Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്‌സ് പിഎം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യണം; കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം; ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്‌ക് മാറ്റരുത്; സഹായം നാലാൾ അറിഞ്ഞേ ചെയ്യാവൂ; ബിജെപി സംഘടനാ സെക്രട്ടറിയുടെ സർക്കുലർ ചർച്ചയാകുമ്പോൾ

പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്‌സ് പിഎം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യണം; കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം; ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്‌ക് മാറ്റരുത്; സഹായം നാലാൾ അറിഞ്ഞേ ചെയ്യാവൂ; ബിജെപി സംഘടനാ സെക്രട്ടറിയുടെ സർക്കുലർ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ഒരു കൈകൊണ്ട് ചെയ്യുന്ന സഹായം മറുകൈ അറിയരുതെന്നാണ് മലയാളികൾ പൊതുവേ പറഞ്ഞിരുന്നത്. ഇനി അതെല്ലാം പഴയ കാര്യം. ചെയ്യുന്നതെല്ലാം നാലാളറിയണം. അറിഞ്ഞേ മതിയാകൂ. ഇക്കാര്യം ചെവിയിൽ പറയുന്ന മലയാളികൾ ഉണ്ടാകും. എന്നാൽ സഹായത്തിന്റെ വിവരം പരസ്യപ്പെടുത്തണമെന്ന് സർക്കുലർ അയച്ച് ചർച്ചകളിൽ എത്തുകയാണ് ബിജെപിയുടെ സംഘടനാ ജനറൽ സെക്രട്ടറി.

കോവിഡ് സമയത്തു ചെയ്യുന്ന സഹായങ്ങൾ നാലാൾ അറിയുന്ന രീതിയിൽ തന്നെയാകണമെന്ന് ബിജെപി പ്രവർത്തകർക്ക് നിർദ്ദേശം നൽകയത് സംഘടനാ ജനറൽ സെക്രട്ടറി എം. ഗണേശനാണ്. ഗണേശന്റ് സർക്കുലറിലാണിത് വിശദീകരിക്കുന്നത്. കോവിഡ് 19മായി ബന്ധപ്പെട്ട് ചെയ്യുന്ന ക്രിയാത്മക പ്രവർത്തനങ്ങൾക്ക് നല്ല പ്രചാരണം നൽകണം. ദാനപ്രവൃത്തികൾ ചെയ്യുമ്പോഴും ഫോട്ടോ എടുക്കുമ്പോഴും മാസ്‌ക് മാറ്റരുത്. അതായത് എല്ലാം ഫോട്ടോ ഷൂട്ടാക്കി മാറ്റണം എന്നാണ് ആവശ്യം.

ഭക്ഷണ കിറ്റുകളുടെ വിതരണം നടക്കുമ്പോൾ 'ഫീഡ് ദ് നീഡി' എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ജില്ലാ, മണ്ഡലം പേജുകളിലും എല്ലാവരുടെയും ഫേസ്‌ബുക് പേജുകളിലും പോസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് പണം അയച്ചാൽ കേരള സപ്പോർട്‌സ് പിഎം കെയർ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് സ്വന്തം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യണം. ബിജെപി കേരളം എന്ന ഫേസ്‌ബുക് പേജ് എല്ലാ പ്രവർത്തകരും ഫോളോ ചെയ്യുകയും പോസ്റ്റുകൾ പതിവായി ഷെയർ ചെയ്യുകയും വേണമെന്നും ഗണേശൻ സർക്കുലറിൽ പറയുന്നു.

ബിജെപിക്കുള്ളിലെ ആർ എസ് എസ് മുഖമാണ് ഗണേശ്. ആർ എസ് എസ് പ്രചാരകനായ ഗണേശ് കുമ്മനം രാജശേഖരൻ പ്രസിഡന്റാകുമ്പോഴാണ് ബിജെപിയിൽ എത്തുന്നത്. കെ സുരേന്ദ്രൻ പ്രസിഡന്റാണെങ്കിലും സംഘടനയെ നോക്കുന്നത് ഗണേശാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP