Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

അമ്മയും മകനും ചേർന്ന് വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റി;പൊലീസിനെ കണ്ട മകൻ ഓടി രക്ഷപ്പെട്ടു: അമ്മ അറസ്റ്റിൽ

അമ്മയും മകനും ചേർന്ന് വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റി;പൊലീസിനെ കണ്ട മകൻ ഓടി രക്ഷപ്പെട്ടു: അമ്മ അറസ്റ്റിൽ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: അമ്മയും മകനും ചേർന്ന് വീട്ടിലെ അടുക്കളയിൽ ചാരായം വാറ്റി. വിവരം അറിഞ്ഞഅ പൊലീസ് എത്തിയതോടെ മകൻ ഓടി രക്ഷപ്പെട്ടു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാരായം വാറ്റുകയായിരുന്ന മേരി ബേബി(60)യെ ആണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മകൻ അനിൽകുമാർ(40) ഓടി രക്ഷപ്പെട്ടു. ഇവരുടെ വീട്ടിൽ നിന്നും 45 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ മേരി ബേബിയെ റിമാൻഡ് ചെയ്തു. മേരി ബേബിയുടെ മകൻ അനിൽകുമാറിനായി തിരച്ചിൽ ശക്തമാക്കിയതായി എക്‌സൈസ് നെയ്യാറ്റിൻകര സർക്കിൾ ഇൻസ്പെക്ടർ പി.എൽ.ഷിബു അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ രാധാകൃഷ്ണൻ, സിഇഒ.മാരായ വി.ശശി, അഖിൽ, ഹരിപ്രസാദ് എന്നിവരും പങ്കെടുത്തു.

പന്ത ചീലാന്തിക്കുഴി, അരുവിപ്പുറം കൊടിതൂക്കിമല എന്നിവിടങ്ങളിലെ ചാരായം വാറ്റുകേന്ദ്രങ്ങളിൽ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. രണ്ടിടത്തുനിന്നുമായി ഒൻപത് ലിറ്റർ ചാരായവും കോടയും ഉപകരണങ്ങളും പിടിച്ചെടുത്തു. ചീലാന്തിക്കുഴിൽനിന്നു സ്ത്രീയെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. പന്ത ചീലാന്തിക്കുഴിയിലെ ചാരായം വാറ്റുകേന്ദ്രത്തിൽനിന്ന് മൂന്നുലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കോടയും പിടിച്ചെടുത്തു.

വീടിന്റെ അടുക്കളയിൽ ചാരായം വാറ്റുമ്പോഴാണ് എക്‌സൈസ് സംഘം റെയ്ഡിനെത്തിയത്. വാറ്റിയെടുത്ത മൂന്നുലിറ്റർ ചാരായം ഇവിടെനിന്നു എക്‌സൈസ് ഇൻസ്പെക്ടർ പി.എൽ.ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു.

അരുവിപ്പുറം കൊടിതൂക്കിമലയിൽ എക്‌സൈസ് നെയ്യാറ്റിൻകര റെയ്ഞ്ച് നടത്തിയ തിരച്ചിലിൽ ആറ് ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്തു. കോട സൂക്ഷിച്ച 15 കുടങ്ങളും വാറ്റുപകരണങ്ങളും ഇവിടെനിന്നു പിടിച്ചെടുത്തു. പ്രതികൾ ഓടിരക്ഷപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP