Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആഴ്‌ച്ചകളോളം വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞത് അകെ മരണം 8000 ആയപ്പോൾ; ഐ സി യു വിൽ നിന്നും മാറ്റിയ പ്രധാനമന്ത്രി ഇപ്പോഴും തീവ്ര പരിചരണത്തിൽ തന്നെ; 80 ശതമാനം പേർക്കും രോഗബാധയെന്നു സൂചനയുമായി ശാസ്ത്രോപദേശകൻ; ലോകം കൊറോണയെ കീഴടക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടൻ സർവ്വ നാശത്തിൽ

ആഴ്‌ച്ചകളോളം വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന് ബ്രിട്ടീഷുകാർ തിരിച്ചറിഞ്ഞത് അകെ മരണം 8000 ആയപ്പോൾ; ഐ സി യു വിൽ നിന്നും മാറ്റിയ പ്രധാനമന്ത്രി ഇപ്പോഴും തീവ്ര പരിചരണത്തിൽ തന്നെ; 80 ശതമാനം പേർക്കും രോഗബാധയെന്നു സൂചനയുമായി ശാസ്ത്രോപദേശകൻ; ലോകം കൊറോണയെ കീഴടക്കാൻ തുടങ്ങിയപ്പോൾ ബ്രിട്ടൻ സർവ്വ നാശത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ഇത്തവണ ബ്രിട്ടീഷുകാർ വീടുകളിൽ അടച്ചുപൂട്ടിയിരുന്ന് ഈസ്റ്റർ ആഘോഷിക്കേണ്ടി വരും. കൊറോണയെ ഇനിയും ഫലപ്രദമായി തടയുവാൻ സാധിക്കാത്തതിനാൽ ലോക്ക്ഡൗൺ നീട്ടുക മാത്രമല്ല, കൂടുതൽ കർശനമാക്കുകയും ചെയ്യേണ്ടിവരുമെന്ന് പ്രധാനമന്ത്രിയുടെ ചുമതല വഹിക്കുന്ന ഡൊമിനിക് റാബ് വ്യക്തമാക്കി. ഇന്നലെ മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 881 മരണങ്ങളാണ്.

ദീർഘദൂര കാർ യാത്രകൾ നിരോധിക്കുക, ഒരു ദിവസം ഒരുപ്രാവശ്യത്തിൽ കൂടുതൽ കായികാഭ്യാസത്തിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ബ്രിട്ടീഷ് പൊലീസ് മുന്നോട്ട് വച്ചിരിക്കുന്നത്. പുതിയ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാനായി മൂന്നാഴ്‌ച്ച ലഭിച്ചിട്ടുണ്ട്. ഇനി നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ട സമയമാണെന്നാണ് പൊലീസ് വൃത്തങ്ങൾ കരുതുന്നത്.

ഇതിനിടയിൽ, കൊറോണാനന്തര കാലഘട്ടത്തിൽ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ദുരിതങ്ങൾ ആയിരിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സാമ്പത്തിക മാന്ദ്യവും തൊഴിൽ നഷ്ടവും മാത്രമല്ല, അതുമൂലമുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളും ബ്രിട്ടനെ കാര്യമായി ഉലയ്ക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതിന്റെ ആഘാതം കുറയ്ക്കണമെങ്കിൽ, കൊറോണയെ എത്രയും വേഗം പിടിച്ചുകെട്ടിയേ മതിയാകു. അതുകൊണ്ടാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുവാൻ സർക്കാർ തീരുമാനിക്കുന്നത്.

ഇതിനിടയിൽ കോവിഡ് 19 ഗുരുതരമായതിനെ തുടർന്ന് ഐ സി യു വിൽ പ്രവേശിപ്പിച്ച ബ്രിട്ടീഷ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നില മെച്ചപ്പെട്ടുവരുന്നതായാണ് സൂചന. ഐ സി യുവിൽ നിന്നും മാറ്റിയെങ്കിലും ഇപ്പോഴും അദ്ദേഹം സൂക്ഷ്മ നിരീക്ഷണത്തിലാണ്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീട്ടുന്നതും കൂടുതൽ കർക്കശമാക്കുന്നതും സംബന്ധിച്ച കാര്യങ്ങളൊന്നും ബോറിസുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ഇന്നലെ വിദേശകാര്യ സെക്രട്ടറി റാബ് പറഞ്ഞിരുന്നു. ഔദ്യോഗിക കാര്യങ്ങളിൽ ഉടനെയൊന്നും ബോറിസ് ഇടപെടാൻ വഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനകൾ

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചവരിൽ കാബിനറ്റ് മന്ത്രിയും

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ തന്നെ മാതൃദിനം ആഘോഷിക്കുവാൻ ബീച്ചുകളിലും പാർക്കുകളിലും ജനങ്ങൾ തടിച്ചുകൂടിയതിനെ കുറിച്ച് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. അതുപോലെ ഇളംവെയിൽ പ്രത്യക്ഷപ്പെടുന്ന കഴിഞ്ഞ വാരാന്ത്യത്തിൽ ആരും പുറത്തിറങ്ങരുതെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു.

പുതിയ സാഹചര്യങ്ങളുമായി ഇണങ്ങിച്ചേരുവാനായി, കടുത്ത നടപടികൾ എടുക്കാതെ, നിർദ്ദേശങ്ങളിൽ ഒതുക്കിയ ലോക്ക്ഡൗണിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുകയാണ്. ഇനിയുള്ള നാളുകളിൽ നിയമലംഘകർ അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത ശിക്ഷകളായിരിക്കും എന്നാണ് സൂചന. ഈ ഘട്ടത്തിലാണ് ഒരു കാബിനറ്റ് മന്ത്രി തന്നെ ലോക്ക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്.

കാബിനറ്റ് മന്ത്രി റോബർട്ട് ജെന്റിക്കാണ് വിലക്കുകൾ ലംഘിച്ച് 150 മൈൽ കാറോടിച്ച് തന്റെ രണ്ടാമത്തെ വീട്ടിലേക്ക് പോയത്. കുടുംബത്തോടൊപ്പമാണ് മന്ത്രി അവിടേക്കെത്തിയത്. മാത്രമല്ല, അതിനടുത്ത് താമസിക്കുന്ന തന്റെ മാതാപിതാക്കളെ സന്ദർശിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ താൻ ഈ വിടിനെ തന്റെ കുടുംബവീടായാണ് കണക്കാക്കുന്നത് എന്നും, വീട്ടിൽ ഇരുന്ന് ജോലിചെയ്യുവാനുള്ള സൗകര്യം ഉള്ളതുകൊണ്ട് കുടുംബവുമായി ഇങ്ങോട്ട് വരികയായിരുന്നു എന്നുമാണ് മന്ത്രി നൽകുന്ന വിശദീകരണം. മാതാപിതാക്കൾക്ക് ഭക്ഷണം നൽകുവാൻ പോയതാണെന്നും, അവരുടെ വീടിനകത്ത് പ്രവേശിച്ചില്ലെന്നും അദ്ദേഹം പറയുന്നു.

80% പേർക്ക് കൊറോണ പിടിപെടുമെന്ന് ശാസ്ത്ര ഉപദേശകൻ

ബ്രിട്ടനിൽ ലോക്ക്ഡൗൺ നിബന്ധനകൾ കൂടുതൽ കർക്കശമാക്കുവാൻ ശ്രമിക്കുന്നതിനിടയിലാണ് അഭ്യന്തര വകുപ്പിലെ ഡെപ്യുട്ടി ശാസ്ത്ര ഉപദേശകനായ റുപ്പർട്ട് ഷ്യുട്ട് തികച്ചും വ്യത്യസ്തമായ ഒരു വാദഗതിയുമായി എത്തുന്നത്. ബ്രിട്ടനിൽ 80% പേർക്കും കൊറോണ ബാധ ഉണ്ടാകുമെന്നും ജോലിക്ക് പോകുന്നതും വീട്ടിൽ ഇരിക്കുന്നതും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ആണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

ബ്രിട്ടൻ അഭിമുഖീകരിക്കാൻ പോകുന്നത് കടുത്ത സാമ്പത്തിക ബാദ്ധ്യതയായിരിക്കുമെന്ന് വിവിധ കോണുകളിൽ നിന്നും മുന്നറിയിപ്പുകൾ ഉയരുകയും, ലോക്ക്ഡൗൺ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ചില പ്രതിഷേധ സ്വരങ്ങൾ ഉയരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ അഭിപ്രായം വിവാദമാകുന്നത്.

എന്നാൽ ഇത്തരത്തിലുള്ള ഒറ്റപ്പെട്ട ശബ്ദങ്ങൾ മുഖവിലയ്ക്കെടുക്കുവാൻ സർക്കാർ തയ്യാറായിട്ടില്ല. ലോക്ക്ഡൗൺ ഇനിയും ഒരാഴ്‌ച്ചത്തേക്ക് കൂടി നീട്ടുവാനും നിബന്ധനകൾ കർശനമായി നടപ്പിലാക്കുവാനുമാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP