Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒൻപത് പേർ പോസിറ്റീവ് ആയപ്പോൾ വീട്ടിലേക്ക് മടങ്ങിയത് നെഗറ്റീവായ 13 പേർ; കോവിഡിനെ പിടിച്ചു കെട്ടിയ പിണറായിക്കും ശൈലജയ്ക്കും കിട്ടുന്നത് കൈയടി; ലോക് ഡൗൺ പ്രഖ്യാപിച്ച് ഗൗരവം പ്രധാനമന്ത്രി ബോധ്യപ്പെടുത്തിയിട്ടും മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും തമിഴ് നാടിനും പറ്റിയതെല്ലാം വലിയ വീഴ്ചകൾ; നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനം രാജ്യത്തേയും കോവിഡിൽ കുരുക്കി; ആകെ പകച്ച് ഡൽഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള മെട്രോ നഗരങ്ങൾ; കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 6000ത്തോട് അടുക്കുമ്പോൾ

ഒൻപത് പേർ പോസിറ്റീവ് ആയപ്പോൾ വീട്ടിലേക്ക് മടങ്ങിയത് നെഗറ്റീവായ 13 പേർ; കോവിഡിനെ പിടിച്ചു കെട്ടിയ പിണറായിക്കും ശൈലജയ്ക്കും കിട്ടുന്നത് കൈയടി; ലോക് ഡൗൺ പ്രഖ്യാപിച്ച് ഗൗരവം പ്രധാനമന്ത്രി ബോധ്യപ്പെടുത്തിയിട്ടും മഹാരാഷ്ട്രയ്ക്കും ഡൽഹിക്കും തമിഴ് നാടിനും പറ്റിയതെല്ലാം വലിയ വീഴ്ചകൾ; നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനം രാജ്യത്തേയും കോവിഡിൽ കുരുക്കി; ആകെ പകച്ച് ഡൽഹിയും മുംബൈയും ചെന്നൈയും അടക്കമുള്ള മെട്രോ നഗരങ്ങൾ; കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 6000ത്തോട് അടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളം പുതിയ മാതൃകയാണ്. ഇന്നലെ ഒൻപത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ രോഗം ഭേദമായി വീട്ടിലേക്ക് പോയത് 13 പേരും. അതുകൊണ്ട് തന്നെ മുഖ്യന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയ്ക്കും കൈയടിക്കുകയാണ് ഇന്ത്യ. ഈ മാതൃക ഏവരും അംഗീകരിക്കുമ്പോഴും രാജ്യത്തുകൊറോണ ബാധിതരുടെ എണ്ണം അതിവേഗം കുതിച്ചുയരുകയാണ്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 1000 കടന്നു. രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം ആറായിരത്തിലേക്ക് അടുക്കുകായണ്. മരണം 180ഉം. ഇതിൽ 72 പേരും മരിച്ചത് മഹാരാഷ്ട്രയിലാണ്.

ജനതാ കർഫ്യൂ പ്രഖ്യാപിച്ചതും അതിന് ശേഷം ലോക് ഡൗൺ ആക്കിയതും കോവിഡിന്റെ ഗൗരവം തിരിച്ചറിഞ്ഞുള്ള കേന്ദ്ര സർക്കാരിന്റെ നടപടികളാണ്. പ്രധാനമന്ത്രി മോദിയുടെ ഈ പ്രഖ്യാപനങ്ങളുടെ ഉദ്ദേശമൊന്നും ഉത്തരേന്ത്യയിൽ പ്രതിഫലിച്ചില്ല. ലോക് ഡൗണിന് ശേഷമാണ് മിക്ക സംസ്ഥാനങ്ങളിലും രോഗം പടർന്നത്. ചികിൽസാ സംവിധാനങ്ങളുടെ പോരായ്മയും കണ്ടു. ഡോക്ടർമാരും നഴ്‌സുമാരുമെല്ലാം രോഗികളായതും ഇതിന്റെ ഭാഗമാണ്. മുഖാവരണം പോലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ വിലാപവും കേട്ടു. ഒരാഴ്ചയ്ക്കുള്ളിൽ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായില്ലെങ്കിൽ ഇന്ത്യയും അതീവ ഗുരുതരാവസ്ഥയിലേക്ക് പോകും.

മുംബൈയാണ് രാജ്യത്ത് കോവിഡിന്റെ ഹോട്ട് സ്‌പോട്ട്. 702 രോഗികളാണ് ഇവിടെ ഉള്ളത്. ധാരാവിയിൽ പോലും വൈറസ് എത്തി. തമിഴ്‌നാടും ഡൽഹിയും കോവിഡിൽ ഭയന്ന് വിറയ്ക്കുകയാണ്. തമിഴ്‌നാട്ടിൽ 738ഉം ഡൽഹിയിൽ 669 രോഗികളും ഉണ്ട്. തെലുങ്കാനയിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും ആന്ധ്രയിലും വലിയ പ്രതിസന്ധിയാണ്. മധ്യപ്രദേശിലും രോഗികളുടെ എണ്ണം അതിവേഗം കൂടുകയാണ്. ഇവിടെ 24 പേർ ഇതുവരെ മരിച്ചു. രോഗം ആദ്യമെത്തിയ കേരളത്തെ പോലെ പഞ്ചാബും രോഗത്തെ ഒരു പരിധി വരെ പിടിച്ചു കെട്ടി. എന്നാൽ നിസാമുദ്ദീൻ ഇഫക്ടിൽ രോഗം പടർന്ന സംസ്ഥാനങ്ങൾക്ക് അതിന് കഴിയുന്നില്ല. സമൂഹ വ്യാപനമുണ്ടായെന്ന സംശയവും സജീവം.

അതിനിടെ ദേശീയ തലസ്ഥാന മേഖലയിലെ നോയിഡ, ഗസ്സിയാബാദ് എന്നിവ ഉൾപ്പെടെ 15 ജില്ലകൾ പൂർണമായി അടച്ചിടാൻ ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഇന്നലെ അർധരാത്രി മുതൽ 13ന് അർധരാത്രി വരെയാണു നിയന്ത്രണം. 21 ദിവസത്തെ ലോക്ഡൗൺ അവസാനിച്ചാലും ഈ നിയന്ത്രണം തുടരും. കോവിഡ് രോഗികൾ കൂടുതലുള്ള ലക്‌നൗ, ആഗ്ര, ഗസ്സിയാബാദ്, ഗൗതം ബുദ്ധ് നഗർ (നോയിഡ), കാൻപുർ, വാരാണസി, ഷാംലി, മീററ്റ്, ബറേലി, ബുലന്ദ്‌ഷെഹർ, ഫിറോസാബാദ്, മഹാരാജ്ഗഞ്ച്, സിതാപുർ, സഹാറൻപുർ, ബസ്തി എന്നീ ജില്ലകളാണു പൂർണമായി അടച്ചിടുന്നത്.

ഇന്നലെ 6 പേർ പുണെയിലും 5 പേർ മുംബൈയിലും മരിച്ചു. മുംബൈയിൽ മാത്രം മരണസംഖ്യ 45 ആയി. ധാരാവിയിൽ രോഗികൾ പത്തായി. ഇവിടുത്തേതിലും ഗുരുതരമായ സ്ഥിതിയാണ് സമീപത്തെ വർളി മേഖലയിലുള്ളത്. ഇവിടെ രോഗികൾ 78 ആയി. മുംബൈയിൽ മാസ്‌ക് ധരിക്കാതെ വീടിനു പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. തമിഴ്‌നാട്ടിൽ വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാൽപത്തിയഞ്ചുകാരൻ കൂടി മരിച്ചതോടെ മരണസംഖ്യ 8 ആയി. തമിഴ്‌നാട്ടിലെ രോഗികളിൽ 690 പേരുംഡൽഹി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരോ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആണ്.

ചെന്നൈയിലുൾപ്പെടെ രോഗം കണ്ടെത്തിയ മേഖലകൾ പൂർണമായി അടച്ചിടും. ചെന്നൈയിൽ മുഴുവൻ വീടുകളിലും ആരോഗ്യപ്രവർത്തകർ പരിശോധന നടത്തി രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റും. കോവിഡ് പ്രതിരോധത്തിൽ തമിഴ്‌നാട്ടിൽ ഗുരുതര വീഴ്ചയുണ്ടായതും ചർച്ചയാണ്. തമിഴ്‌നാട്ടിൽ നാല് പേരെ കോവിഡ് ഭേദമാകാതെ ഡിസ്ചാർജ് ചെയ്തു. വിഴുപുരം ഗവ. ആശുപത്രിയിൽ നിന്ന് വിട്ടയച്ച മൂന്നുപേരെ കണ്ടെത്തി. എന്നാൽ ഡൽഹി സ്വദേശിയെ കണ്ടെത്താനായില്ല. ഇവരെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. 149 രോഗികളുള്ള ചെന്നൈയാണ് സംസ്ഥാനത്ത് ഏറ്റവും വലിയ ഹോട്ട് സ്‌പോട്ട്. പല പ്രദേശങ്ങളിലും രോഗവ്യാപനത്തിന്റെ ക്ലസ്റ്ററുകൾ രൂപപെട്ടുവെന്ന ആശങ്കയും ഉയർന്നു. നിലവിൽ ആയിരത്തിയെണ്ണൂറ് പേർ ഐസലേഷനിലാണ്.

തമിഴ്‌നാടിന് കോവിഡ് പ്രതിരോധത്തിന് അനുവദിച്ച കേന്ദ്രവിഹിതം കുറഞ്ഞതിനെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി. കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനമായിട്ടും ധനസഹായം കുറഞ്ഞതിൽ ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. 510 കോടി രൂപ മാത്രം അനുവദിച്ചത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു. കർണാടകയിൽ കലബുറഗി ആശുപത്രിയിൽ 65 വയസ്സുകാരൻ മരിച്ചതോടെ കോവിഡ് മരണം 5 ആയി. ഗുജറാത്തിലെ ജാംനഗറിൽ കോവിഡ് ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡൽഹിയിൽ എഎസ്െഎയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊലീസ് കോളിനി സീൽ ചെയ്തു. ഡൽഹിയിൽ ഒരു മലയാളി നഴ്‌സിന് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ഡൽഹിയിൽ 8 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. ഡൽഹിയിൽ ട്രാഫിക് എഎസ്ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ താമസിച്ചിരുന്ന പൊലീസ് കോളനി സീൽ ചെയ്തു. എഎസ്ഐക്ക് എങ്ങനെ കോവിഡ് ബാധിച്ചുവെന്ന് അന്വേഷിച്ച് വരികയാണ്. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രോഗ ബാധിതനായ ആളുമായി സമ്പർക്കം പുലർത്തിയ മധ്യപ്രദേശിലെ ഒരു കുടുംബത്തിലെ എട്ട്‌പേർക്കും കോവിഡ് സ്ഥിരീകരിച്ചു. സമ്മേളനത്തിൽ പങ്കെടുത്തയാൾ കഴിഞ്ഞ ദിവസം മരിച്ചു.

അപ്പോളോ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ രോഗം ബാധിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം പത്തായി.നേരത്തെ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒമ്പത് നഴ്‌സുമാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാരും നഴ്‌സുമാരുമുൾപ്പെടെ ഡൽഹിയിൽ 26 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP