Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡ് പരിശോധന പൂർണമായും സൗജന്യമാക്കണം; സ്വകാര്യ ലാബുകൾക്കുള്ള പണം സർക്കാർ നൽകണമെന്നും സുപ്രീംകോടതി; ഉചിതമായ തീരുമാനം എടുക്കുമെന്ന് സൊളിസിറ്റർ ജനറൽ

കൊവിഡ് പരിശോധന പൂർണമായും സൗജന്യമാക്കണം; സ്വകാര്യ ലാബുകൾക്കുള്ള പണം സർക്കാർ നൽകണമെന്നും സുപ്രീംകോടതി; ഉചിതമായ തീരുമാനം എടുക്കുമെന്ന് സൊളിസിറ്റർ ജനറൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊവിഡ്19 പരിശോധന പൂർണമായും സൗജന്യമാക്കണമെന്ന് സുപ്രീംകോടതി. സ്വകാര്യ ലാബുകൾ കൂടുതൽ ചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനയുടെ പണം സർക്കാർ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് എന്തെങ്കിലും പ്രത്യേക നടപടി എടുക്കാൻ കഴിയില്ലെയെന്ന് സുപ്രീംകോടതി സൊളിസിറ്റർ ജനറലിനോട് ചോദിച്ചു. ഇതിന് ഫലപ്രദമായ വഴി റീഇമ്പേഴ്‍സ്‍മെൻറുകൾ ഏർപ്പെടുത്തുകയാണ് - സുപ്രീംകോടതി നിർദേശിച്ചു. ഈ നിർദ്ദേശം സ്വീകരിച്ച സൊളിസിറ്റർ ജനറൽ സർക്കാർ ഇത് പരിശോധിക്കുമെന്നും കഴിയുന്ന തീരുമാനം എടുക്കുമെന്നും കോടതിയിൽ അറിയിച്ചു.

കോവിഡ് ബാധിതരുടെ പരിശോധനക്ക് പണം ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശശാങ്ക് ദിയോസുധി നൽകിയ ഹരജിയിലാണ് കോടതി നടപടി. കോവിഡിനുള്ള പരിശോധനകൾ ചെലവേറിയതാണെന്നും ശശാങ്ക് ചൂണ്ടിക്കാട്ടി. പരിശോധനയ്ക്കായി സ്വകാര്യ ലാബുകളെയും തിരഞ്ഞെടുക്കണം. ഈ ലാബുകൾ ഉയർന്ന നിരക്ക് ഈടാക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പാക്കണം. ഇതിന് ഫലപ്രദമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും സുപ്രീകോടതി വ്യക്തമാക്കി.

തെരഞ്ഞെടുത്ത സ്വകാര്യ ലാബുകളിൽ പരിശോധന അനുവദിക്കണം. ഇക്കാര്യത്തിൽ ഉചിതമായ ഒരു ഉത്തരവ് ഇറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ സൊളിസിറ്റർ ജനറൽ കോടതിയിൽ വിശദീകരിച്ചു. സർക്കാർ ഏറ്റവും ഫലപ്രദമായാണ് ഇടപെടുന്നതെന്ന് അദ്ദേഹം സുപ്രീംകോടതിയെ അറിയിച്ചു. ഡോക്ടർമാരാണ് കൊറോണ വൈറസ് യോദ്ധാക്കൾ. ഇവരുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്, അധികം പേരെയും ഹോട്ടലുകളിലാണ് താമസിപ്പിച്ചിരിക്കുന്നത് - സൊളിസിറ്റർ ജനറൽ അറിയിച്ചു.

സർക്കാർ നിലപാട് വ്യക്തമാക്കിയ സോളിസിറ്റർ ജനറൽ തുഷാർ മേഹ്ത, പ്രതിദിനം 15,000 പരിശോധനകൾ നടത്താൻ സാധിക്കുന്ന 118 ലാബുകൾ രാജ്യത്തുണ്ടെന്ന് പറഞ്ഞു. ഇതിൽ 47 സ്വകാര്യ ലബോറട്ടറികളും ഉൾപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP