Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202411Saturday

രോഗം സ്ഥിരീകരിച്ചാലും ചികിത്സയില്ലാതെ ഗർഭിണികളായ മലയാളികൾ പോലും; ഒരാൾക്ക് രോഗം വന്നാൽ എല്ലാവർക്കും പിടികൂടുന്ന ലേബർ ക്യാമ്പിൽ ബാക്കിയാവുന്നത് മരണ ഭീതി മാത്രം; എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാൻ നിയമം കൊണ്ടുവന്നതോടെ തൊഴിൽ പോയിട്ടും നരകിക്കേണ്ടി വരുന്നവർക്ക് കണ്ണുനീർ ബാക്കിയാവുന്നു; പ്രവാസികൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പിണറായിയും മോദിയും യുഎഇയിൽ വെന്ത് നീറി കഴിയുന്ന പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ? പ്ലീസ്...

രോഗം സ്ഥിരീകരിച്ചാലും ചികിത്സയില്ലാതെ ഗർഭിണികളായ മലയാളികൾ പോലും; ഒരാൾക്ക് രോഗം വന്നാൽ എല്ലാവർക്കും പിടികൂടുന്ന ലേബർ ക്യാമ്പിൽ ബാക്കിയാവുന്നത് മരണ ഭീതി മാത്രം; എപ്പോൾ വേണമെങ്കിലും പിരിച്ചു വിടാൻ നിയമം കൊണ്ടുവന്നതോടെ തൊഴിൽ പോയിട്ടും നരകിക്കേണ്ടി വരുന്നവർക്ക് കണ്ണുനീർ ബാക്കിയാവുന്നു; പ്രവാസികൾക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന പിണറായിയും മോദിയും യുഎഇയിൽ വെന്ത് നീറി കഴിയുന്ന പാവങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമോ? പ്ലീസ്...

മറുനാടൻ ഡെസ്‌ക്‌

മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമന്ദ്രനും തമ്മിലുള്ള തർക്കം തുടരുകയാണ്. മുഖ്യമന്ത്രി പ്രവാസികളെ രക്ഷിക്കുന്ന കാര്യത്തിലെ വാചകമടി അവസാനിപ്പിച്ചുകൊണ്ട് പ്രവാസികളെ അവർ ഇപ്പോൾ അകപ്പെട്ടിരിക്കുന്ന കെണിയിൽ നിന്നും കാത്തുരക്ഷിക്കാൻ എന്തെങ്കിലും ചെയ്യണം എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടത്. അതിന് ഉദാഹരണമായി അദ്ദേഹം പറഞ്ഞത് ശതകോടീശ്വരന്മാരുമായുള്ള ചർച്ചകൾ കൊണ്ടൊന്നും കാര്യമില്ല, പാവങ്ങളെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണം എന്നാണ്. അതിന് മറുപടിയായി മുല്ലപ്പള്ളി രാമചന്ദ്രന്റെ അസൂയയെ കുറിച്ചും കുശുമ്പിനെ കുറിച്ചും ഒരിക്കലും നന്നാകാത്ത സ്വഭാവത്തെ കുറിച്ചുമൊക്കെ വാചകമടിക്കുമ്പോൾ മുങ്ങിപ്പോകുന്നത് യഥാർത്ഥ വിഷയമാണ്.

ഇവിടെ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണോ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണോ എന്ന് ആർക്കും അറിയില്ല. പക്ഷേ ഒന്നറിയാം. യുഎഇ അടങ്ങിയ ​ഗൾഫ് നാടുകളിൽ മലയാളികൾ അടങ്ങിയ അനേകായിരം ഇന്ത്യാക്കാർ കുടുങ്ങിക്കിടക്കുകയാണ്. അപ്പോൾ ചോദിക്കും കൊറോണ വന്നപ്പോൾ യുഎഇലും സൗദി അറേബ്യയിലും മാത്രമല്ലല്ലോ, ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ ഇങ്ങനെ മലയാളികൾ പെട്ടുപോയിട്ടില്ലേ എന്ന്. മലയാളികൾ പ്രധാനമായും ​ഗൾഫ് രാജ്യങ്ങളിലും പാശ്ചാത്യ രാജ്യങ്ങളിലുമാണ് കുടിയേറിയിരിക്കുന്നത്. അമേരിക്കയിലും ബ്രിട്ടനിലും ജർമ്മനിയിലുമൊക്കെ കുടുങ്ങിപ്പോയിരിക്കുന്ന മലയാളികൾ വാസ്തവത്തിൽ ഭൂരിപക്ഷം പേരും ആ നാടുകളിലെ പൗരത്വമോ സ്ഥിരതാമസമോ എടുത്ത് സ്വയം വിധി തെരഞ്ഞെടുത്തവരാണ്.

അവരെ രക്ഷിക്കാൻ അവരുടെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അത് ആ സംവിധാനങ്ങളുടെ മാത്രം പരാജയമാണ്. മാത്രമല്ല, അവിടെ സോഷ്യൽ ഡിസ്റ്റൻസിം​ഗ് പാലിക്കുന്നതിന് പറ്റിയ സൗകര്യങ്ങൾ ഇല്ലെങ്കിൽ അത് ഒരുക്കിക്കൊടുക്കാൻ ഇന്ത്യൻ പൗരത്വം ഉള്ളവരാണെങ്കിൽ കൂടി അവിടുത്തെ സർക്കാരുകൾ മുന്നിട്ടിറങ്ങും. എന്നാൽ, ​ഗൾഫിലെ സ്ഥിതി അങ്ങനെയല്ല. ദുബായിലെ നയിഫ് അടങ്ങിയ പ്രദേശങ്ങളിൽ നൂറുകണക്കിന് മലയാളികളാണ് തിങ്ങിപ്പാർക്കുന്നത്. ലേബർ ക്യാമ്പുകളിൽ സോഷ്യൽ ഡിസ്റ്റൻസിം​ഗ് പോയിട്ട് പരസ്പരം മുട്ടാതിരിക്കാൻ പോലുമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് അവിടെയുള്ളവർ പറയുന്നു. നയിഫിലെ ചില ഫ്ളാറ്റുകളിൽ ഒരു മുറിയിൽ എട്ടും പത്തും പേർ താമസിക്കുന്നു. അവരിൽ ഒരാൾക്ക് രോ​ഗം വന്നാൽ ബാക്കിയുള്ളവരെയും ബാധിക്കും. നൂറുകണക്കിന് മലയാളികൾ എന്നെപ്പോലുള്ള മാധ്യമ പ്രവർത്തകരെയും ഇവിടുത്തെ രാഷ്ട്രീയക്കാരെയും വിളിച്ച് പറയുന്ന സങ്കടകരമായ ഒരു അവസ്ഥയുണ്ട്.

അവർക്ക് കൊറോണ പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ചാൽ പോലും ആശുപത്രികളിൽ ചികിത്സ ലഭിക്കുന്നില്ല. ഞങ്ങൾക്കിവിടെ ആശുപത്രികളിൽ ഇടമില്ലെന്നും കൊറോണക്ക് ചികിത്സ ഇല്ലെന്നും പറഞ്ഞ് വീട്ടിലിരിക്കാൻ ഉപദേശിക്കുകയാണ്. അങ്ങനെ അവർ രോ​ഗം പരത്തുന്നത് ആയിരങ്ങൾക്കാണ്. അവരിൽ പലരും തൊഴിൽ നഷ്ടപ്പെട്ടുകൊണ്ട് എങ്ങനെയെങ്കിലും നാട്ടിലേക്ക് പോകാൻ പ്രാർത്ഥിച്ചും യാചിച്ചും കഴിയുന്നവരാണ്. പെട്ടെന്ന് ലോക് ഡൗൺ വന്നപ്പോൾ വീടിന് പുറത്തിറങ്ങാൻ കഴിയാതെ പെട്ടുപോയവരാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP