Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്ഡൗൺ കാലയളവിൽ മസ്‌കത്ത് ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന് റോയൽ ഒമാൻ പൊലീസ്

ലോക്ഡൗൺ കാലയളവിൽ മസ്‌കത്ത് ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന് റോയൽ ഒമാൻ പൊലീസ്

സ്വന്തം ലേഖകൻ

മസ്‌കത്ത്: 12 ദിവസത്തെ ലോക്ഡൗൺ കാലയളവിൽ മസ്‌കത്ത് ഗവർണറേറ്റിനുള്ളിലെ സഞ്ചാരം കർശനമായി നിയന്ത്രിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഗ്രോസറി ഷോപ്പിങ് തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതിയുണ്ടാവുകയുള്ളൂ. ഏപ്രിൽ 22ന് രോഗബാധയുടെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് ലോക്ഡൗൺ നീട്ടണോ അതോ അവസാനിപ്പിക്കണോയെന്ന കാര്യം തീരുമാനിക്കുകയുള്ളൂവെന്നും മേജർ മുഹമ്മദ് അൽ ഹാഷ്മി അറിയിച്ചു.

ഓഫിസിൽ സാന്നിധ്യം നിർബന്ധമുള്ളവർക്ക് ജോലിക്ക് പോകാം. ഇവർ കമ്പനിയിൽ നിന്നുള്ള കത്ത് കൈവശം വെച്ചിരിക്കണം. മസ്‌കത്തിന് പുറത്ത് താമസിക്കുന്ന ജീവനക്കാർക്ക് കമ്പനികൾ പ്രത്യേകം ആവശ്യപ്പെട്ടാൽ അല്ലാതെ പ്രവേശനം അനുവദിക്കില്ല.

അടിയന്തിര വാഹനങ്ങൾക്കും ഭക്ഷ്യോത്പന്നങ്ങളുമായി വരുന്ന ട്രക്കുകൾക്കും വിലക്ക് ഉണ്ടാകില്ല. ആരോഗ്യ സേവനങ്ങളും സമൂഹത്തിന്റെ എല്ലാ തുറയിലും ഉള്ളവർക്ക് തടസമില്ലാതെ ലഭ്യമാകും.

അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവുണ്ടാവുകയുള്ളൂ. ലോക്ക്ഡൗണിന്റെ ചുമതലയുള്ള അധികൃതരായിരിക്കും അടിയന്തിര സാഹചര്യങ്ങളിൽ പ്രവേശനാനുമതി നൽകുന്ന കാര്യം തീരുമാനിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP