Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി; രോഗത്തിനെതിരെ സർവ്വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒരുപാടും നന്ദിയും സ്‌നേഹവും; മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ഒരുപാട് സ്‌നേഹം മാത്രം; ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ ആത്മാർത്ഥമായി പരിപാലിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തെ കുറിച്ചുള്ള അഭിമാനമാണ്; സർക്കാറിന് നന്ദി പറഞ്ഞ് സംവിധായൻ എം പത്മകുമാർ

എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി; രോഗത്തിനെതിരെ സർവ്വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും ഒരുപാടും നന്ദിയും സ്‌നേഹവും; മുഖ്യമന്ത്രിയോടും ആരോഗ്യമന്ത്രിയോടും ഒരുപാട് സ്‌നേഹം മാത്രം; ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ ആത്മാർത്ഥമായി പരിപാലിക്കുന്നതിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കേരളത്തെ കുറിച്ചുള്ള അഭിമാനമാണ്; സർക്കാറിന് നന്ദി പറഞ്ഞ് സംവിധായൻ എം പത്മകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം ലോകത്തിന് തന്നെ മാതൃകയായി മാറുകയാണ്. രോഗത്തോട് എങ്ങനെ പൊരുതണം എന്ന് ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു കേരളം. അതിന്റെ മുന്നണി പോരാളിയായി കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ കെ ഷൈലജയും മാറിക്കഴിഞ്ഞു. വിദേശ രാജ്യങ്ങൾ പോലും രോഗവ്യാപനം തടയുന്നതിൽ പരാജയപ്പെട്ട ഘട്ടത്തിലാണ് കേരളം കൃത്യമായ മുന്നൊരുക്കത്തോടെ കാര്യങ്ങൽ മുന്നോട്ടു കൊണ്ടു പോയതും കോവിഡിനെ നിയന്ത്രണ വിധേയമാക്കിയതും.

സ്വകാര്യ ആശുപത്രികളുടെ സഹായം ഇല്ലാതെ സർക്കാർ മെഡിക്കൽ കോളേജുകളെയും ആശുപത്രികളെയും ഉപയോഗിച്ചു കൊണ്ടാണ് കേരളം ഈ മഹാമാരിയെ നേരിട്ടത്. അതുകൊണ്ട് തന്നെ കേരളത്തിന് കൈയടിക്കുന്നവർ നിരവധിയാണ്. കോവിഡ് ബാധിതനായ മകൻ രോഗവിമുക്തി നേടിയതിൽ സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും നന്ദി പറഞ്ഞ് സംവിധായകൻ എം. പത്മകുമാർ. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകന്റെ മകന് ആകാശും സുഹൃത്ത് എൽദോശും ആശുപത്രി വിട്ടിരുന്നു. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു ഇരുവരും.

'എന്റെ മകൻ ആകാശും അവന്റെ സഹപ്രവർത്തകൻ എൽദോ മാത്യുവും കോവിഡ് 19 ചികിത്സ വിജയകരമായി പൂർത്തിയാക്കി കളമശേരി മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഈ രോഗത്തിനെതിരെ സര്വവും സമർപ്പിച്ച് പൊരുതുന്ന ഡോക്ടർമാർ, നഴ്‌സുമാർഎന്നിങ്ങനെ എല്ലാവർക്കും ഒരുപാടും നന്ദിയും സ്‌നേഹവും.

ഒപ്പം, ഈ സംഘത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജ ടീച്ചർക്കും ജില്ലാ കലക്ടർ എസ്.സുഹാസിനും ഒരുപാടു സ്‌നേഹം. ഇത് കേവലം നന്ദിയുടെ ഒരു പ്രകടനമല്ല, സ്വന്തം ജനങ്ങളെ വളരെ ആത്മാർത്ഥമായി നയിക്കുന്നതിലും പരിപാലിക്കുന്നതിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള എന്റെ സംസ്ഥാനത്തെക്കുറിച്ചുള്ള എന്റെ അഭിമാനമാണ് ...നമ്മൾ ഇതും അതിജീവിക്കും' പത്മകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫ്രാൻസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളാണ് ആകാശും എൽദോയും .മാർച്ച് 16നാണു ഇവര് ഡൽഹിയിലെത്തിയത്. പാരിസിൽ വച്ചു കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി ഇവർക്കു സംശയമുണ്ടായിരുന്നു. ഇക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തി ഡൽഹി വിമാനത്താവളത്തിൽ 12 മണിക്കൂർ നിരീക്ഷണത്തിൽ കഴിഞ്ഞു. 17നു കൊച്ചിയിലെത്തിയ ഇവർക്കു രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശം ലഭിച്ചു.

തുടർന്ന് രണ്ടുപേരും ഒരു വീട്ടിൽ തന്നെ സ്വയം സമ്പർക്ക വിലക്കേർപ്പെടുത്തി കഴിയുകയായിരുന്നു. മാർച്ച് 22നു ശക്തമായ പനിക്കൊപ്പം രോഗലക്ഷണങ്ങൾ പ്രകടമായി. ഇതോടെ ഇവരെ കളമശേരി മെഡിക്കൽ കോളജിലെത്തിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും മറ്റാരുമായും സമ്പർക്കമില്ലാതിരുന്നതിനാൽ ഇവരുടെ റൂട്ട് മാപ് തയാറാക്കേണ്ടി വന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP