Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടി ശ്രീയ ശരണിന്റെ ഫേസ്‌ബുക്ക് ലൈവിൽ അശ്ലീല കമന്റുമായി ആരാധകൻ; തന്റെ ഭാര്യയെ കളിയാക്കിയ ആരാധകന് കിടിലൻ മറുപടിയുമായി ഭർത്താവ് ആൻഡ്രേ കൊശ്ചീവും

നടി ശ്രീയ ശരണിന്റെ ഫേസ്‌ബുക്ക് ലൈവിൽ അശ്ലീല കമന്റുമായി ആരാധകൻ; തന്റെ ഭാര്യയെ കളിയാക്കിയ ആരാധകന് കിടിലൻ മറുപടിയുമായി ഭർത്താവ് ആൻഡ്രേ കൊശ്ചീവും

സ്വന്തം ലേഖകൻ

നടി ശ്രീയ ശരണിന്റെ ഫേസ്‌ബുക്ക് ലൈവിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത ആരാധകന് ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടിയമായി ഭർത്താവ് ആൻഡ്രേ കൊശ്ചീവ് രംഗത്ത്. ആരാധകന്റെ കമന്റിനുള്ള മറുപടി കേട്ട് കമന്റിട്ടയാൾ മാത്രമല്ല വായിച്ചവരെല്ലാം ഞെട്ടിപ്പോയി. ആൻഡ്രേയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു നടി ലൈവിൽ എത്തിയത്. ലൈവിൽ ശ്രീയയ്‌ക്കൊപ്പം ഭർത്താവും ഉണ്ടായിരുന്നു.

ശ്രിയ സംസാരം തുടർന്നു കൊണ്ടിരിക്കെ ഒരു ആരാധകൻ നടിയുടെ ശരീരഭാഗത്തെക്കുറിച്ച് അശ്ലീലകമന്റ് പോസ്റ്റ് ചെയ്യുക ആയിരുന്നു. ഈ കമന്റ് നടി വായിക്കാനിടയായി. അതുകേട്ടാണ് മറുപടിയുമായി ആൻഡ്രേ തന്നെ എത്തിയത്. 'ഞാൻ നിങ്ങളോട് യോജിക്കുന്നു. നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ആ ശരീരഭാഗത്തെക്കുറിച്ച് ഇനിയും കൂടുതൽ കമന്റുകൾ പോരട്ടെ. നിങ്ങളുടെ സ്‌നേഹം ഞങ്ങൾ പിന്തുണയ്ക്കുന്നു.'ഇങ്ങനെയായിരുന്നു ആൻഡ്രേയുടെ മറുപടി.

എന്നാൽ ഇത്തരത്തലൊരു മറുപടി മോശം കമന്റിട്ട ആരാധകൻ പോലും പ്രതീക്ഷിച്ചിരുന്നില്ല. ഭർത്താവിന്റെ മറുപടി കേട്ട് ആദ്യം ശ്രേയ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് പൊട്ടിച്ചിരിയോടെ ആണ് അതിനെ ഏറ്റെടുത്തത്. റഷ്യൻ സ്വദേശിയാണ് ആൻഡ്രേ. അതിനിടെ, ഭർത്താവിന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കിയതിന് നന്ദിയുണ്ടെന്നും ഇപ്പോൾ ഒരു കുഴപ്പവുമില്ലെന്നും നടി പറഞ്ഞു.

കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി എഴുതിയ കുറിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ആൻഡ്രേ ചുമയുമായി ആശുപത്രിയിലെത്തിയത്.

എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ അവരോട് ഉടൻ തന്നെ അവിടെനിന്നും പോകാനാണ് ഡോക്ടർമാർ നിർബന്ധിച്ചത്. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് വീട്ടിൽതന്നെ ഐസോലോഷനിൽ കഴിയാൻ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. കൊറോണ വൈറസ് ആകെ ഉലച്ച സ്‌പെയ്‌നിലാണ് ഇരുവരുമിപ്പോൾ താമസിക്കുന്നത്.

നാരങ്ങ കൊണ്ടുള്ള ഫ്രഷ് ജ്യൂസ് ആണ് താനിപ്പോൾ കഴിക്കുന്നതെന്നും രോഗത്തെ ഒരുപരിധിവരെ തടയാൻ ഇതു സഹായകമാണെന്നും ശ്രീയയ്‌ക്കൊപ്പമുള്ള ലൈവ് വിഡിയോയിൽ ആൻഡ്രേ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP