Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക്ക്ഡൗണിൽ ജോലി പോകുമോ എന്നു ഭയപ്പെട്ടിരിക്കുന്ന പ്രവാസികൾക്കിടെ സ്വയം എട്ടിന്റെ പണി വാങ്ങി ഒരു ഇന്ത്യക്കാരൻ! യുഎഇയിൽ ഇന്ത്യക്കാരനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതുകൊറോണ പോസ്റ്റിൽ മതത്തെ അവഹേിക്കുന്ന കമന്റിട്ടതിന്; വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലെന്ന് പറഞ്ഞ എമ്രിൽ സർവീസസ് കമ്പനി രാകേഷിനെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചുവിട്ടു; പിന്നാലെ കാത്തിരിക്കുന്നത് പൊലീസ് കേസും

ലോക്ക്ഡൗണിൽ ജോലി പോകുമോ എന്നു ഭയപ്പെട്ടിരിക്കുന്ന പ്രവാസികൾക്കിടെ സ്വയം എട്ടിന്റെ പണി വാങ്ങി ഒരു ഇന്ത്യക്കാരൻ! യുഎഇയിൽ ഇന്ത്യക്കാരനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടതുകൊറോണ പോസ്റ്റിൽ മതത്തെ അവഹേിക്കുന്ന കമന്റിട്ടതിന്; വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് സഹിഷ്ണുതയില്ലെന്ന് പറഞ്ഞ എമ്രിൽ സർവീസസ് കമ്പനി രാകേഷിനെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചുവിട്ടു; പിന്നാലെ കാത്തിരിക്കുന്നത് പൊലീസ് കേസും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: കോവിഡ് രോഗം വ്യാപിക്കുന്നത് മൂലം 90 ലക്ഷത്തിൽ അധികം വരുന്ന ഗൾഫ് പ്രവാസികൾ ജോലി പോകുമോ എന്ന കടുത്ത ആശങ്കയിലാണ്. തൊഴിലാളികളെ പിരിച്ചു വിടാനും ശമ്പളം നൽകാതിരിക്കാനുമുള്ള അനുമതി ഇതിനോടകം തന്നെ ചില രാജ്യങ്ങൾ കമ്പനികൾക്ക് നൽകി കഴിഞ്ഞു. രോഗഭീതിക്കൊപ്പം തൊഴിൽനഷ്ട ഭീതിയിലും ലക്ഷക്കണക്കിന് പ്രവാസികൾ കഴിയുമ്പോഴാണ് ചിലർ മനപ്പൂർവ്വം വിദ്വേഷ കമന്റുകളുമായി രംഗത്തുവന്നിരിക്കുന്നത്. ഇങ്ങനെ വിദ്വേഷം വിതറുന്ന പരാമർശത്തിന്റെ പേരിൽ യുഎഇയിൽ ഒരു ഇന്ത്യൻ പൗരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

സമൂഹമാധ്യമത്തിലൂടെ മതനിന്ദ നടത്തിയതിനാണ് ഇന്ത്യൻ പൗരനെ ജോലിയിൽ നിന്നു പിരിച്ചുവിട്ടത്. ദുബായിലെ എമ്രിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന കർണാടക സ്വദേശി രാകേഷ് ബി. കിട്ടുർമത്ത് എന്നയാളിനെയാണ് പിരിച്ചുവിട്ടത്. ഇയാൾക്കെതിരെ ദുബായ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചു സമൂഹമാധ്യമത്തിൽ ഇട്ട പോസ്റ്റിലാണ് രാകേഷ് മതത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയത്. ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ഇയാൾക്കെതിരെ നടപടി വേണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു.

ഇത്തരം വിദ്വേഷപരമായ കുറ്റകൃത്യങ്ങളോട് കമ്പനിക്കു തീരെ സഹിഷ്ണുതയില്ല. രാകേഷിനെ അടിയന്തരമായി ജോലിയിൽ നിന്നു പിരിച്ചുവിടുന്നു. ഇയാളെ ദുബായ് പൊലീസിന് കൈമാറുമെന്നും എമ്രിൽ സർവീസസ് സിഇഒ സ്റ്റുവാർട്ട് ഹാരിസൺ പറഞ്ഞു. ഒരു കമ്പനി എന്ന നിലയിൽ, വൈവിധ്യത്തെ ഉൾക്കൊള്ളുകയും ഓരോ ദേശീയതയും മതവും പശ്ചാത്തലവും സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഓഫിസിലും പുറത്തും ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ കൃത്യമായി നിഷ്‌കർഷിച്ചിട്ടുള്ളതാണെന്നും ഹാരിസൺ പറഞ്ഞു.

ഫേസ്‌ബുക്ക് പേജിൽ മതത്തെ പരിഹസിക്കുന്ന രീതിയിലുള്ള കാർട്ടൂൺ പോസ്റ്റ് ചെയ്തതിന് ഈ ആഴ്ച ആദ്യം, അബുദാബിയിൽ താമസിക്കുന്ന മിതേഷ് ഉദേഷി എന്നയാളെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ദുബായിൽ ഫ്യൂച്ചർ വിഷൻ ഇവന്റ്‌സ് ആൻഡ് വെഡ്ഡിങ്‌സ് എന്ന സ്ഥാപനത്തിലെ ജോലി ചെയ്തിരുന്ന സമീർ ഭണ്ഡാരി സഹപ്രവർത്തകനോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെട്ടതിനു പൊലീസ് കേസ് എടുക്കുകയും ചെയ്തു. യുഎഇയിൽ മതനിന്ദ നടത്തുന്നവർക്കെതിരെ കർശന നിയമമാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP