Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊവിഡ് പ്രതിരോധത്തിന് കൈകോർത്ത് ആപ്പിളും ​ഗൂ​ഗിളും; കോൺടാക്റ്റ് ട്രെയ്‌സിങ് അപ്ലിക്കേഷൻ പുറത്തിറക്കുക അടുത്ത മാസം

കൊവിഡ് പ്രതിരോധത്തിന് കൈകോർത്ത് ആപ്പിളും ​ഗൂ​ഗിളും; കോൺടാക്റ്റ് ട്രെയ്‌സിങ് അപ്ലിക്കേഷൻ പുറത്തിറക്കുക അടുത്ത മാസം

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺടാക്റ്റ് ട്രെയ്‌സിങ് അപ്ലിക്കേഷനുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ. ഇതിന്റെ ഭാ​ഗമായി ശ്രമങ്ങളിൽ ആപ്പിളും ​ഗൂ​ഗിളും കൈകോർക്കാനൊരുങ്ങുന്നു. മെയ് മാസത്തിൽ, കമ്പനികൾ സംയുക്തമായി ഒരു API (ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫേസ്), അധിക 'ഓപ്പറേറ്റിങ് സിസ്റ്റം-ലെവൽ ടെക്നോളജി' എന്നിവ പുറത്തിറക്കും. ഇത് iOS, Android ഫോണുകളിൽ ബ്ലൂടൂത്ത് സിഗ്നലുകളിലൂടെ ആശയവിനിമയം നടത്താൻ കഴിയുന്ന വിധമാകും.

തുടക്കത്തിൽ, എപിഐ സർക്കാർ ആരോഗ്യ ഏജൻസികൾക്ക് മാത്രമേ നൽകൂ. എന്നാൽ അത് ഏതൊക്കെ ഏജൻസികളാണ് എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുവഴി കോവിഡ്19 പോസിറ്റീവായ വ്യക്തികളുടെ സമ്പർക്ക ലിസ്റ്റ് കണ്ടെത്താൻ കഴിയുന്ന തരത്തിൽ വികസിപ്പിക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. അതിനുശേഷമുള്ള മാസങ്ങളിൽ കമ്പനികൾ അവരുടെ സ്വന്തം മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിൽ ഒരു കോൺടാക്റ്റ് ട്രെയ്‌സിങ് പ്ലാറ്റ്ഫോം സംയോജിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP