Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്പ്രിൻക്ലർ കരാറിൽ സർക്കാരിന് താൽക്കാലികാശ്വാസം; കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതി അനുമതി; സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലറെ വിലക്കും; വ്യക്തികളുടെ സ്വകാര്യത സുരക്ഷിതമാക്കാതെ ഡാറ്റ കൈമാറരുത്; ലഭിക്കുന്ന വിവരങ്ങൾ പുറത്തുപോവില്ലെന്ന് കമ്പനി ഉറപ്പാക്കണം; ഡാറ്റാ വിശകലനത്തിന് സ്പ്രിൻക്ലറെ കണ്ടെത്തിയതിൽ വ്യക്തതയില്ല; കമ്പനിയുടെ വിശ്വാസ്യത എന്ത്? കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി

സ്പ്രിൻക്ലർ കരാറിൽ സർക്കാരിന് താൽക്കാലികാശ്വാസം; കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതി അനുമതി; സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലറെ വിലക്കും; വ്യക്തികളുടെ സ്വകാര്യത സുരക്ഷിതമാക്കാതെ ഡാറ്റ കൈമാറരുത്; ലഭിക്കുന്ന വിവരങ്ങൾ പുറത്തുപോവില്ലെന്ന് കമ്പനി ഉറപ്പാക്കണം; ഡാറ്റാ വിശകലനത്തിന് സ്പ്രിൻക്ലറെ കണ്ടെത്തിയതിൽ വ്യക്തതയില്ല; കമ്പനിയുടെ വിശ്വാസ്യത എന്ത്? കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ തൽക്കാലം ഇടപെടുന്നില്ലെന്നും കോടതി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: സ്പ്രിൻക്ലർ കരാർ വിവാദത്തിൽ പിണറായി സർക്കാരിന് താൽക്കാലികാശ്വാസം. കരാറിന് കർശന ഉപാധികളോടെ ഹൈക്കോടതിയുടെ അനുമതി നൽകി. സ്വകാര്യതാ ലംഘനമുണ്ടായാൽ സ്പ്രിൻക്ലർ കമ്പനിയെ വിലക്കുമെന്ന് മുന്നറിയിപ്പ് നൽകി കൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ അനുമതി്. ഇനി മുതൽ കമ്പനിയുടെ സോഫ്ട്‌വെയറിൽ ഡാറ്റ അപ്ലോഡ് ചെയ്യുന്നതിന് വ്യക്തികളുടെ അനുമതി വാങ്ങിയിരിക്കണം, കമ്പനിക്ക് ഒരു കാരണവശാലും വ്യക്തികളെ തിരിച്ചറിയാൻ കഴിയരുത്, വ്യക്തികളുടെ രഹസ്യാത്മകത ഉറപ്പാക്കണം, കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പരസ്യം നൽകാൻ പാടില്ല, കേരള സർക്കാരിന്റെ മുദ്രയും പേരും ഉപയോഗിക്കാൻ പാടില്ല, കരാർ കാലാവധിക്ക് ശേഷം മുഴുവൻ ഡേറ്റയും തിരികെ നൽകണം, സെക്കന്ററി ഡാറ്റകൾ കമ്പനിയുടെ കയ്യിലുണ്ടെങ്കിൽ നശിപ്പിച്ചു കളയണം തുടങ്ങിയ ഉപാധികൾ വച്ചുകൊണ്ടാണ് സർക്കാർ കരാറുമായി മുന്നോട്ടുപോകാൻ അനുവദിച്ചിരിക്കുന്നത്.

ലഭിക്കുന്ന വിവരങ്ങൾ പുറത്തുപോവില്ലെന്ന് സ്പ്രിൻക്ലർ ഉറപ്പാക്കണം. വാണിജ്യാവശ്യത്തിനായി ലോകത്തെവിടെയും ഈ ഡാറ്റ ഉപയോഗിക്കുന്നതിൽനിന്ന് ഇൻജങ്ക്ഷൻ ഉത്തരവിലൂടെ സ്പ്രിൻക്ലറിനെ കോടതി തടഞ്ഞു. സ്പ്രിൻക്ലറിന്റെ പരസ്യങ്ങളിൽ കേരള സർക്കാരിന്റെ പേരോ ലോഗോയോ ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്. ശേഖരിക്കുന്ന ഡാറ്റ സ്പ്രിൻക്ലറിനു കൈമാറുമെന്ന് സർക്കാർ ജനങ്ങളെ അറിയിക്കണം. ഡാറ്റ ശേഖരിക്കും മുമ്പ് ജനങ്ങളുടെ സമ്മതം വാങ്ങണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

ഡാറ്റ അനാലിസിസിനായി സംസ്ഥാന സർക്കാർ എങ്ങനെയാണ് സ്പ്രിൻക്ലറിനെ കണ്ടെത്തിയത് എന്ന കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പ്രിൻക്ലറിന്റെ വിശ്വാസ്യത എന്തെന്ന് സംസ്ഥാന സർക്കാർ പോലും വിശദീകരിക്കുന്നില്ല. സ്വാഭാവികമായും കോടതി ഇക്കാര്യത്തിൽ ഇടപെടേണ്ടതാണ്. എന്നാൽ കോവിഡിനെതിരായ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കോടതി ഇതിൽ ഇടപെടുന്നില്ല. സ്പ്രിൻക്ലറെക്കൂടാതെ കോവിഡ് പ്രതിരോധം മുന്നോട്ടുപോവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കോവിഡ് പോരാട്ടത്തിൽ കോടതി ഇടപെടുന്നു എന്ന വ്യാഖ്യാനത്തിന് ഇടകൊടുക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് മൂന്നാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.

രോഗത്തേക്കാൾ മോശമായ രോഗപരിഹാരം നിർദ്ദേശിക്കരുതെന്നും കോടതി പറഞ്ഞു. ഡേറ്റാ വ്യാധി ഉണ്ടാക്കരുതെന്ന് കോടതി ആവർത്തിച്ചു. സർക്കാരിനു വേണ്ടി മുംബൈയിൽ നിന്ന് സൈബർ നിയമവിദഗ്ധയായ എൻ.എസ്. നാപ്പിനൈയാണു കോടതിയിൽ ഹാജരായത്. പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം വിവരശേഖരിമാകാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അഞ്ചു ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിച്ചു. അതിന് കേന്ദ്ര ഏജൻസി പോരെയെന്ന് കോടതി ചോദിച്ചു. അഞ്ച് ലക്ഷം ഡാറ്റ എങ്ങനെ ബിഗ് ഡാറ്റയാകുമെന്ന സംശയവും കോടതി ഉയർത്തി.

ഡേറ്റ സ്പ്രിൻക്ലറിനു കൈമാറിയോ എന്ന കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം അവ്യക്തം ആണെന്ന് ഹർജിക്കാരൻ വാദിച്ചു. സ്പ്രിൻക്ലറിന്റെ പ്രൈവസി പോളിസി എന്താണെന്ന് സർക്കാർ ഇത് വരെ വ്യക്തമാക്കിയിട്ടില്ലെന്ന് ഹർജിക്കാരൻ വ്യക്തമാക്കി. സർക്കാർ വിശദീകരണം അവക്ത്യം, സ്വകാര്യത വ്യക്തമാക്കിയില്ല. അനുമതിയില്ലാതെയാണ് വിവരം ശേഖരിച്ചത്. കേന്ദ്ര ഏജൻസികൾക്കല്ലാതെ വിവരവിശകലന കരാർ കൈമാറിയത് അവ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ അറിയിച്ചു.

കരാർ ഒപ്പിട്ടത് ഡേറ്റ കൈമാറിയതിനും ശേഷമെന്ന് രമേശ് ചെന്നിത്തലയുടെ വാദം. വിവരശേഖരണത്തോടാണോ അതോ ചോരുന്നതിനോടാണ് എതിർപ്പെന്ന് ഹൈക്കോടതി ചെന്നിത്തലയുടെ അഭിഭാഷകനോട് ചോദിച്ചു. രാജ്യം കടന്നുപോകുന്നത് അസാധാരണ സാഹചര്യത്തിലൂടെയെന്ന് കോടത്. ഈ സാഹചര്യത്തിലും മോശം ചരിത്രമുള്ള ഒരു കമ്പനിക്ക് കരാർ നൽകിയെന്ന് ചെന്നിത്തലയുടെ അഭിഭാഷകൻ പറഞ്ഞു. ഈ സമയം സ്വകാര്യത പ്രധാനമെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. വാദങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് കോടതി കൂടുതൽ ശക്തമായ നിലപാടുകൾ എടുത്തത്.

ഏപ്രിൽ നാലു വരെ ഡാറ്റ ചോർന്നില്ലന്ന് പറയാനാകുമോ? ഡാറ്റ കൈകാര്യം ചെയ്യുന്നത് അമേരിക്കൻ കമ്പനിയാണോ എന്ന് ജനങ്ങളെ അറിയിക്കാൻ വീഴ്ച വരുത്തിയോ? എന്നീ ചോദ്യങ്ങൾ കോടതി ഉയർത്തി. നിയമ വകുപ്പിന്റെ ഉപദേശം തേടേണ്ടത് തന്നെയെന്നും പറഞ്ഞു. ഇതെല്ലാം സർക്കാരിന് തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP