Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒരു വാർത്തയിതാ; മുൻ കാശ്മീരി മുഖ്യമന്ത്രിമാർക്കുള്ള സകല ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു സർക്കാർ; ഇസെഡ് കാറ്റഗറി സുരക്ഷയും ജീവിതകാലം മുഴുവനുള്ള സൗജന്യ ബംഗ്ലാവും ചികിത്സയും ജീവനക്കാരും എല്ലാം ഇനി സ്വപ്നം മാത്രം; ഫറൂഖ് അബ്ദുള്ള മുതൽ ഗുലാം നബി ആസാദ് വരെയുള്ളവർ ഇനി സാധാരണ ഇന്ത്യാക്കാർ

കൊറോണ വാർത്തകൾക്കിടയിൽ മുങ്ങിപ്പോയ ഒരു വാർത്തയിതാ; മുൻ കാശ്മീരി മുഖ്യമന്ത്രിമാർക്കുള്ള സകല ആനുകൂല്യങ്ങളും എടുത്തു കളഞ്ഞു സർക്കാർ; ഇസെഡ് കാറ്റഗറി സുരക്ഷയും ജീവിതകാലം മുഴുവനുള്ള സൗജന്യ ബംഗ്ലാവും ചികിത്സയും ജീവനക്കാരും എല്ലാം ഇനി സ്വപ്നം മാത്രം; ഫറൂഖ് അബ്ദുള്ള മുതൽ ഗുലാം നബി ആസാദ് വരെയുള്ളവർ ഇനി സാധാരണ ഇന്ത്യാക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കാശ്മീർ ഇന്ത്യയുടെ ഭാഗം തന്നെയാണെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്, മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചിരുന്ന പ്രത്യേക ആനുകൂല്യങ്ങൾ നിർത്തലാക്കിയതിലൂടെ കേന്ദ്ര സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി കാശ്മീർ മുഖ്യമന്ത്രിമാർക്ക് നിരവധി ആനുകൂല്യങ്ങൾ ഉണ്ടായിരുന്നു.

ജീവിതംകാലം മുഴുവൻ വാടക നൽകാതെ താമസിക്കുവാൻ സർക്കാർ ബംഗ്ലാവ്, അവർക്കും കുടുംബാംഗങ്ങൾക്കും സെഡ്പ്ലസ് സുരക്ഷ, സർക്കാർ ചെലവിൽ ഒരു പേഴ്സണൽ അസിസ്റ്റന്റ്, ഒരു സ്പെഷ്യൽ അസിസ്റ്റന്റ്, രണ്ട് ശിപായിമാർ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളെല്ലാം കേന്ദ്ര സർക്കാർ ചൊവ്വാഴ്‌ച്ച ഇറക്കിയ ഉത്തരവിലൂടെ ഒറ്റയടിക്ക് ഇല്ലാതെയാകുന്നത്.

ഫറൂഖ് അബ്ദുള്ള, മകൻ ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് എന്നീ മുന്മുഖ്യമന്ത്രിമാർക്കാണ് കൊറോണാ കാലത്ത് വിചാരിക്കാത്ത തിരിച്ചടി ലഭിച്ചത്. 1996 ൽ ഫറൂഖ് അബ്ദുള്ള മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്സ് പെൻഷൻ ആക്റ്റ് 1984 തിരുത്തി അതിൽ ഈ ആനുകൂല്യങ്ങളെല്ലാം ചേർത്തത്. ഇനിയിപ്പോൾ മുന്മുഖ്യമന്ത്രിമാർക്ക് ലഭിക്കുക മുൻ എം എൽ എ മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മാത്രമാകും.

198ൽ ലെ നിയമത്തിൽ പറഞ്ഞിരിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേ, സംസ്ഥാനത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുള്ളവർക്ക് സർക്കാർ വക കാർ, ഇന്ധന ചെലവ്, ഡ്രൈവർ, വാടകയില്ലാതെ, ഗൃഹോപകരണങ്ങൾ അടങ്ങിയ ബംഗ്ലാവ്, ഇത് മോടിപിടിപ്പിക്കുവാൻ വർഷം തോറും 35,000 രൂപ, 48,000 രൂപ വരെ സൗജന്യ ടെലിഫോൺ കോളുകൾ 1,500 രൂപവരെ സൗജന്യ വൈദ്യൂതി എന്നിവയായിരുന്നു ഭേദഗതി വരുത്തിയ 1996 ലെ നിയമത്തിൽ പറഞ്ഞിരുന്നത്. ഇതാണ് രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഇപ്പോൾ റദ്ദാക്കപ്പെട്ടിരിക്കുന്നത്.

ഇപ്പോൾ ജീവിച്ചിരിക്കുന്ന മുൻ മുഖ്യമന്ത്രിമാരിൽ ഫറൂഖ് അബ്ദുള്ളയും ഗുലാം നബി ആസാദും ഏതായാലും ഈ ഔദ്യോഗിക വസതികൾ ഉപയോഗിക്കുന്നില്ല. ഫറൂഖ അബ്ദുള്ള, ഗുപ്കാർ റോഡിലുള്ള തന്റെ സ്വന്തം വസതിയിൽ തന്നെ താമസിക്കുമ്പോൾ, ശ്രീനഗറിൽ എത്തുമ്പോഴൊക്കെ ഗുലാം നബി ആസാദ് തങ്ങാറുള്ളത് ഹൈദർപുരയിലുള്ള അദ്ദേഹത്തിന്റെ സ്വന്തം വസതിയിലാണ്. എന്നാൽ മറ്റെല്ലാ ആനുകൂല്യങ്ങളും ഇവർ രണ്ടുപേരും അനുഭവിക്കുന്നുണ്ട്. ഫറൂഖ ഇപ്പോൾ ശ്രീനഗറിൽ നിന്നുള്ള പാർലമെന്റംഗമാണ്. ആസാദ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവും.

മറ്റ് രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും, സ്വന്തം വസതികൾ ഉണ്ടായിരുന്നിട്ടും ഔദ്യോഗിക വസതികളിൽ തന്നെയാണ് താമസിക്കുന്നത്. 2018 മെയ് മാസത്തിൽ, മുൻ മുഖ്യമന്ത്രിമാർക്ക് ആജീവനാന്തകാലം താമസിക്കുവാൻ വാടകയില്ലാതെ ഔദ്യോഗിക ബംഗ്ലാവ് നൽകാനുള്ള ഉത്തർ പ്രദേശ് സർക്കാരിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

അതിനുശേഷം ജമ്മു കാശ്മീർ മാത്രമായിരുന്നു മുൻ മുഖ്യമന്ത്രിമാർക്ക് ഇത്തരത്തിലുള്ള പ്രത്യേക ആനുകൂല്യങ്ങൾ നൽകിയിരുന്ന ഏക സംസ്ഥാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP