Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എത്ര അളവിൽ ഓക്‌സിജൻ രോഗികൾക്ക് നൽകാമെന്നതു പോലെ തന്നെ ഓക്‌സിജൻ ഇടവേളകൾ അഡ്ജസ്റ്റ് ചെയ്യാനുള്ള കൺട്രോൾ പാനൽ; കയ്യിൽ കൊണ്ടു നടക്കാവുന്ന ഈ ഉപകരണം വൈദ്യുതിയിൽ ബാറ്ററിയിലും പ്രവർത്തിപ്പിക്കാം; എ എം ബി യു ബാഗിന് പകരം ബലൂൺ എത്തുമ്പോൾ പമ്പിംഗും ഓട്ടോമെറ്റിക്; ഓട്ടോമാറ്റിക് പോർട്ടമ്പിൾ വെന്റിലേറ്ററിലുള്ളത് വീട്ടിൽ ലഭ്യമായ കുറച്ചുവസ്തുക്കൾ മാത്രം; ലോക് ഡൗൺ കാലത്ത് താരമായി അടൂരിലെ മിടുമിടുക്കൻ അഭിജിത്ത്; വെന്റിലേറ്ററുകൾ വീട്ടിൽ ഒരുക്കുമ്പോൾ

എത്ര അളവിൽ ഓക്‌സിജൻ രോഗികൾക്ക് നൽകാമെന്നതു പോലെ തന്നെ ഓക്‌സിജൻ ഇടവേളകൾ അഡ്ജസ്റ്റ് ചെയ്യാനുള്ള കൺട്രോൾ പാനൽ; കയ്യിൽ കൊണ്ടു നടക്കാവുന്ന ഈ ഉപകരണം വൈദ്യുതിയിൽ ബാറ്ററിയിലും പ്രവർത്തിപ്പിക്കാം; എ എം ബി യു ബാഗിന് പകരം ബലൂൺ എത്തുമ്പോൾ പമ്പിംഗും ഓട്ടോമെറ്റിക്; ഓട്ടോമാറ്റിക് പോർട്ടമ്പിൾ വെന്റിലേറ്ററിലുള്ളത് വീട്ടിൽ ലഭ്യമായ കുറച്ചുവസ്തുക്കൾ മാത്രം; ലോക് ഡൗൺ കാലത്ത് താരമായി അടൂരിലെ മിടുമിടുക്കൻ അഭിജിത്ത്; വെന്റിലേറ്ററുകൾ വീട്ടിൽ ഒരുക്കുമ്പോൾ

എസ് രാജീവ്

അടൂർ : കോവിഡ് 19 ലോകത്താകമാനം അതി വേഗത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ രോഗികളുടെ ജീവൻ രക്ഷാ മാർഗത്തിന് സുപ്രധാന പങ്കു വഹിക്കുന്ന വെന്റിലേറ്ററിന്റെ ലഭ്യതക്കുറവ് മൂലം ലോകരാജാവായ അമേരിക്ക പോലും ത്രിശങ്കുവിൽ നിൽക്കുമ്പോൾ ഓട്ടോമാറ്റിക് പോർട്ടമ്പിൾ വെന്റിലേറ്റർ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് അഭിജിത്ത് എന്ന ചെറുപ്പക്കാരൻ.

കോവിഡ് ബാധിതരായ രോഗികൾക്ക് ഐസിയു വെന്റിലേറ്റർ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ശ്യാസം എടുക്കാൻ കഴിയുന്ന പോർട്ടബിൾ വെന്റിലേറ്ററിന്റെ ഒരു ചെറിയ രൂപമാണ് അഭിജിത്ത് നിർമ്മിച്ചിരിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി വീട്ടിലിരുന്നപ്പോൾ മനസിലുദിച്ച ആശയമാണ് ഓട്ടോമാറ്റിക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മാണത്തിൽ കലാശിച്ചത്. വീട്ടിൽ ലഭ്യമായ കുറച്ചുവസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരൻ ഓട്ടോമാറ്റിക് പോർട്ടബിൾ വെന്റിലേറ്ററിന് രൂപം നൽകിയിരിക്കുന്നത്.

ആർട്ടിഫിഷ്യൽ മാനുവൽ ബ്രീത്തിങ് യൂണിറ്റ് അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. എത്ര അളവിൽ ഓക്‌സിജൻ രോഗികൾക്ക് നൽകാമെന്നതു പോലെ തന്നെ ഓക്‌സിജൻ ഇടവേളകൾ അഡ്ജസ്റ്റ് ചെയ്യാനുള്ള കൺട്രോൾ പാനലും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. കയ്യിൽ കൊണ്ടു നടക്കാവുന്ന ഈ വെന്റിലേറ്റർ വൈദ്യുതിയിൽ ബാറ്ററിയിലും പ്രവർത്തിപ്പിക്കാം. എ എം ബി യു ബാഗിന് പകരം ബലൂൺ ആണ് ഉപയോഗിച്ചിരിക്കുന്നത്.

എ എം ബി യു ബാഗ് സാധാരണ നഴ്‌സുമാർ കൈകൊണ്ട് പമ്പ് ചെയ്താണ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ ഇതിൽ ഒരു സിലിണ്ടർ കണക്ട് ചെയ്ത് അതിന്റെ പ്രഷർ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി പമ്പ് ചെയ്യുന്ന രീതിയാണ് ഈ വെന്റിലേറ്റർൽ ഉപയോഗിച്ചിട്ടുള്ളത്. അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് എം എസ് ഇലക്ട്രോണിക്‌സ് പഠനം പൂർത്തിയാക്കിയ അഭിജിത്തിന് എല്ലാ പിന്തുണയും നൽകി അച്ഛൻ ഹരികുമാറും അമ്മ ഉഷ ഹരിയും ഒപ്പമുണ്ട്.

കൊവിഡ് 19 നെ ചെറുക്കാൻ എമർജൻസി വെന്റിലേറ്റർ അത്യാവശ്യമാണ്. ആധുനിക വെന്റിലേറ്ററിൽ ഉണ്ടാകുന്ന കൃത്രിമ ശ്വസന സഹായം, പ്രഷർ മോണിറ്ററിങ് തുടങ്ങിയ സംവിധാനങ്ങൾ എല്ലാം ആവശ്യവുമാണ്. കേരള നിയമസഭാ അംഗങ്ങളുടെ നിധിയിൽനിന്ന് കോവിഡ് പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾക്കും തുക ചെലവഴിക്കാം. നിലവിലെ മാർഗനിർദ്ദേശങ്ങൾ പ്രകാരം മൂലധന സ്വഭാവമുള്ള ആശുപത്രി ഉപകരണങ്ങൾ വാങ്ങാൻ മാത്രമായിരുന്നു അനുവാദം. പുതിയ സാഹചര്യത്തിൽ എംഎൽഎമാരുടെ ആസ്തി വികസന നിധിയിൽനിന്നും പ്രാദേശിക വികസന നിധിയിൽനിന്നും കോവിഡ് പ്രതിരോധത്തിന് തുക ഉപയോഗപ്പെടുത്താം. മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തി ധനവകുപ്പ് ഉത്തരവിറക്കി. കേന്ദ്ര സർക്കാർ എംപി ഫണ്ട് നിർത്താൻ തീരുമാനിച്ചപ്പോഴാണ് കേരളം പ്രാദേശിക വികസന നിധികൾ പരമാവധി കോവിഡ് പ്രതിരോധത്തിന് ലഭ്യമാക്കുന്നത്.

കോവിഡ് ബാധിത പ്രദേശങ്ങളിലെ സർക്കാർ പൊതുജനാരോഗ്യകേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്താൻ രണ്ടു നിധികളിലെയും തുക നൽകാം. വെന്റിലേറ്റർ, ടെസ്റ്റിങ് കിറ്റുകൾ തുടങ്ങി ദീർഘകാല ഉപയോഗത്തിന് കഴിയാത്ത ആശുപത്രി ഉപകരണങ്ങളും വാങ്ങാം. ഇത്തരം തീരുമാനമെല്ലാം വെന്റിലേറ്ററിന്റെ ആവശ്യകത മനസ്സിലാക്കിയാണ് സർക്കാർ ചെയ്യുന്നത്. കാർ നിർമ്മാതാക്കളോട് പോലും വെന്റിലേറ്റർ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP