Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റമദാനിലും ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി; ഇഫ്താർ, തറാവീഹ് അടക്കമുള്ള ജമാഅത്ത് നമസ്‌കാരങ്ങൾ തുടങ്ങിയവ പള്ളികളിൽ ഉണ്ടാവില്ല; നിയന്ത്രണങ്ങൾ സംബന്ധിച്ച് മതനേതാക്കളുമായി വീഡിയോ കോൺഫറൻസിങ് നടത്തിയെന്ന് മുഖ്യമന്ത്രി; മതനേതാക്കളുടെ തീരുമാനം ഔചിത്യപൂർണം; റമാദാൻ കിറ്റുകൾ അർഹരിലേക്ക് എത്തണം; കടന്ന് പോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയെന്നും പിണറായി വിജയൻ; ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ സമ്പൂർണ ലോക്ക്ഡൗൺ

റമദാനിലും ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി; ഇഫ്താർ, തറാവീഹ് അടക്കമുള്ള ജമാഅത്ത് നമസ്‌കാരങ്ങൾ തുടങ്ങിയവ പള്ളികളിൽ ഉണ്ടാവില്ല; നിയന്ത്രണങ്ങൾ സംബന്ധിച്ച് മതനേതാക്കളുമായി വീഡിയോ കോൺഫറൻസിങ് നടത്തിയെന്ന് മുഖ്യമന്ത്രി; മതനേതാക്കളുടെ തീരുമാനം ഔചിത്യപൂർണം; റമാദാൻ കിറ്റുകൾ അർഹരിലേക്ക് എത്തണം; കടന്ന് പോകുന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയെന്നും പിണറായി വിജയൻ; ഏറ്റവും കൂടുതൽ രോഗികളുള്ള കണ്ണൂരിൽ സമ്പൂർണ ലോക്ക്ഡൗൺ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റമദാൻ മാസത്തിൽ ആരാധനാലയങ്ങളിൽ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഫ്താർ, തറാവീഹ് അടക്കമുള്ള ജമാഅത്ത് നമസ്‌കാരങ്ങൾ തുടങ്ങിയവ പള്ളികളിൽ ഉണ്ടാവില്ല. ഇതുസംബന്ധിച്ച് മതനേതാക്കളുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് നടത്തി. മതനേതാക്കളുടെ തീരുമാനം ഔചിത്യപൂർണ്ണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂട്ട പ്രാർത്ഥനകൾ കഞ്ഞി വിതരണം എന്നിവ മാറ്റി വെക്കുമെന്നും അദ്ദേഹം പറഞ്ഞു. റമാദാൻ കിറ്റുകൾ അർഹരിലേക്ക് എത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഈ മഹാമാരി എല്ലാ ഇടങ്ങളെയും ബാധിച്ചിരിക്കുന്നു, നമ്മുടെ സംസ്ഥാനം ഇപ്പോഴേ തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണട്. നമ്മുടെ സംസ്ഥാനം പല കാര്യങ്ങളിലും മറ്റ് സ്ഥലങ്ങളെ ആശ്രയിക്കുന്നുണ്ട്. നമ്മുക്ക് ആവശ്യമായ മുഴുവൻ ഭക്ഷ്യം ധാന്യങ്ങൾ ഇവിടെ തന്നെ ഉൽപ്പാദിപ്പിക്കേണ്ടതുണ്ട്. ഒരു ഘട്ടം കഴിഞ്ഞ് ഈ മഹാമാരിയുടെ ഒരു സംഹാരം മുഖം രാജ്യത്തും ലോകത്തും പ്രകടിപ്പിക്കുന്ന അവസ്ഥ വന്നാൽ നമ്മൾ അതിനേയും നേരിടേണ്ടവരാണ്. അന്ന് കരഞ്ഞിരുന്നിട്ട് കാര്യമില്ല, നമ്മൾ കരുതൽ നടപടികളിലേക്ക് കടക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാം കടന്ന് പോകുന്നന്നത് വളരെ വിഷമം പിടിച്ച നാളുകളിലൂടെയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ നാട് മാത്രമല്ല, രാജ്യമായാലും ലോകമായാലും ഈ മഹാമാരിയുടെ പിടിയിലകപ്പെട്ടാണ് നിൽക്കുന്നത് വളരെ വലിയ തോതിലുള്ള ആപത്ത് വന്ന് കഴിഞ്ഞു, ഇനി വരാനിരിക്കുന്നന ആപത്ത് ഏത് തരത്തിലാണെന്ന് കണ്ടറിയണം, ഇത് ഒട്ടേറേ മനുഷ്യ ജീവൻ കവരുന്നു, നാടും ജീവിതവും സ്തംഭിച്ചിരിക്കുന്നു ഇതുണ്ടാക്കുന്ന പ്രത്യാഘാതം വരും നാളുകളിൽ വലുതായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് കണ്ണൂർ ജില്ലയിൽ. ആകെ 104 പേർക്കാണ് കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 53 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിൽ തുടരുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അതുകൊണ്ട് തന്നെ കണ്ണൂരിൽ കർശന നിയന്ത്രണങ്ങൾ ഉണടാകും. റോഡിലിറങ്ങുന്ന എല്ലാ വാഹനവും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകും എന്ന് ഉറപ്പിക്കും.

ഹോട്ട്‌സ്പോട്ട് ആയ തദ്ദേശ സ്ഥാപന പരിധിയിലെ പ്രദേശങ്ങൾ പൂർണമായി സീൽ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കൽ ഷോപ്പുകൾ മാത്രമേ തുറക്കാവൂ. അവശ്യ സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിക്കാൻ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും കോൾ സെന്ററുകൾ നിലവിലുണ്ട്. മെയ്‌ മൂന്നു വരെയാണ് നിലവിൽ ലോക്ക്ഡൗൺ ഉള്ളത്. അതുവരെ നിർബന്ധമായും വീടുകളിൽത്തന്നെ കഴിയാൻ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ല എന്ന നിലയിൽ കണ്ണൂർ ജില്ലയിലെ ജനങ്ങൾ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP