Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉത്തർപ്രദേശ് സമ്പൂർണ ലോക്ഡൗണിലേക്ക്; 15 ജില്ലകൾ പൂർണമായി അടച്ചിടാൻ യോഗി ആദിത്യനാഥ് സർക്കാർ; അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും; കർഫ്യു നീട്ടിയേക്കുമെന്നും റിപ്പോർട്ടുകൾ

ഉത്തർപ്രദേശ് സമ്പൂർണ ലോക്ഡൗണിലേക്ക്; 15 ജില്ലകൾ പൂർണമായി അടച്ചിടാൻ യോഗി ആദിത്യനാഥ് സർക്കാർ; അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും; കർഫ്യു നീട്ടിയേക്കുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ലക്‌നോ: കോവിഡ് വ്യാപനത്തെ തുടർന്ന്  ഉത്തർപ്രദേശ് സമ്പൂർണ ലോക്ഡൗണിലേക്ക്. 15 ജില്ലകൾ പൂർണമായി അടച്ചിടാൻ യോഗി ആദിത്യനാഥ് സർക്കാർ ഉത്തരവിട്ടു. ഏപ്രിൽ 13 വരെ അഞ്ച് ദിവസത്തേക്ക് പൂർണമായും അടച്ചിടാനാണ് ഉത്തരവ്. ബുധനാഴ്ച അർധാത്രി മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

ലക്‌നോ, ആഗ്ര, ഗസ്സിയാബാദ്, നോയിഡ, കാൺപുർ, വരാണസി, ശ്യാമ്ലി, മീററ്റ്, ബരേലി, ബുലന്ദഷർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, ഷഹാരൻപുർ, ബസ്തി എന്നീ ജില്ലകളിലാണ് സമ്പൂർണ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു തരത്തിലുള്ള കടകളും തുറന്നു പ്രവർത്തിക്കില്ല.

അത്യാവശ്യ സാധനങ്ങൾ സർക്കാർ വീട്ടിലെത്തിച്ചു നൽകും. ആരെയും വീടുവിട്ട് പുറത്തേക്കിറങ്ങാൻ അനുവദിക്കില്ല. ഏപ്രിൽ 13 ന് സ്ഥിതിഗതികൾ വീണ്ടും പരിശോധിക്കും. ആവശ്യമായി വന്നാൽ കർഫ്യൂ നീട്ടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉത്തർപ്രദേശിലെ 37 ജില്ലകളിൽ കൊറോണ റിപ്പോർട്ട് ചെയ്തു. ഇതോടെ ബുധനാഴ്ച സംസ്ഥാനത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 326 ആയി ഉയർന്നു. ഇതിൽ 166 പേരും തബ്ലിഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. നിലവിൽ സംസ്ഥാനത്ത് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP