Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ്റലിയുടെ പ്രതീക്ഷ വെറുതെയാകുന്നു; മരണസംഖ്യ 18,279 ആയതോടെ ഇന്നലെയും റെക്കോർഡ് കാത്തു ദുരന്തഭൂമി; ഇന്നലെയും 655 മരണങ്ങൾ രേഖപ്പെടുത്തി സ്‌പെയിനും മുൻപോട്ട്; സ്‌പെയിനിലെ രോഗം ബാധിച്ച കെയർ ഹോമുകളിൽ കണക്കെടുപ്പു പോലുമില്ല; ശുഭ വാർത്തക്കായി ലോകം ഉറ്റുനോക്കുന്ന രണ്ട് രാജ്യങ്ങളിലും കണ്ണീർക്കഥ തന്നെ ബാക്കി

ഇറ്റലിയുടെ പ്രതീക്ഷ വെറുതെയാകുന്നു; മരണസംഖ്യ 18,279 ആയതോടെ ഇന്നലെയും  റെക്കോർഡ് കാത്തു ദുരന്തഭൂമി; ഇന്നലെയും 655 മരണങ്ങൾ രേഖപ്പെടുത്തി സ്‌പെയിനും മുൻപോട്ട്; സ്‌പെയിനിലെ രോഗം ബാധിച്ച കെയർ ഹോമുകളിൽ കണക്കെടുപ്പു പോലുമില്ല; ശുഭ വാർത്തക്കായി ലോകം ഉറ്റുനോക്കുന്ന രണ്ട് രാജ്യങ്ങളിലും കണ്ണീർക്കഥ തന്നെ ബാക്കി

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ നാലഞ്ച് ദിവസങ്ങളായി ഇറ്റലി ചെറിയൊരു ആശ്വാസത്തിന്റെ നെടുനിശ്വാസമുതിർക്കുകയായിരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വന്ന കുറവും, രോഗം ഭേദപ്പെടുന്നവരുടെ എണ്ണത്തിൽ വരുന്ന വർദ്ധനയുമെല്ലാം ഇറ്റലിയേ മാത്രമല്ല ലോകത്തെ മുഴുവൻ പ്രതീക്ഷയോടെ ഭാവിയിലേക്ക് നോക്കുവാൻ പ്രേരിപ്പിക്കുന്നതായിരുന്നു. എല്ലാം ഒരു ദിവസം കൊണ്ട് ഇല്ലാതെയാക്കി വീണ്ടും കണ്ണീർപ്പുഴ ഒഴുകുകയാണ് ഇറ്റലിയിൽ. ഇന്നലെ രേഖപ്പെടുത്തിയത് 610 മരണങ്ങൾ. പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 4,204.

അതുപോലെ ലോകം മുഴുവൻ തെല്ലൊരു ആശ്വാസത്തോടെ നോക്കിനിന്നതാണ് കൊറോണയുടെ ക്രൂരതാണ്ഡവം ഏറെ അനുഭവിക്കേണ്ടിവന്ന മറ്റൊരു രാജ്യമായ സ്പെയിൻ ആ ആഘാതത്തിൽ നിന്നും സാവധാനം കരകയറി വരുന്നത്. ഇവിടെയും കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചിരുന്നു. എന്നാൽ അതെല്ലാം തകർക്കുന്ന റിപ്പോർട്ടുകളാണ് ഇന്നലെ സ്പെയിനിൽ നിന്നും വന്നത്. ഇന്നലെ മാത്രം അവിടെ മരിച്ചത് 683 പേരാണ്. അതോടെ മൊത്തം മരണമടഞ്ഞവരുടെ എണ്ണം 15,000 കടന്നു.

എന്നാൽ സ്പെയിനിൽ നിന്നും പുറത്ത് വരുന്ന കണക്കുകൾ യഥാർത്ഥമല്ല എന്നാണ് മനസ്സിലാകുന്നത്. മാഡ്രിഡിലെ കെയർ ഹോമുകളിലെ മരണങ്ങൾ ഔദ്യോഗിക മരണസംഖ്യയുടെ അഞ്ചിരട്ടി എങ്കിലും വരാമെന്നാണ് അധികൃതർ തന്നെ സൂചിപ്പിക്കുന്നത്. ഇത് ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്തുന്നില്ല. രോഗവ്യാപനം തുടങ്ങിയതിനു ശേഷം ഏകദേശം 3,500 പേരെങ്കിലും കെയർ ഹോമുകളിൽ മരണമടഞ്ഞിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ മരണത്തിന് മുൻപായി അവരിൽ കൊറോണ പരിശോധന നടത്താത്തതിനാൽ മരണകാരണം കൊറോണയാണെന്ന് പറയാൻ സാധിക്കില്ല.

സ്പെയിനിൽ മരണസംഖ്യയിലുംരോഗബാധിതരുടെ എണ്ണത്തിലും കുറവ് കാണുന്നുണ്ടെങ്കിലും അത് സ്ഥിരമായി നിൽക്കുന്നില്ല എന്നതാണ് അധികൃതരെ ഏറെ വിഷമിപ്പിക്കുന്ന കാര്യം. ഈയൊരു പ്രശ്നം കൊണ്ട് തന്നെ സ്പെയിൻ രോഗബാധയുടെ മൂർദ്ധന്യാവസ്ഥ കടന്നുവോ എന്ന് പറയാനുമാകില്ല.

ഇറ്റലിയേ പോലെ സ്പെയിനിലും കർശനമായ ലോക്ക്ഡൗൺ നിബന്ധനകളാണുള്ളത്. അതുപോലെത്തന്നെ ഇരു രാഷ്ട്രങ്ങളും കൊറോണമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാൽ ഈ പ്രതിസന്ധി അതിരൂക്ഷമാണെന്നുംതങ്ങൾക്ക് ഒറ്റക്ക് നേരിടാവുന്നതിലും അപ്പുറമാണെന്നും ആണ് ഇരു രാജ്യങ്ങളും പറയുന്നത്. യൂറോപ്യൻ യൂണീയൻ ഇക്കാര്യത്തിൽ സഹായഹസ്തം നീട്ടണമെന്നും, യൂറോപ്പിന്റെ ഐക്യം ഉയർത്തിപ്പിടിച്ച് മറ്റു രാജ്യങ്ങൾ സഹായിക്കാൻ കൂടണമെന്നും റോമും മാഡ്രിഡും ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP