Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നന്മയുടെ മുഖമായി വീണ്ടും രാഘവ ലോറൻസ്; ചന്ദ്രമുഖി-2വിൽ അഭിനയിക്കാൻ ലഭിച്ച 3 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് മാതൃകയായി തമിഴ് നടൻ

നന്മയുടെ മുഖമായി വീണ്ടും രാഘവ ലോറൻസ്; ചന്ദ്രമുഖി-2വിൽ അഭിനയിക്കാൻ ലഭിച്ച 3 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് മാതൃകയായി തമിഴ് നടൻ

സ്വന്തം ലേഖകൻ

ചന്ദ്രമുഖി-2വിൽ അഭിനയിക്കാൻ ലഭിച്ച 3 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് സംഭാവന ചെയ്ത് നന്മയുടെ മുഖമായി വീണ്ടും രാഘവ ലോറൻസ്. രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2ൽ അഭിനയിക്കുന്നതിനായി ലഭിച്ച അഡ്വാൻസ് തുകയായ മൂന്ന് കോടിയാണ് വിവിധ കോവിഡ് ഫണ്ടുകളിലേക്ക് കൈമാറിയത്. ലോറൻസ് തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്റെ സംഭാവന സംബന്ധിച്ചുള്ള വിശദവിവരങ്ങൾ വെളിപ്പെടുത്തിയത്.

ലോറൻസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇപ്രകാരം
പ്രിയപ്പെട്ട കൂട്ടുകാരെ ആരാധകരെ നിങ്ങളോട് ഒരു സന്തോഷവാർത്ത പങ്കു വയ്ക്കാനുണ്ട്. തലൈവർ നായകനാകുന്ന ചന്ദ്രമുഖി 2 ആണ് എന്റെ അടുത്ത പ്രൊജക്റ്റ്. പി. വാസു സർ സംവിധാനം ചെയ്ത് കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. ഈ ചിത്രത്തിനായി എനിക്ക് ലഭിച്ച അഡ്വാൻസ് തുകയായ 3 കോടി രൂപ കൊറോണ വൈറസ് ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നതായി അറിയിക്കുന്നു. താഴെ പറയുന്ന രീതിയിലാണ് ആ തുക വിഭാഗിച്ചു നൽകിയിരിക്കുന്നത്.

50 ലക്ഷം PM ഫണ്ട്

50 ലക്ഷം CM ഫണ്ട് (TN)

50 ലക്ഷം FEFSI (ദിവസവേതനകാർക്ക് )

50 ലക്ഷം ഡാൻസർ യൂണിയൻ

25 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികൾക്കു വേണ്ടി

75 ലക്ഷം ലോറൻസ് ജനിച്ച റോയപുരത്തെ ദിവസവേതനക്കാരായ ജീവനക്കാർക്ക് വേണ്ടി.

ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.

ഇതാദ്യമായിട്ടല്ല ലോറൻസ് ഇത്തരം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് പണവും സഹായവും നൽകുന്നത്. നേരത്തെയും പല പ്രകൃതി ദുരന്തങ്ങളും ഉണ്ടായപ്പോൾ ലോറൻസ് തമിഴ് മക്കൾക്ക് സഹായവുമായി മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. താരത്തിന്റെ പുതിയ ആഹ്വാനവും വലിയ ആവേശത്തോടെയാണ് തമിഴ് ജനത സ്വീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP