Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധനമന്ത്രി പറഞ്ഞതിന്റെ ആദ്യത്തെ രണ്ട് വാചകം മാത്രം അടർത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്; ഡോ.ഐസക് പറഞ്ഞത് പൂർണമായും ശരി മാത്രമാണ്'; ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്; തോമസ് ഐസകിനെ പല പേര് വിളിച്ച് ആക്ഷേപിക്കുന്ന നൂറു കണക്കിന് മെസേജുകൾ ഇന്ന് ഈ മണിക്കൂറുകൾക്കകം കിട്ടി; തോമസ് ഐസക്കിനെ പിന്തുണച്ച് അയ്യപ്പദാസ്

ധനമന്ത്രി പറഞ്ഞതിന്റെ  ആദ്യത്തെ രണ്ട് വാചകം മാത്രം അടർത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്;  ഡോ.ഐസക് പറഞ്ഞത് പൂർണമായും ശരി മാത്രമാണ്'; ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്; തോമസ് ഐസകിനെ പല പേര് വിളിച്ച് ആക്ഷേപിക്കുന്ന നൂറു കണക്കിന് മെസേജുകൾ ഇന്ന് ഈ മണിക്കൂറുകൾക്കകം കിട്ടി; തോമസ് ഐസക്കിനെ പിന്തുണച്ച് അയ്യപ്പദാസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ പേരിൽ നടക്കുന്നത് കരുതി കൂട്ടിയുള്ള നുണപ്രചാരണമെന്ന് വാർത്താ അവതാരകനായ എ. അയ്യപ്പദാസ്. ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിലാണ് അയ്യപ്പദാസിന്റെ വിശദീകരണം.

'സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടിക്കും. 90 ആയപ്പോൾ നയം മാറ്റി. RBI യിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. Monetize ചെയ്യണം. ഇപ്പേൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? Federal reserve ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ reserve bank നെ ഉപയോഗപ്പെടുത്തണം.', ഇതായിരുന്നു തോമസ് ഐസക് ചർച്ചയിൽ പറഞ്ഞത്.

നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വിഡിയോ ഇന്ന് ഉച്ചമുതൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് അയ്യപ്പദാസ് പറഞ്ഞു

'സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക.. എന്ന് ധനമന്ത്രി പറയുന്ന ഭാഗമാണ് അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നത്.
എന്നാൽ വീഡിയോ മുഴുവൻ കണ്ടാൽ ഇതിലെ തെറ്റിദ്ധാരണ മാറുമെന്ന് അയ്യപ്പദാസ് ഫേസ്‌ബുക്കിൽ കുറിച്ചു.

കുറിപ്പ് വായിക്കാം:

നമ്മുടെ ധനമന്ത്രി ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വീഡിയോ ഇന്ന് ഉച്ചമുതൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നുണപ്രചരണം. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം.

എന്താണ് ഉണ്ടായത്?

മനോരമ ന്യൂസിൽ ഇന്ന് രാവിലെ പത്തിന് അതിഥിയായി വന്ന് എന്നോട് സംസാരിക്കവെ അദ്ദേഹം ഇങ്ങനെ പറഞ്ഞു.

'സാമ്പത്തിക പ്രതിസന്ധി നേരിടാൻ നിങ്ങൾ വായ്പ എടുക്കേണ്ട. റിസർവ് ബാങ്കിനോട് നോട്ട് അച്ചടിക്കാൻ പറഞ്ഞാൽ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക. അങ്ങനെയായിരുന്നു പണ്ട്. 1980-85 വരെ. കൂടുതൽ പണം വേണോ നോട്ട് അടിക്കും. 90 ആയപ്പോൾ നയം മാറ്റി. RBI യിൽ നിന്ന് എടുക്കരുത് എന്നായി. ബാങ്കുകളിൽ നിന്ന് വേണം. Monetize ചെയ്യണം. ഇപ്പേൾ അമേരിക്ക ചെയ്യുന്നത് എന്താണ്? 150 ലക്ഷം കോടി രൂപ എവിടുന്നാണ്? Federal reserve ബോണ്ട് വാങ്ങിയല്ലേ ചെയ്യുന്നത്? അതുപോലെ reserve bank നെ ഉപയോഗപ്പെടുത്തണം.

ഇത്രയുമാണ് തോമസ് ഐസക് പറഞ്ഞത്. ഇതിൽ ആദ്യത്തെ രണ്ട് വാചകം മാത്രം അടർത്തിയെടുത്താണ് നുണ പ്രചരിപ്പിക്കുന്നത്. 21 സെക്കന്റും അതിൽ താഴെയുമുള്ള video കളാണ് ചറപറ പ്രചരിക്കുന്നത്. അതു മാത്രം കേൾക്കുന്ന ഒരാൾക്ക് തെറ്റിദ്ധാരണ സ്വാഭാവികം. മുഴുവൻ കേട്ട ആളുകളിൽ ചിലരാണ് അദ്ദേഹത്തെ മണ്ടനായി ചിത്രീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇത് ചെയ്തത് എന്നും വ്യക്തം.

ഇനി പറഞ്ഞു വന്നതിലേക്ക്. ഡോ.ഐസക് പറഞ്ഞത് പൂർണമായും ശരി മാത്രമാണ്. ആവശ്യമായ നോട്ട് അടിക്കൽ തന്നെയായിരുന്നു പണ്ട്. ഓർക്കുക. പണ്ടെന്നാണ് പറഞ്ഞത്. പിന്നെ ബോണ്ട് കൊടുത്ത് ആർബിഐ യിൽ നിന്ന് പണം വാങ്ങുന്ന രീതിയായി. അത് ചെയ്യണം കേന്ദ്രം എന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. തികച്ചും വസ്തുതാപരം.

തോമസ് ഐസകിനെ പല പേര് വിളിച്ച് ആക്ഷേപിക്കുന്ന നൂറു കണക്കിന് മെസേജുകൾ ഇന്ന് ഈ മണിക്കൂറുകൾക്കകം കിട്ടി. നിരവധി ഫോൺകോളുകൾ. വിദേശത്തു നിന്നടക്കം. പലതിലും മന്ത്രി മണ്ടത്തരം പറഞ്ഞിട്ടും അവതാരകനായ ഞാൻ തിരുത്തിയില്ലെന്നും. എന്നെക്കുറിച്ചുള്ളത് ഞാൻ കാര്യമാക്കുന്നില്ല. Live anchoring ഇടയിൽ ഒരു സംഖ്യ തെറ്റിയതിന് എന്റെ സഹപ്രവർത്തക ക്രൂരമായി പരിഹസിക്കപ്പെട്ടതാണല്ലോ. തീർത്തും മനുഷ്യസഹജമായ ഒന്നിന്റെ പേരിൽ. അപ്പോൾ അത് കാര്യമാക്കുന്നില്ല.

ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്. Official തിരക്കിനിടക്ക് ഒരു മണിക്കുർ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കൂടി മനസ് കാട്ടി വന്നിരുന്ന ഒരു മനുഷ്യൻ അകാരണമായി പരിഹസിക്കപ്പെടുകയാണ്. നീതിയല്ല അത്.

പിന്നെ മന്ത്രി പറഞ്ഞത് നടപ്പാകുമോ എന്നത്. നടപ്പായാൽ economy യിൽ എന്തുണ്ടാകും എന്നത്. ചർച്ചാ വിഷയമാണ്. പിന്നെ സംസാരിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP