Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കളിച്ചു കൊണ്ടിരിക്കുന്നതിനിടെയുള്ള സംഘർഷം കൊലപാതകത്തിൽ കലാശിച്ചു; കഴുത്തിന് വെട്ടിയത് സ്‌കൂൾ വളപ്പിൽ കിടന്ന കോടാലി കൊണ്ട്; കൊടുമൺ അങ്ങാടിക്കലിൽ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തിയത് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെ; മൃതദേഹം കുഴിച്ചു മൂടാനും ശ്രമം: പത്തനംതിട്ടയെ നടുക്കിയ കുട്ടിക്കൊലപാതകത്തിൽ അടിമുടി ദുരൂഹത

കളിച്ചു കൊണ്ടിരിക്കുന്നതിനിടെയുള്ള സംഘർഷം കൊലപാതകത്തിൽ കലാശിച്ചു; കഴുത്തിന് വെട്ടിയത് സ്‌കൂൾ വളപ്പിൽ കിടന്ന കോടാലി കൊണ്ട്; കൊടുമൺ അങ്ങാടിക്കലിൽ സഹപാഠികൾ വെട്ടിക്കൊലപ്പെടുത്തിയത് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയെ; മൃതദേഹം കുഴിച്ചു മൂടാനും ശ്രമം: പത്തനംതിട്ടയെ നടുക്കിയ കുട്ടിക്കൊലപാതകത്തിൽ അടിമുടി ദുരൂഹത

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പത്താം ക്ലാസുകാരനെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊന്നു. മൃതദേഹം കുഴിച്ചു മൂടാനും ശ്രമം. കൊടുമൺ അങ്ങാടിക്കൽ സ്വദേശിയായ പതിനാറുകാരനെയാണ് കൊലപ്പെടുത്തിയത്. പ്രതികൾ എന്നു കരുതുന്ന രണ്ടു സഹപാഠികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് വൈകിട്ട് മൂന്നരയോടെ ഒരു സ്‌കൂൾ കെട്ടിടത്തിന് സമീപമാണ് സംഭവം. മൂന്നു പേരും ചേർന്ന് മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലയ്ക്ക് ഉപയോഗിച്ച പഴയ കോടാലി കെട്ടിടത്തിൽ കിടന്നതാണ്. തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. തൽക്ഷണം മരിച്ചു. തുടർന്നാണ് മൃതദേഹം കുഴിച്ചു മൂടാൻ ശ്രമം നടന്നത്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.

കുട്ടികൾക്ക് മുതിർന്നവരുടെ സഹായം ലഭിച്ചുവെന്നും കരുതുന്നു. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ. വിവരം അറിഞ്ഞ് നാട്ടുകാർ സംഭവ സ്ഥലത്തും കൊടുമൺ പൊലീസ് സ്റ്റേഷനും സമീപം തടിച്ചു കൂടിയത് ലോക്ഡൗൺ ലംഘനമായി. നൂറുകണക്കിന് ആൾക്കാരാണ് പ്രദേശത്തും സ്റ്റേഷനിലും എത്തിയത്. ജില്ലാ പൊലീസ് മേധാവി കെജി സൈമൺ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി ആർ ജോസ്, അടൂർ ഡിവൈഎസ്‌പി ജവഹർ ജനാർഡ്, കൊടുമൺ ഇൻസ്‌പെക്ടർ ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

സംഭവത്തിൽ സഹപാഠികളായ രണ്ടുപേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാകാം കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂളിന് സമീപംവെച്ച് സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം മൃതദേഹം മറവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ പിടിയിലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൊടുമൺ പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം അടൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ കാരണമെന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

(കൊടുമൺ കേസിലെ പ്രതികൾ പ്രായപൂർത്തി ആകാത്തവരായതിനാൽ പേരോ ചിത്രങ്ങളോ നൽകാൻ നിയമം അനുവദിക്കുന്നില്ല)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP