Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എനിക്ക് കൊറോണയാണ്; എല്ലാവരിലേക്കും പകർത്തും: കൊറോണ വൈറസ് പടർത്തുമെന്ന വീഡിയോ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

എനിക്ക് കൊറോണയാണ്; എല്ലാവരിലേക്കും പകർത്തും: കൊറോണ വൈറസ് പടർത്തുമെന്ന വീഡിയോ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ

വാഷിങ്ടൺ: തനിക്ക് കൊറോണയാണെന്നും എല്ലാവരിലേക്കും അത് പടർത്തുമെന്നും വീഡിയോ പ്രചരിപ്പിച്ച യുവതി അറസ്്റ്റിൽ. ടെക്സാസ് സ്വദേശിയായ ലോറയ്ൻ മരഡിയാഗ(18)യാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം യുവതിയെ ഡെന്റൺ കൗണ്ടി ജയിലിലേക്ക് മാറ്റി. താൻ മരിക്കുകയാണെങ്കിൽ എല്ലാവരും മരിക്കണമെന്നും അതിനാൽ കൊറോണ പരത്തുമെന്നുമാണ് യുവതി വീഡിയോയിൽ പറഞ്ഞത്.

അതേസമയം, പൊലീസിന്റെ പിടി വീണതോടെ തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് യുവതിയുടെ അവകാശവാദം. ലോറയ്ൻ കൊറോണ പോസിറ്റീവാണെന്നതിനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസും അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഏറെ പരിഭ്രാന്തി സൃഷ്ടിക്കുന്ന വീഡിയോ ലോറയ്ൻ സാമൂഹികമാധ്യമമായ സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്തത്. വാൾമാർട്ട് സ്റ്റോറിൽനിന്ന് ചിത്രീകരിച്ച വീഡിയോയിൽ തനിക്ക് കൊറോണ വൈറസ് ബാധയുണ്ടെന്നും എല്ലാവർക്കും അത് പടർത്താനാണ് താൻ വന്നിരിക്കുന്നതെന്നും ലോറയ്ൻ അവകാശപ്പെട്ടിരുന്നു.

സ്നാപ്ചാറ്റ് വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ യുവതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. തുടർന്ന് കഴിഞ്ഞദിവസമാണ് ലോറയ്നെ പിടികൂടിയത്. അതേസമയം, തനിക്ക് കൊറോണ വൈറസ് ബാധയില്ലെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. ജാമ്യം ലഭിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയാലും യുവതി 21 ദിവസം ക്വാറന്റയ്നിൽ തുടരുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP