Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് മരണ താണ്ഡവം ആടുന്ന അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി: കേരളം കോവിഡ് രോഗികൾക്ക് സുരക്ഷിത കേന്ദ്രമാകുമ്പോൾ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 26 ആയി: ബ്രിട്ടനിൽ അനേകം മലയാളികൾ വെന്റിലേറ്ററിൽ

കോവിഡ് മരണ താണ്ഡവം ആടുന്ന അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി: കേരളം കോവിഡ് രോഗികൾക്ക് സുരക്ഷിത കേന്ദ്രമാകുമ്പോൾ കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 26 ആയി: ബ്രിട്ടനിൽ അനേകം മലയാളികൾ വെന്റിലേറ്ററിൽ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: കോവിഡ് മരണ താണ്ഡവം ആടുന്ന അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി. കോട്ടയം പൊൻകുന്നം പടന്നമാക്കൽ മാത്യു ജോസഫ് (78), പത്തനംതിട്ട നാരങ്ങാനം പൂക്കോട് വിളക്കുകൽ കോമ്പുവടക്കേതിൽ സാമുവൽ (85) എന്നിവരാണ് ഇന്നലെ കോവിഡ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ചത്. 50 വർഷമായി ന്യൂയോർക്കിലുള്ള മാത്യു പബ്ലിക് ലൈബ്രറി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ റോസക്കുട്ടി (വെട്ടത്ത്, കൂട്ടക്കല്ല്). മക്കൾ: ഡോ. ജിജോ, ഡോ. ജിജി.

ഏറ്റവും പുതിയ കണക്ക് പ്രകാരം അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 17 ആയി. അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണ നിരക്കും ഉയരുമ്പോൾ മരണപ്പെടുന്ന മലയാളികളുടെ എണ്ണവും കൂടിവരികയാണ്. അമേരിക്കയിൽ ദിവസവും രണ്ട് മലയാളികൾ എങ്കിലും മരിക്കുന്ന അവസ്ഥയിലേക്കാണ് സാഹചര്യങ്ങൾ നീങ്ങുന്നത്. ഇക്കഴിഞ്ഞ ഒരാഴ്‌ച്ചക്കിടയിൽ അമേരിക്കയിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഉയർന്നപ്പോൾ നിരവധി മലയാളികളും മരണത്തിന് കീഴടങ്ങുകയായിരുന്നു. അനേകം മലയാളികൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കോവിഡ് ബാധിച്ച് ഒരാഴ്ചയോളമായി വീട്ടു ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ്. കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലേക്ക് പോലും മാറാനാവാത്ത സാഹചര്യമാണ് പലരുടേയും ജീവനെടുക്കുന്നത്. ഇതോടെ അമേരിക്കയിലെ മലയാളി സമൂഹം ഒന്നടങ്കം ആശങ്കയിലാണ്. അമേരിക്കയിൽ ഇന്നലെ രണ്ട് മലയാളികൾ കൂടി മരിച്ചതോടെ കോവിഡ് മൂലം കേരളത്തിനു പുറത്തു മരണമടഞ്ഞ മലയാളികൾ 26 ആയി. ഇതിൽ 17 പേരും അമേരിക്കയിലാണ് മരിച്ചതെന്നതും അമേരിക്കൻ മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.

അതേസമയം അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനിലും കാര്യങ്ങൾ കൈവിട്ടു പോയതോടെ മലയാളി സമൂഹം കടുത്ത ആശങ്കയിലാണ്. ഇവിടെയും നിരവധി മലയാളികളെയാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരവധി മലയാളികളാണ് ബ്രിട്ടനിൽ മരണത്തോട് മല്ലടിക്കുന്നത്. കോവിഡ് പിടിപെട്ടാലും ഇവർക്ക് ആശുപത്രികളിലേക്ക് പോകാൻ കഴിയുന്നില്ല. പലരും ഇവിടെയും വീടുകളിൽ തന്നെ ചികിത്സയുമായി കഴിയുകയാണ്. കുഞ്ഞു കുട്ടികൾ ഉള്ള വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരും കടുത്ത ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP