Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു എ പി എ ക്കെതിരെ തലേ ആഴ്ച വരെ പാർലമെന്റിൽ ഘോരഘോരം ആഞ്ഞടിച്ച എളമരം കരീമിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിയാണ് തന്റെ മകനെ അതേ കരിനിയമം ചുമത്തി വേട്ടയാടുന്നത്; നമ്മൾക്ക് ഷെയറുള്ള ഒരു ടി വി പ്രതിനിധി നമ്മുടെ വീട്ടിൽ വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല; പാർട്ടിയിൽ ഇനി വിശ്വാസമില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് അലന്റെ പിതാവ്

യു എ പി എ ക്കെതിരെ തലേ ആഴ്ച വരെ പാർലമെന്റിൽ ഘോരഘോരം ആഞ്ഞടിച്ച എളമരം കരീമിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിയാണ് തന്റെ മകനെ അതേ കരിനിയമം ചുമത്തി വേട്ടയാടുന്നത്; നമ്മൾക്ക് ഷെയറുള്ള ഒരു ടി വി പ്രതിനിധി നമ്മുടെ വീട്ടിൽ വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല; പാർട്ടിയിൽ ഇനി വിശ്വാസമില്ല; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് അലന്റെ പിതാവ്

സ്വന്തം ലേഖകൻ

കോഴിക്കോട്: യു എ പി എ ക്കെതിരെ തലേ ആഴ്ച വരെ പാർലമെന്റിൽ ഘോരഘോരം ആഞ്ഞടിച്ച എളമരം കരീമിന്റെ പാർട്ടിയുടെ മുഖ്യമന്ത്രിയാണ് തന്റെ മകനെ അതേ കരിനിയമം ചുമത്തി വേട്ടയാടുന്നതെന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെ പിതാവ് ഷുഹൈബ്. അത്തരമൊരു പാർട്ടിയിൽ തനിക്ക് വിശ്വാസമില്ല.

പുതിയ ഓൺലൈൻ മാഗസിനായ 'ട്രൂകോപ്പി തിങ്ക് 'ൽ മനില സി മോഹനനുമായി നടത്തിയ സംഭാഷണത്തിലാണ് മുഖ്യമന്ത്രിക്കും പാർട്ടിക്കുമെതിരെ ഷുഹൈബ് ആഞ്ഞടിച്ചത്. ഇടതുപക്ഷം ഭരിക്കുമ്പോൾ നിസഹായനായ മുഖ്യമന്ത്രിയായി പോയി. തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഖ്യമന്ത്രിയായി പോയി. പാർട്ടി എന്നാൽ ഒരു ജാതഹ പോലെയാണ്. വെട്ടിക്കൊല്ലുന്നതിന് പോലും ഒരു പ്രശ്‌നവുമില്ല. താഴെത്തട്ടിൽ നിന്ന് അണികൾ ന്യായീകരിച്ചുകൊണ്ടിരിക്കും -ഷുഹൈബ് അഭിപ്രായപ്പെട്ടു.

രാജൻ എവിടെയെന്ന് ക്യാമ്പസിലെ എല്ലാ വിദ്യാർത്ഥികളും ചോദിച്ചപ്പോഴും രാജൻ നക്‌സലൈറ്റാണെന്ന് ആരും പറഞ്ഞില്ല. കുട്ടികൾ പ്രതികരിച്ചും പഠിച്ചും കൊണ്ട് കാലം തെളിയിക്കേണ്ടതാണ് അവർ ആരാണെന്ന്. അറസ്റ്റിലായ കുട്ടികൾക്ക് വേണ്ടി എസ് എഫ് ഐ എന്ത് ചെയ്‌തെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ കാലവും ഒരു പാർട്ടിക്ക് മാത്രമോ ഒരാൾടെയോ പിടിയിലോ നിൽക്കാൻ പറ്റില്ല.

വീട്ടിലെ കട്ടിലിനടിയിൽ വരെ തപ്പി നോക്കി തെളിവുണ്ടാക്കാൻ. നമ്മൾക്ക് ഷെയറുള്ള ഒരു ടി വി പ്രതിനിധി നമ്മുടെ വീട്ടിൽ വന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചിട്ടില്ല -ഷുഹൈബ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP