Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണടച്ച് വീണ്ടും കർണാടക; കാസർകോഡ് നിന്നും ചികിത്സയ്ക്ക് എത്തിയ രോഗിയെ ചികിത്സ നൽകാതെ തിരിച്ചയച്ചു; ക്രൂരത മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ മലയാളിക്കെതിരെ; ഒന്നരമണിക്കൂർ കാത്തുനിന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ; കോവിഡ് രോഗിയല്ലെന്ന് നിബന്ധന പാലിച്ചിട്ടും കണ്ണിൽ ചോരയില്ലാത്ത നടപടി

കണ്ണടച്ച് വീണ്ടും കർണാടക; കാസർകോഡ് നിന്നും ചികിത്സയ്ക്ക് എത്തിയ രോഗിയെ ചികിത്സ നൽകാതെ തിരിച്ചയച്ചു;  ക്രൂരത  മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ മലയാളിക്കെതിരെ; ഒന്നരമണിക്കൂർ കാത്തുനിന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ; കോവിഡ് രോഗിയല്ലെന്ന് നിബന്ധന പാലിച്ചിട്ടും കണ്ണിൽ ചോരയില്ലാത്ത നടപടി

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: മഹാമാരിയുടെ കാലത്തും മനുഷ്യ ജീവന് വിലകൽപ്പിക്കാതെ കർണാടക. ചികിത്സയ്ക്കായ എത്തിയ കാസർഗോഡ് സ്വദേശിയെ ചികിത്സ നൽകാതെ മടക്കി അയച്ചു. മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ കാസർഗോഡ് സ്വദേശി തസ്ലിമയ്ക്കാണ് ചികിത്സ നിഷേധിച്ചത്.

ഒന്നരമണിക്കൂർ നേരെ കാത്തുനിന്നിട്ടും ഡോക്ടർ പരിശോധിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടിൽ ചികിത്സതേടാനും ഉപദേശിച്ചതായി പറയുന്നു. ആദ്യം ചികിത്സിച്ച ആശുപത്രിയിലേക്ക് പോകാനും അധികൃതർ അനുവദിച്ചില്ല. ഇതോടെ ചികിത്സ ലഭിക്കാതെ തസ്ലിമ മടങ്ങി.

കേരളത്തിന്റെ നിരന്തര അഭ്യർത്ഥനകൾക്കും സുപ്രീം കോടതി ഇടപെടലുകളേയും തുടർന്ന് അതിർത്തി തുറക്കാൻ കർണാടകം തയാറായിരുന്നു. ബുധനാഴ്ച രാവിലെ തസ്ലിമയുമായി എത്തിയ ആംബുലൻസ് തലപ്പാടി ചെക്‌പോസ്റ്റിൽ നിന്ന് മംഗളൂരുവിലേക്ക് കടത്തിവിട്ടിരുന്നു. കർശന പരിശോധനകൾക്കു ശേഷമാണ് ആംബുലൻസ് കടത്തിവിട്ടത്. രോഗിക്കൊപ്പം ഒരാളെ മാത്രമാണ് അനുവദിച്ചത്. എന്നാൽ മംഗളൂരുവിലെത്തിയ തസ്ലിമക്ക് ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.

ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന സംഘമാണ് അതിർത്തിയിൽ പരിശോധന നടത്തിയത്. ചികിത്സയ്ക്കായി സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കാൻ 14 നിബന്ധനകളാണ് കർണാടക വച്ചിരുന്നത്. ഇതെല്ലാം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് മംഗളൂരുവിലേക്ക് ആംബുലൻസ് കടത്തിവിട്ടത്. കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകൾക്കു വിധേയമായി കടത്തിവിടാമെന്ന് കർണാടകം കഴിഞ്ഞ ദിവസം സമ്മതിച്ചിരിന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP