Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമ്മുടെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള കഴിവുകൾ നിങ്ങൾ പാഴാക്കരുത്; ഭാര്യയും മകളും മാസ്‌ക് ത്യ്ക്കുന്ന ചിത്രം പങ്കുവച്ച് കേന്ദ്ര്മന്ത്രി ധർമേന്ദ്ര പാധാൻ; ചിത്രം ഏറ്റെടുത്ത് ആരാധകരും

നമ്മുടെ കഴിവുകൾ മിനുക്കിയെടുക്കാനുള്ള കഴിവുകൾ നിങ്ങൾ പാഴാക്കരുത്; ഭാര്യയും മകളും മാസ്‌ക് ത്യ്ക്കുന്ന ചിത്രം പങ്കുവച്ച് കേന്ദ്ര്മന്ത്രി ധർമേന്ദ്ര പാധാൻ; ചിത്രം ഏറ്റെടുത്ത് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ മാസ്‌ക് ലഭ്യത ഉറപ്പാക്കാൻ വീട്ടിലിരുന്ന് മാസ്‌ക് തുന്നി കേന്ദ്ര മന്ത്രിയുടെ ഭാര്യയും മകളും. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനാണ് മകളേയും ഭാര്യയേയും കുറിച്ചോർത്ത് അഭിമാനം തോന്നുന്നെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും മാസ്‌ക് തുന്നുന്നതിന്റെ ചിത്രം മന്ത്രി ട്വിറ്ററിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

ദുരിതമനുഭവിക്കുന്ന അവസരത്തിൽ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കാൻ ലഭിക്കുന്ന ചെറിയ അവസരം പോലും പാഴാക്കാതിരിക്കാൻ ശ്രമിക്കണമെന്നും ഭാര്യ മൃദുലയെയും മകൾ മൈമിഷയെയും ചിത്രം പങ്കുവച്ച്‌കൊണ്ട് അദ്ദേഹം കുറിച്ചു. നമ്മുടെ കഴിവുകൾ മിനുക്കിയെടുക്കാനും പുതിയവ സ്വായത്തമാക്കാനും ലഭിക്കുന്ന ഇത്തരം അവസരങ്ങൾ പാഴാക്കരുതെന്നും ധർമേന്ദ്ര പ്രധാൻ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

നിലത്തിരുന്ന തുന്നാവുന്ന സാധാരണ രീതിയിലുള്ള തയ്യൽ മെഷീൻ ഉപയോഗിച്ചാണ് മുദുലയും മൈമിഷയും മാസ്‌കുകൾ തുന്നുന്നത്. വെള്ളനിറത്തിലുള്ള മാസ്‌കുകളാണ് ഇരുവരും തുന്നുന്നത്.

വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന, വീടുകളിൽ നിർമ്മിച്ച മാസ്‌കുകൾ ധരിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജനങ്ങളോട് ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP