Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല; അവളുടെ കഴിവുകേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്; പെൺമനസ്സുകളുടെ ആരും കാണാൻ ശ്രമിക്കാത്ത ഉള്ളറകളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല; അവളുടെ കഴിവുകേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്; പെൺമനസ്സുകളുടെ ആരും കാണാൻ ശ്രമിക്കാത്ത ഉള്ളറകളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

കല

സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല..

അവളുടെ കഴിവ്കേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്..

*******************************************
വിളറി പോയ മുഖം അമർത്തി തുടച്ചു, കുറ്റബോധം അള്ളിപിടിച്ച ചുണ്ടുകൾ അനക്കി ഒരു പുരുഷന്റെ ശബ്ദം..
അന്നാണ് അവസാനമായി എന്നോട് സ്നേഹം കാണിച്ചത്...

ഇതിങ്ങനെ പോകട്ടെ..
നിന്റെ ഭാവിയും നശിക്കും.
ഒരു അഞ്ചു വർഷം എങ്ങനെ എങ്കിലും സഹിക്കണം,..പിന്നെ, ആരും അറിയാതെ നമ്മുക്ക് പിരിയാം..

അവൾക്കും അതല്ലാതെ മറ്റു നിവൃത്തി ഇല്ലായിരുന്നു..
കണ്മുന്നിൽ, ഭാര്തതാവിന്റെയും കാമുകിയുടെയും ബന്ധത്തിന്റെ തെളിവ് നിരന്നു കിടക്കുന്നുണ്ട്..

വെറുമൊരു കാമുകി അല്ല..
സ്കൂളിൽ വെച്ച് കൗമാരക്കാരി പ്രണയിനി ആയതാണ്..
ഒന്നുമൊന്നും ആകാതെ നടന്ന കാമുകനെ വർഷങ്ങൾക്ക് ശേഷം ഉപേക്ഷിച്ചു പ്രഫഷണൽ വിദ്യാഭ്യാസത്തിനു സംസ്ഥാനം വിട്ട് പോകുന്നു..

കാമുകൻ മറ്റൊരു ബന്ധത്തിൽ കേറി..
എല്ലാമെല്ലാം തുറന്നു പറഞ്ഞു വിവാഹം വരെ എത്തി..
കഠിനാദ്ധ്വാനം കൊണ്ട്, ഉയർന്ന നിലയിൽ എത്തുന്നു..
സാമൂഹികസാംസ്കാരിക രംഗത്ത് പ്രമുഖൻ ആകുന്നു..

തനിക്കു മുന്നില് നിരന്നു കിടക്കുന്ന തെളിവുകൾ കണ്ടുള്ള ഞെട്ടൽ അല്ല..
എന്നേ അതറിഞ്ഞതാണ്..
തൊട്ടയൽവാസി ആയവർ..
രണ്ടുപേരും വിവാഹിതർ എന്നത് ഇപ്പോൾ നിരാശ ആണ്..
കാത്തിരിക്കാമായിരുന്നു കുറച്ചു നാൾ കൂടി.
ചേരേണ്ടവർ ചേർന്നു പോയേനെ..
ആ ദുഃഖം ഇപ്പോൾ രണ്ടു വീട്ടുകാർക്കും ഉണ്ട്..
എല്ലാം ഉൾക്കൊണ്ടു കുറച്ചു വർഷങ്ങൾ പിടിച്ചു നിൽക്കാമെന്ന് സമ്മതിച്ചു എങ്കിലും, അപകർഷത, നിരാശ, ഈർഷ്യ ഒക്കെ ഭാര്യയിൽ കൂടി വന്നു..

പൊട്ടിത്തെറികൾ മാത്രമേ അവളിൽ ഉണ്ടാകുന്നുള്ളൂ. അപവദിക്കപ്പെട്ട, അപമാനിക്കപ്പെട്ട സ്ത്രീ രൂപം...
ഏതൊരു അവിഹിത ബന്ധത്തെയും പോൽ കുറെ നാൾ കഴിഞ്ഞു തിരിച്ചു വരുമെന്ന് പ്രതീക്ഷ ഇല്ല..
വീട്ടുകാരുടെ പൂർണ്ണ പിന്തുണ ഉണ്ട്..

"" ഞാൻ എന്താ ഇപ്പൊ പറയുക..
മാഡത്തിന് സ്ത്രീ എന്ന നിലയിൽ കഴിവില്ല എന്നാണ് പുള്ളി എന്റെ ഭാര്യയോട് പറഞ്ഞത്.. "
നിങ്ങളുടെ സുഹൃത്താണോ എന്റെ ഭാര്തതാവ്‌?
അല്ല, ഭാര്യയുടെ...
എന്റെ കഴിവ്കേടു നിങ്ങളുടെ ഭാര്യയോടാണോ എന്റെ ഭാര്തതാവ്‌ ചർച്ച ചെയ്യണ്ടത്?
അപ്പൊ അവർ തമ്മിലുള്ള ബന്ധമെന്താണ്?
മാഡം പറയു..
ഞാൻ എന്ത് വേണം?

ഒന്നും വേണ്ട, ഞാൻ ഇറങ്ങുന്നു.

ഒന്നിച്ചു ജീവിക്കാൻ പറ്റിയില്ല എങ്കിലും ഇങ്ങനെ എങ്കിലും ഒരു ബന്ധമില്ല ആ സ്ത്രീയോട് എങ്കിൽ, അദ്ദേഹം ജീവനോടെ ഇരിക്കില്ല എന്ന് ഒരു യാത്രയിൽ, എന്നോട് പറഞ്ഞു.
അവരെ കുറിച്ചെഴുതിയ ഡയറി കുറിപ്പ് എന്റെ കയ്യിൽ ഉള്ളത് നശിപ്പിച്ചു കളയാൻ തോന്നിയിട്ടില്ല..
കാറിലെ ഇരുട്ടില് ആ മനസ്സിലെ വികാരങ്ങൾ പറയുമ്പോൾ, വൈശാഖം എന്ന വീടിന്റെ പടി എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്ന ഉൾക്കാഴ്ച കൊണ്ട് ഭാര്യയുടെ കണ്ണ് നിറഞ്ഞൊഴുകി..

സംസാരത്തിന് ഇടയ്ക്ക് അദ്ദേഹം അത് കണ്ടിട്ടുണ്ടാകില്ല..
ഭാര്യ നല്ല സുഹൃത്താണല്ലോ..

ലോകത്തെ ഏറ്റവും അപകടകാരി ആയ കാമുകി ആണ് എന്ന ബോധം ഉണ്ടായിട്ട് പോലും,
ദാമ്പത്യത്തെ ഒന്ന് പിടിച്ചു നിൽക്കാൻ ഒരു കാമുകനെ തിരയാതിരുന്നില്ല..
പകരത്തിനു പകരം എന്ന പക ഉണ്ടായിരുന്നു എങ്കിലും, ഞാൻ അതിൽ വിജയിച്ചില്ല..

എന്നിലെ കുശുമ്പും അസൂയയും അദ്ദേഹം വിഷാദരോഗവും അഹങ്കാരവുമായി വക്കീൽ നോട്ടീസിൽ എഴുതി അയച്ചു..
സ്ത്രീസഹജമായ ലൈംഗികതയിൽ പരാജയമാണെന്നും അടിവരയിട്ടു കൊണ്ടുള്ള ആ നോട്ടീസ് കൊണ്ട് വന്ന കോടതി ശിപായി എന്നെ സഹതാപത്തോടെ നോക്കി..

അദ്ദേഹം, തന്റെ അമ്മയെ, അതിനേക്കാൾ ജീവനായ കൂട്ടുകാരിയെ അപമാനിച്ചതിന് ഇത്രയും തത്കാലം അയച്ചു സമാധാനപ്പെട്ടു

മോളെ വേണ്ടിയിട്ടല്ല..,
എങ്കിലും കോടതിയിൽ കേസ് പോയാൽ അത് വേണ്ടി വരും.
അവൾ കോടതി കേറേണ്ടി വരും..
അതെന്നിലെ അമ്മയുടെ തോൽവി ആണ്..
ഡിവോഴ്സ് ദിവസവും ഒറ്റയ്ക്കു പോകാനേ ഞാൻ ആഗ്രഹിച്ചുള്ളു...

കോടികൾ വിലയുള്ള വീടിനും മറ്റു സ്വത്തുക്കൾക്കും എന്റെ സ്ത്രീധനസ്വർണ്ണത്തിനും പകരമായി തന്ന തുകയും ബാക്കിയും ഇട്ട് ഞാൻ ഒരു കൊച്ചു ഫ്ലാറ്റ് വാങ്ങി...
ഒരു കൊച്ചു വസ്തു എന്റേതായി എഴുതി കിട്ടി...

'""ആ സ്വർണം എങ്കിലും വാങ്ങി എടുക്കണമായിരുന്നു..
"""ഡിവോഴ്സ് കൊടുക്കരുതായിരുന്നു..
ഇങ്ങനെ സ്വന്തം ജീവിതം പബ്ലിക് ആയി എഴുതി വില കളയരുത്..
""മോൾടെ ഭാവി ഓർക്കണം...

ഇതൊക്കെ കേട്ട് മടുത്തു...
ഒരു ചെവിയിൽ കൂടി കേട്ടു മറ്റൊരു ചെവിയിൽ കൂടി കളയാൻ ശീലിക്കുന്നു..
ഇന്നലെയും അമ്മ വിളിച്ചു പറഞ്ഞു..
അച്ഛൻ ഒരിക്കലും നിന്നോട് പൊറുക്കില്ല.. സ്വന്തം ജീവിതം കൊണ്ട് കളഞ്ഞതിനു എന്ന്..
ഞാൻ ജീവിതം കളഞ്ഞിട്ടില്ല..
അതിജീവിച്ചു എന്നാണ് എന്റെ ഒറ്റ വാക്ക്.. !
ഇന്നലെ,
"" നിങ്ങളുടെ കാമം മുഴുവൻ നിങ്ങളുടെ എഴുത്തിൽ ഉണ്ടല്ലോ..
എന്നൊരു മെസ്സേജ് കിട്ടി...
ഞാൻ സഭ്യമായി മറുപടി പറഞ്ഞു..
അയാൾ ഒടുവിൽ നൂറു വട്ടം മാപ്പും സഹോദരൻ ആയി കാണണം എന്നും പറഞ്ഞു പോയി..

ഞാൻ ഓർത്തത് മറ്റൊന്നുമല്ല..
സ്ത്രീയുടെ ലൈംഗികത ആണ് അവളെ അധിക്ഷേപിക്കാൻ ഉള്ള മാർഗ്ഗമെന്നു പുരുഷൻ കരുതുന്നു..

അവൾക്കു കഴിവില്ല എന്ന് ഭാര്തതാവിനു മാത്രമേ പറയാൻ അവകാശം ഉള്ളു..
എന്നാൽ ആ കണ്ണുകളിൽ പോലും കാമം ആണെന്ന് അന്യസ്ത്രീയുടെ ഭാര്തതാവ്‌ പറയും..
മെസ്സേജിൽ മറുപടി ഇല്ലാ എങ്കിൽ തള്ളയുടെ കഴപ്പ് അവൾ എഴുതി തീർക്കുന്നു എന്ന് ലവന്മാർ പോസ്റ്റിൽ കമെന്റ് ഇടും..

മനസ്സിൽ ഇപ്പോൾ കട്ട ഫെമിനിസം ആണ് കേട്ടോ..
ഒരൽപ്പം അഹങ്കാരവും...

അന്ന്, കിടപ്പറ രഹസ്യം ചോദിച്ചറിയാൻ അദ്ദേഹത്തിന്റെ ഉന്നത സമൂഹത്തിലെ കൊച്ചമ്മമാർ വന്നിരുന്നു..
ഇനി ഒറ്റ ഒരാൾ ഇങ്ങോട്ട് കേറരുത് എന്ന് പറഞ്ഞു ഞാനവരുടെ ശത്രു ആയി..
പിന്തിരിഞ്ഞു നോക്കുമ്പോൾ ഭൂതകാലജീവിതം ഒരു അനുഭവപാഠമാണ്..
അസംതൃപ്തിയും അസന്തുഷ്‌ടിയും ഇല്ല അതിൽ.....

മനസ്സിന്റെ ഉള്ളറകളിൽ നിറഞ്ഞ ജീവിതത്തിന്റെ അനിശ്ചിതത്വം, ഒഴുക്കി കളഞ്ഞത് അക്ഷരങ്ങളിലൂടെ ആണ്.. അങ്ങനെ,
ചെയ്യരുത് എന്ന വാക്ക് കേട്ടിരുന്നു എങ്കിൽ എന്റെ സമനില ഇങ്ങനെ ആകുമായിരുന്നില്ല....
എഴുതിക്കോട്ടെ... 
ഒരു രാത്രിയിൽ നാട് വിട്ടു മോളെയും കൊണ്ട് ഇറങ്ങി..
ഒരു വർഷം പിന്നിട്ടു ഒറ്റ ആയി ജീവിതം തുടങ്ങിയത്.
അച്ഛനും അമ്മയും വഴക്കുകളിലൂടെ അവരുടെ സങ്കടം തീർക്കട്ടെ..
അത് ഞാൻ അനുവദിച്ചു കൊടുത്തു..
ഇത്രയും നാളത്തെ അന്തസ്സ് മകളുടെ ജീവിതം എന്തായി എന്നൊരു ചോദ്യത്തിൽ ഒലിച്ചു പോകുന്നു....

ഇന്ന്, അദേഹത്തിന്റെ സുഹൃത്തായിരുന്ന ഒരു പ്രായമായ സ്ത്രീ 12 വട്ടം എന്റെ മൊബൈലിൽ വിളിച്ചു..
ഞാൻ എടുക്കാറില്ല, അത്തരം കോളുകൾ..
ചോദ്യങ്ങൾക്കുള്ള ഉത്തരം അവർ എങ്ങനെയും കണ്ടെത്തട്ടെ..

എന്തായിരുന്നു നിങ്ങളുടെ പ്രശ്നം എന്ന് ചോദിക്കുമ്പോ,
നമ്മളൊക്കെ മജ്ജയും മാംസവുമുള്ള മനുഷ്യരല്ലേ എന്നൊരു മുഖവുരയോടെ അദ്ദേഹം വിശദീകരണം നൽകുന്നുണ്ട്...

എന്റെ കയ്യിൽ ഇരിക്കുന്ന പാനപാത്രത്തിൽ ഉള്ളത് വിഷമോ അമൃതോ എന്നത് എന്റെ മാത്രം സ്വകാര്യം....
എന്റെ ജീവിതത്തിലും ഹൃദയത്തിലും കയ്യൊപ്പു പതിച്ചവൻ എന്നൊരാളെ കുറിച്ച് എഴുതാൻ ഒരു അവസരം വരട്ടെ....

ഒട്ടനവധി പ്രശ്നങ്ങൾ എനിക്കു എഴുതി അയക്കാറുണ്ട് പലരും..
സ്ത്രീയും പുരുഷനും..
ഏത് പ്രതിസന്ധികൾക്കും പരിഹാരം ഉണ്ടെന്ന് ഞാൻ പറയുന്നത് എന്റെ ജീവിതം വെച്ച് തന്നെയാണ്..
തോൽക്കില്ല എന്നങ്ങു തീരുമാനിച്ചാൽ മതി.
താങ്ങാൻ എനിക്കു ഒരു തോള് ഇല്ല,
അത് കാരണമാകാം തളർച്ചയും ഇല്ല...
ആരുമില്ല എന്നത് ചിലപ്പോൾ ഒരു അനുഗ്രഹം ആണെന്നേ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP