Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കുറി ഫിലിപ്പിനോകൾ കർത്താവിന് വേണ്ടി കുരിശിലേറിയില്ല; പോപ് ഫ്രാൻസിസ് വിശ്വാസികളെ ആശിർവദിക്കാൻ ബാൽക്കണിയിൽ എത്തിയില്ല; ആളോഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസലിക്ക: ഹെലികോപ്റ്ററിൽ സഞ്ചരിച്ച് രാജ്യത്തെ വിശ്വാസികളെ ആശിർവദിച്ച് പനാമയിലെ ആർച്ച് ബിഷപ്പ്  

ഇക്കുറി ഫിലിപ്പിനോകൾ കർത്താവിന് വേണ്ടി കുരിശിലേറിയില്ല; പോപ് ഫ്രാൻസിസ് വിശ്വാസികളെ ആശിർവദിക്കാൻ ബാൽക്കണിയിൽ എത്തിയില്ല; ആളോഴിഞ്ഞ് സെന്റ് പീറ്റേഴ്‌സ് ബസലിക്ക: ഹെലികോപ്റ്ററിൽ സഞ്ചരിച്ച് രാജ്യത്തെ വിശ്വാസികളെ ആശിർവദിച്ച് പനാമയിലെ ആർച്ച് ബിഷപ്പ്   

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: കോവിഡ് മഹാമാരിയുടെ ഇടയിൽ ക്രൈസ്തവർ ലോകമാകെ ദുഃഖവെള്ളി ആചരിച്ചു. അവനവന്റെ വീടുകളിലേക്ക് ചുരുങ്ങിയ ചടങ്ങുകളിൽ എല്ലാവരുടേയും പ്രാർത്ഥനകളിൽ നിറഞ്ഞത് ലോകത്തെ കീഴടക്കിയ മഹാമാരി ഒഴുഞ്ഞു പോകണമെന്നതായിരുന്നു. വത്തിക്കാനിൽ അടക്കം പള്ളികൾ തുറന്നില്ല, വീടുകളിൽ പ്രാർത്ഥനകൾ നടന്നു. ഇന്റർനെറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചടങ്ങുകൾ പ്രക്ഷേപണം ചെയ്തു കൊണ്ടാണ് ലോകത്തു മിക്കയിടത്തും പ്രാർത്ഥനകൾ വീടുകളിലേക്കും വിശ്വാസികളിലേക്കും എത്തിച്ചത്.

വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടന്ന കുരിശിന്റെ വഴിയിൽ ജയിൽ പുള്ളികളും ആരോഗ്യ പ്രവർത്തകരും അടങ്ങുന്ന പത്ത് പേരാണ് എത്തിയത്. കർത്താവിന്റെ ജീവിതത്തിലെ അവസാന നിമിഷങ്ങളെ സ്മരിക്കുന്ന കുരിശിന്റെ വഴിയിൽ പത്ത് പേരാണ് പങ്കെടുത്തത്. പകുതിപ്പേർ ജയിൽ പുള്ളികളും ബാക്കി ആരോഗ്യ പ്രവർത്തകരും ആയിരുന്നു. റോമിലെ അതി പ്രാചീനമായ കൊളോസിയവും ആളനക്കമില്ലാതെ ഒഴിഞ്ഞു കിടന്നു. 1964ന് ശേഷം ഇതാദ്യമായാണ് ലോകം ഇത്തരത്തിൽ ഒരു ദുഃഖ വെള്ളി ആഘോഷിക്കുന്നത്. സർവീസിന് ശേഷം പോപ് മാത്രമാണ് വിശുദ്ധ കുരിശിൽ ചുംബനം നൽകിയത്. പൊതുവേ കർദിനാൾമാരും ആർച്ച്് ബിഷപ്പും ബിഷപ്പുമാരും ഇത്തരത്തിൽ ചുംബിക്കാറുണ്ട്.

വത്തിക്കാനിൽ ദുഃഖവെള്ളി ചടങ്ങുകൾ യൂട്യൂബിലും ഫേസ്‌ബുക്കിലും സംപ്രേഷണം ചെയ്തു. ഇന്നത്തെയും ഈസ്റ്റർ ദിനത്തിലെയും ചടങ്ങുകളും അങ്ങനെ തന്നെ. ഫ്രാൻസിസ് മാർപാപ്പ താമസസ്ഥലത്തെ ലൈബ്രറിയിൽനിന്നാണ് നവ മാധ്യമങ്ങളിലൂടെ വിശ്വാസികളോടു സംസാരിക്കുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച വൈദികർക്കും ആരോഗ്യപ്രവർത്തകർക്കുമായി പെസഹവ്യാഴാഴ്ച അദ്ദേഹം പ്രാർത്ഥിച്ചു. 'തൊട്ടടുത്തുള്ള വിശുദ്ധർ' എന്നാണ് അവരെ മാർപാപ്പ വിശേഷിപ്പിച്ചത്.

പനാമയിലെ ആർച്ച് ബിഷപ് കഴിഞ്ഞദിവസം ഹെലികോപ്റ്ററിൽ സഞ്ചരിച്ച് രാജ്യത്തെ വിശ്വാസികളെ ആകാശത്തുനിന്ന് ആശീർവദിച്ചിരുന്നു. സ്‌പെയിനിൽ ബാൽക്കണികളിൽനിന്ന് ജനങ്ങൾ പ്രാർത്ഥനാഗീതങ്ങൾ ആലപിച്ചു.ബ്രിട്ടനിൽ കോവിഡ് മുക്തനായ ചാൾസ് രാജകുമാരൻ പോഡ്കാസ്റ്റായി ബൈബിൾ വചനങ്ങൾ പങ്കുവച്ചു. ഫ്രാൻസിലെ പ്രസിദ്ധമായ ലൂർദ് തീർത്ഥാടനകേന്ദ്രം 9 ദിവസം തുടർച്ചയായി ഫേസ്‌ബുക് ലൈവിൽ പ്രാർത്ഥനകൾ സംപ്രേഷണം ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP