Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അയൽക്കാരെപ്പോലെ അലസത കാട്ടാതെ സകല പ്രതിരോധങ്ങളും എടുത്തിട്ടും ജർമ്മനിയെ ദൈവം വെറുതെ വിട്ടില്ല; ഇന്നലെ മാത്രം 254 പേരുടെ ജീവൻ എടുത്തത് യൂറോപ്പിന്റെ അവസാന പ്രതീക്ഷയ്ക്കും തിരിച്ചടി നൽകിക്കൊണ്ട്; ഒരു ലക്ഷത്തിലേറെ രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി കൊറോണ പട്ടികയിൽ

അയൽക്കാരെപ്പോലെ അലസത കാട്ടാതെ സകല പ്രതിരോധങ്ങളും എടുത്തിട്ടും ജർമ്മനിയെ ദൈവം വെറുതെ വിട്ടില്ല; ഇന്നലെ മാത്രം 254 പേരുടെ ജീവൻ എടുത്തത് യൂറോപ്പിന്റെ അവസാന പ്രതീക്ഷയ്ക്കും തിരിച്ചടി നൽകിക്കൊണ്ട്; ഒരു ലക്ഷത്തിലേറെ രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി കൊറോണ പട്ടികയിൽ

സ്വന്തം ലേഖകൻ

ഹങ്കാരവും അലംഭാവവുമൊക്കെ പല യൂറോപ്യൻ രാഷ്ട്രങ്ങളേയും സർവ്വനാശത്തിന്റെ വക്കിലെത്തിച്ച കഥകളാണ് ഈ കൊറോണക്കാലത്ത് പുറത്ത് വരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ജർമ്മനി. മുൻകൂട്ടിയുള്ള പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കിയിട്ടും കൊറോണയുടെ പിടിയിൽ നിന്നും മുക്തി നേടാൻ ജർമ്മനിക്കാകുന്നില്ല. ഇന്നലെ മാത്രം ഇവിടെ മരിച്ചത് 254 പേരാണ്. മൊത്തം രോഗബാധിതരുടെ എണ്ണം 1 ലക്ഷം കടന്നു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല, ഫ്രാൻസിനെ പിന്തള്ളി നാലാം സ്ഥാനത്തും എത്തിയിരിക്കുന്നു.

കൊറോണയെ കാര്യക്ഷമമായി പ്രതിരോധിക്കാനായി എന്ന വിശ്വാസം നശിപ്പിച്ചുകൊണ്ട് ഇപ്പോൾ ജർമ്മന്നിയിലെ മരണസംഖ്യ 2,349 ആയിരിക്കുന്നു. ഇന്നലെ മാത്രം 254 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ പുതിയതായി രോഗബാധിതരായവരുടെ എണ്ണം 4,003 ആണ്. രോഗബാധയുടെ നിരക്ക് വർദ്ധിക്കുന്നില്ലെങ്കിലും അത് കുറയുന്നുമില്ല. അതിനാൽ തന്നെ മൂർദ്ധന്യ ഘട്ടം കഴിഞ്ഞു എന്ന് കരുതാനാകില്ല എന്നാണ്, വിദഗ്ദർ പറയുന്നത്. മരണസംഖ്യയിൽ ഉണ്ടാകുന്ന വർദ്ധനവും അധികൃതരുടെ ഉറക്കം കെടുത്തുന്നുണ്ട്.

ജർമ്മനിയിലെ മൊത്തം രോഗബാധിതരുടെ കണക്കുമായി താരതമ്യം ചെയ്യുമ്പോൽ മരണം സംഭവിക്കുന്നവരുടെ നിരക്ക് 0.5% ആയിരുന്നു. ഇതാണ് കഴിഞ്ഞ ഒരാഴ്‌ച്ചകൊണ്ട് വർദ്ധിച്ച് 1.8 ശതമാനത്തിൽ എത്തി നിൽക്കുന്നത്. മറ്റ് പല രാജ്യങ്ങളേയും അപേക്ഷിച്ച് നോക്കുമ്പോൾ ഇത് തീരെ കുറവാണെങ്കിൽ കൂടി, ജർമ്മനി കൊറോണയെ തടയുവാൻ എടുത്ത നടപടികളും മറ്റുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർദ്ധന തികച്ചും ഭയാനകം തന്നെയാണ്. ഇറ്റലിയിൽ ഇത് 12.6 % ആണെങ്കിൽ സ്പെയിനിൽ 9.8 ശതമാനവും ബ്രിട്ടനിൽ 11.1 ശതമാനവുമാണ്.

ഇതിനിടയിൽ കൊറോണ തകർത്ത സാമ്പത്തിക രംഗത്തെ കൈപിടിച്ചുയർത്തുവാൻ 1.1 ട്രില്ല്യൺ യൂറോയുടെ പുതിയ പാക്കേജ് ഇന്നലെ ജർമ്മനി പ്രഖ്യാപിച്ചു. ഈ അവസരം മുതലാക്കി ജർമ്മൻ കമ്പനികൾ വിദേശികൾ ഏറ്റെടുക്കുന്നത് തടയുവാനുള്ള നിയനിർമ്മാണങ്ങൾക്കും സർക്കാർ ശ്രമിക്കുന്നുണ്ട്. അതുമാത്രമല്ല, ഇത്തരം പകർച്ച വ്യാധികളെ നേരിടുന്നതിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ രാജ്യത്ത് തന്നെ നിർമ്മിക്കുവാനുള്ള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്., ഇപ്പോൾ ഇവ പ്രധാനമായും ഏഷ്യൻ രാജ്യങ്ങളിൽ നിന്നും ഇറക്ക്മതി ചെയ്യുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP