Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഹാഫ് കൊറോണ' എന്ന് വിളിച്ച് പലരും പരിഹസിക്കുന്നു; അമ്മ ചൈനക്കാരിയായതിന്റെ പേരിൽ നേരിടുന്ന അവഹേളനങ്ങളെ കുറിച്ച് തുറന്നടിച്ച് ജ്വാല ഗുട്ട

'ഹാഫ് കൊറോണ' എന്ന് വിളിച്ച് പലരും പരിഹസിക്കുന്നു; അമ്മ ചൈനക്കാരിയായതിന്റെ പേരിൽ നേരിടുന്ന അവഹേളനങ്ങളെ കുറിച്ച് തുറന്നടിച്ച് ജ്വാല ഗുട്ട

സ്വന്തം ലേഖകൻ

ഹൈദരാബാദ്: അമ്മ ചൈനക്കാരിയായതിനാൽ 'ഹാഫ് കൊറോണ' എന്ന് വിളിച്ച് തന്നെ പലരും പരിഹസിക്കുന്നതായി ജ്വാലാ ഗുട്ട. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ താൻ നേരിടുന്ന അവഹേളനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ജ്വാലാ ഗുട്ട. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് ചൈനീസ് ബന്ധത്തിന്റെ പേരിൽ ചെറുപ്പം മുതൽ നേരിടുന്ന പരിഹാസങ്ങളും കൊറോണ വൈറസ് വ്യാപനത്തോടെ ലഭിച്ച പുതിയ വിളിപ്പേരും ജ്വാല ഗുട്ട തുറന്നെഴുതിയത്. ജ്വാലാ ഗുട്ടയുടെ പിതാവ് ഇന്ത്യക്കാരനും മാതാവ് ചൈനക്കാരിയുമാണ്. ഇതിന്റെ പേരിൽ താൻ വംശീയമായി അധിക്ഷേപിക്കപ്പെടുന്നു എന്നാണ് ജ്വാലയുടെ വെളിപ്പെടുത്തൽ

സമൂഹമാധ്യമങ്ങളിലുടെ തന്നെ പരിഹസിക്കുന്ന പലരും നേരിൽക്കാണുമ്പോൾ സെൽഫിയെടുക്കാൻ അനുവാദം തേടുന്നവരാണെന്നും ജ്വാല ഗുട്ട പരിഹസിച്ചു. 'മറ്റുള്ളവരെ കൊറോണ എന്നും ചൈനീസ് വൈറസ് എന്നും വിളിച്ച് പരിഹസിക്കുമ്പോൾ നാം ഓർക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ലോകത്ത് വളരെയധികം ആളുകൾ മലേറിയ ബാധിച്ചും ക്ഷയം ബാധിച്ചും മരിക്കുന്ന രാജ്യമാണ് നമ്മുടേത്. ഓരോ വർഷവും രണ്ടു ലക്ഷത്തോളം പേരാണ് ക്ഷയം ബാധിച്ചു മാത്രം മരിക്കുന്നത്. നമ്മുടെ രാജ്യത്തെ ശുചിത്വത്തിന്റെ കുറവ് ഇതിനെല്ലാം ഒരു പ്രധാന കാരണമാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരനെ നടന്നുപോകുന്ന വഴിക്ക് 'മലേറിയ' എന്നോ 'ടിബി വാഹകൻ' എന്നോ വിളിച്ചാൽ എങ്ങനെയിരിക്കും?' ജ്വലാ ഗുട്ട ചോദിച്ചു.

ചൈനീസ് അമ്മയ്ക്ക് പിറന്നതിന്റെ പേരിൽ ചെറുപ്പം മുതൽ കനത്ത പരിഹാസവും വംശീയാധിക്ഷേപവും നേരിട്ടാണ് താൻ വളർന്നതെന്നും ഗുട്ട വെളിപ്പെടുത്തി. 'ചെറുപ്പം മുതലേ മറ്റുള്ളവർക്ക് ഞാനൊരു കാഴ്ചവസ്തുവായിരുന്നു. എവിടെക്കണ്ടാലും ആളുകൾ എന്നെ തുറിച്ചുനോക്കും. ചെറുപ്പത്തിൽ ഞാൻ കരുതിയിരുന്നത് എന്റെ മുഖം വ്യത്യസ്തമായതുകൊണ്ടായിരിക്കുമെന്നാണ്. അതിനു പിന്നിലെ വംശീയമായ കാരണങ്ങൾ എനിക്കു മനസ്സിലാകുന്നത് മുതിർന്നു കഴിഞ്ഞാണ്' ജ്വാലാ ഗുട്ട വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP