Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ശ്രമിച്ചേക്കാം; കോവിഡ്-19 എന്ന മഹാമാരിയെ ആയുധമായി ഭീകരർ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; കൊറോണയിൽ ശ്രദ്ധിക്കുമ്പോൾ ലോകമെമ്പാടും ജൈവ- ഭീകരാക്രമണ അവസരത്തിനുള്ള സാധ്യത തുറന്നിടരുതെന്ന് സെക്രട്ടറി ജനറൽ

വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ശ്രമിച്ചേക്കാം; കോവിഡ്-19 എന്ന മഹാമാരിയെ ആയുധമായി ഭീകരർ ഉപയോഗിച്ചേക്കാമെന്ന  മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ; കൊറോണയിൽ ശ്രദ്ധിക്കുമ്പോൾ ലോകമെമ്പാടും ജൈവ- ഭീകരാക്രമണ അവസരത്തിനുള്ള സാധ്യത തുറന്നിടരുതെന്ന് സെക്രട്ടറി ജനറൽ

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: കോവിഡ്-19 എന്ന മഹാമാരിയെ ആയുധമായി ഭീകരർ ഉപയോഗിച്ചേക്കാമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ. ലോകമെമ്പാടും ജൈവ- ഭീകരാക്രമണത്തിനുള്ള അവസരമാണ് കോവിഡ്-19 കാലത്ത് ഭീകരർക്ക് മുമ്പിൽ തുറന്നുകിട്ടിയിരിക്കുന്നതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസാണ് അറിയിച്ചു.

വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ഇടയുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കോവിഡ് -19 വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോൺഫറൻസ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ഇക്കാര്യം പറഞ്ഞത്. കോവിഡിനെതിരായ പ്രതിരോധ ശ്രമങ്ങളെ ഒരു തലമുറയുടെ പോരാട്ടമെന്നും ഐക്യരാഷ്ട്രസഭയുടെ തന്നെ നിലനിൽപ്പിന്റെ പ്രാധാന്യം തെളിയിക്കുന്നതാണെന്നും ഗുട്ടെറസ് പറഞ്ഞു.

ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, അതിന്റെ പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണ്. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും കോവിഡിനെതിരായ പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഭീകരവാദ ഭീഷണി ഇന്നും നിലനിൽക്കുന്നുണ്ട്. എല്ലാ സർക്കാരുകളും കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഭീകരസംഘടനകൾ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP