Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ വാക്കുകൾ അറംപറ്റി; ബാക്കിയാക്കിയ ​ഗോൾഫ് കളി മറുലോകത്തു പൂർത്തിയാക്കാൻ സെയിൽസ് മേധാവി മിഹിർ ദയാലിന് പിന്നാലെ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ മേധാവി രുദ്രതേജ് സിങ്ങും യാത്രയായി; 46കാരനായ രുദ്രതേജ് സിങ് മരിച്ചത് കമ്പനിയുടെ വിപണനശൃംഖല ശക്തമാക്കാനുള്ള ശ്രമങ്ങൾക്കിടെ

ആ വാക്കുകൾ അറംപറ്റി; ബാക്കിയാക്കിയ ​ഗോൾഫ് കളി മറുലോകത്തു പൂർത്തിയാക്കാൻ സെയിൽസ് മേധാവി മിഹിർ ദയാലിന് പിന്നാലെ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ മേധാവി രുദ്രതേജ് സിങ്ങും യാത്രയായി; 46കാരനായ രുദ്രതേജ് സിങ് മരിച്ചത് കമ്പനിയുടെ വിപണനശൃംഖല ശക്തമാക്കാനുള്ള ശ്രമങ്ങൾക്കിടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തന്റെ അവസാന ട്വീറ്റിന് തൊട്ടുമുമ്പ് ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ മേധാവി രുദ്രതേജ് സിങ് കുറിച്ച വാക്കുകൾ അറംപറ്റി. ബിഎംഡബ്ല്യു സെയിൽസ് മേധാവി മിഹിർ ദയാലിന് പിന്നാലെ ആഡംബര കാർ–ബൈക്ക് നിർമ്മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ഇന്ത്യയിലെ മേധാവി രുദ്രതേജ് സിങും (റൂഡി–46) അന്തരിച്ചു. തന്റെ അവസാന ട്വിറ്റർ കുറിപ്പിന് തൊട്ടുമുമ്പ് മിഹിർ ദയാലിന് ആത്മശാന്തി നേർന്ന രുദ്രതേജ് ട്വിറ്ററിൽ കുറിച്ചത്, ‘നമ്മൾ ബാക്കിയാക്കിയ ഗോൾഫ് കളി മറുലോകത്തു പൂർത്തിയാക്കാം’ എന്നായിരുന്നു.

ബിഎംഡബ്ല്യു സെയിൽസ് മേധാവി മിഹിർ ദയാൽ (40) അർബുദ ബാധിതനായി മരണമടഞ്ഞ് രണ്ടാഴ്ച തികയും മുൻപ് രുദ്രതേജും വിടപറഞ്ഞത് വാഹന വ്യവസായമേഖലയ്ക്കു ഞെട്ടലായി. ബിഎംഡബ്ല്യുവിന്റെ വിപണനശൃംഖല ശക്തമാക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്. 46കാരനായ റൂഡി 2020 ഏപ്രിൽ 20നാണു മരണപ്പെട്ടതെന്നും മരണകാരണം കണ്ടെത്തിയിട്ടില്ലെന്നും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

2019 ഓഗസ്റ്റ് ഒന്നിനാണ് രുദ്രതേജ് സിങ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയിൽ ചേർന്നത്. വെല്ലുവിളികൾ ഏറെ നിറഞ്ഞ വ്യാപാര അന്തരീക്ഷത്തിൽ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ വളർച്ചയിൽ ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടും ദിശാബോധവും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളം വ്യാപാര ശൃംഖല ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുകയാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. വിഷമകരമായ സമയത്ത് റൂഡിയുടെ കുടുംബത്തിനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ പ്രാർത്ഥനകളും ഹൃദയംഗമമായ അനുശോചനവും അറിയിക്കുന്നതായി പ്രസ്താവനയിൽ വ്യക്തമാക്കി. റൂഡിയുടെ നേതൃത്വവും ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയ്ക്കു നൽകിയ സംഭാവനയും വിലമതിക്കാനാവാത്തതാണ്. സെയിൽസ് ഡയറക്ടർ മിഹിർ ദയാലിന്റെ നിര്യാണമുണ്ടാക്കിയ വേദനയിൽ നിന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ കുടുംബം കരകയറുന്നതിനിടെയാണ് മറ്റൊരു അകാല നഷ്ടവുമുണ്ടായതെന്നും കമ്പനി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായി കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനു ചുമതലയേറ്റ അദ്ദേഹം, വാഹന വിപണിയിൽ അനിശ്ചിതത്വം നിറഞ്ഞ നാളുകളിൽ കമ്പനിയെ മികവോടെ നയിച്ചു. ബിഎംഡബ്ല്യുവിലെത്തുംമുൻപ് റോയൽ എൻഫീൽഡിന്റെ ഗ്ലോബൽ പ്രസിഡന്റായിരുന്നു. റോയൽ എൻഫീൽഡിന്റെ ലാഭം കുത്തനെ ഉയർന്നത് രുദ്രതേജിന്റെ പ്രവർത്തനകാലത്താണ്. ഡൽഹി സ്വദേശിയായ രുദ്രതേജ് ഗസ്സിയാബാദ് ഐഎംടിയിൽ മാനേജ്മെന്റ് പഠനശേഷം ഡാബർ, യൂണിലീവർ കമ്പനികളിലും പ്രവർത്തിച്ചു. മികച്ച മാനേജ്മെന്റ് വിദഗ്ധനെന്നപോലെ ഗോൾഫ് കളിയിലും പേരെടുത്തിരുന്നു.

ലോക്ഡൗൺ കാലത്ത്, ‘ഫീഡ് മൈ നോയിഡ’ എന്ന കൂട്ടായ്മയുണ്ടാക്കി പ്രദേശത്തെ തൊഴിലാളികൾക്ക് ഭക്ഷണമെത്തിക്കുന്ന പ്രവർത്തനത്തിൽ വ്യാപൃതനായിരുന്നു രുദ്രതേജ്. 8 ദിവസം കൊണ്ട് 2 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനായെന്ന വിവരം പങ്കിടുന്നതായിരുന്നു ഈ മാസം 12ന് അദ്ദേഹത്തിന്റെ അവസാന ട്വിറ്റർ സന്ദേശം. അതിനു മുൻപത്തെ ട്വീറ്റിൽ മിഹിർ ദയാലിന് ആത്മശാന്തി നേർന്ന രുദ്രതേജ് ഇങ്ങനെ കുറിച്ചു – ‘നമ്മൾ ബാക്കിയാക്കിയ ഗോൾഫ് കളി മറുലോകത്തു പൂർത്തിയാക്കാം’.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP