Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മരണനിരക്ക് പകുതി ആയതിന്റെ ആശ്വാസത്തിൽ ബ്രിട്ടൻ; ഫിൻലാൻഡിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 100 കടന്നു; തിരിച്ചു വരവിനൊരുങ്ങി ജർമ്മനി; ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നീട്ടി ഇറ്റലിയും സ്‌പെയിനും;

മരണനിരക്ക് പകുതി ആയതിന്റെ ആശ്വാസത്തിൽ ബ്രിട്ടൻ; ഫിൻലാൻഡിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 100 കടന്നു; തിരിച്ചു വരവിനൊരുങ്ങി ജർമ്മനി; ഒരു മാസത്തേക്ക് ലോക്ക് ഡൗൺ നീട്ടി ഇറ്റലിയും സ്‌പെയിനും;

സ്വന്തം ലേഖകൻ

ന്നലെ ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്തത് 449 കൊറോണ മരണങ്ങൾ മാത്രം. രാജ്യത്ത് ഓരോ ദിവസവും നൂറു കണക്കിന് പേർ മരിച്ച് വീഴുമ്പോഴും സർക്കാർ കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും കൊറോണ ബ്രിട്ടനെ വിടാൻ തുടങ്ങിയതിന്റെ സൂചനയായിട്ടാണ് മരണ സംഖ്യ താഴ്ന്നത് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 14 ദിവസങ്ങൾക്കിടെ ബ്രിട്ടനിലുണ്ടായിരിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന മരണസംഖ്യയാണിത്. രാജ്യത്തെ മൊത്തം മരണസംഖ്യ 16,509ഉം മൊത്തം രോഗികളുടെ എണ്ണം 1,24,743 ഉം ആയാണ് ഉയർന്നിരിക്കുന്നത്. ഇന്നലെ 429 പേരാണ് ഇംഗ്ലണ്ടിൽ മരിച്ചത്. സ്‌കോട്ട്‌ലൻഡിലും വെയിൽസിലും നോർത്തേൺ അയർലണ്ടിലും കൂടി 20 പുതിയ മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെയാണ് ഇന്നലത്തെ മൊത്തം മരണം 449 ആയത്.

അതേസമയം, ഫിൻലൻഡിൽ ഇതുവരെ ഏകദേശം 3900 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 98 മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെങ്കിലും ആശുപത്രികൾക്ക് പുറത്തുള്ള വൃദ്ധ സദനങ്ങളിലെ മരണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുകൂടി ഉൾപ്പെടുത്തുമ്പോൾ മരണ സംഖ്യ നൂറു കടക്കും. ഹെൽസിങ്കിയിലെ തന്നെ വൃദ്ധസദനങ്ങളിൽ അൻപതോളം പേർ കൊറോണ വൈറസിനോട് പൊരുതി കീഴടങ്ങിയിട്ടുണ്ട്. ദിവസേന നടത്തുന്ന പരിശോധനയുടെ എണ്ണം 10000 ആക്കാൻ സർക്കാർ ഇപ്പോൾ ആലോചിക്കുന്നുണ്ട്. പബ്ലിക് മേഖലയിൽ പ്രതിദിനം 7000 ടെസ്റ്റുകളും സ്വകാര്യ മേഖലകളിൽ 3000 ടെസ്റ്റുകളും ആണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി ക്രിസ്ത കിയുരു പത്ര സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ലോക്ക് ഡൗൺ പിൻവലിച്ച് സാധാരണ ജനജീവിതത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ജർമ്മനി. ലോക്ക്ഡൗൺ നീക്കുന്നതിന്റെ ആദ്യപടിയായി ഇന്ന് കടകൾ തുറക്കാനുള്ള അനുമതി നൽകി. ഗാർഡൻ സെന്ററുകൾ, ബുക്ക്‌ഷോപ്പുകൾ, കാർ-സൈക്കിൾ ഡീലർമാർ എന്നിവരുൾപ്പടെയുള്ള വ്യവസായ സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നൽകി. കഴിഞ്ഞ രണ്ടാഴ്‌ച്ചയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇന്നലെ ജർമ്മനിയിൽ രേഖപ്പെടുത്തിയത്.

എന്നാൽ ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ എന്നീ രാജ്യങ്ങൾ ലോക്ക്ഡൗൺ വീണ്ടും നീട്ടുവാനാണ് ശ്രമിക്കുന്നത്. ഫ്രാൻസിൽ മെയ്‌ 11 വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുണ്ടാകും എന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്. സ്‌പെയിനിൽ ഏപ്രിൽ 27 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എങ്കിലും അത് മെയ്‌ മാസത്തിലേക്ക് കൂടി നീട്ടുവാനാണ് സാധ്യത. ഇതിനിടയിൽ, യൂറോപ്പിലെ ഏറ്റവും നീണ്ട ലോക്ക്ഡൗൺ അനുഭവിക്കുന്ന ഇറ്റലി ചില വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവനുവദിച്ചെങ്കിലും പൊതുവായ ലോക്ക്ഡൗൺ മെയ്‌ 4 വരെ നിലനിൽക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP