി.

തേങ്ങാപട്ടണം ഉൾപ്പെടെ തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പഴകിയ മത്സ്യം എത്തുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഈസ്റ്റർ പ്രമാണിച്ച് സംസ്ഥാനത്തെ ആവശ്യം മുതലെടുത്താണ് തമിഴ്‌നാട്ടിൽ നിന്ന് പഴകിയ മത്സ്യം എത്തുന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

കാസർകോടും തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ അഞ്ചിൽ താഴെ മത്സ്യത്തൊഴിലാളികളുമായി ചെറുവള്ളങ്ങൾ കടലിൽ ഇറങ്ങി തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചില സ്ഥാപിത താത്പര്യക്കാർ ഉള്ളതിനാൽ കടലിൽ മീൻ പിടിക്കാൻ പോകുന്നില്ല. വൈകാതെ അവരും കാര്യങ്ങൾ മനസ്സിലാക്കി ചെറുവള്ളങ്ങളിൽ മീൻ പിടിക്കുന്നതിന് സഹകരിക്കുമെന്നാണ് പ്രതീക്ഷ. വിവിധ ജില്ലകളിൽ ഇടനിലക്കാരെ ഒഴിവാക്കി ഹാർബർ മാനേജ്മെന്റ് സൊസൈറ്റി നിശ്ചയിക്കുന്ന വിലയിൽ മത്സ്യത്തിന്റെ ലേലം നല്ലരീതിയിൽ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP