Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാറ്റാ ചോർച്ച ആരോപിച്ച സ്പ്രിൻക്ലർ വിവാദത്തിന് ശേഷം മുന്നണികൾ നേർക്കുനേർ എത്തുന്നത് പ്രവാസികളുടെ മടക്കിന്റെ പേരിൽ; കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും പ്രവാസി മലയാളികളെ തിരികെ എത്തിക്കാൻ കേരസർക്കാർ ഇടപെടൽ പോരെന്ന് ആരോപിച്ചു യുഡിഎഫ്; മോദിയെയും പിണറായിയെയും ഒരുപോലെ ലക്ഷ്യമിട്ട് പ്രചരണം നടക്കാൻ നീക്കം; തിരികെ എത്തിക്കാൻ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിലെ പ്രവാസി ബുക്കിംഗിൽ തൽക്കാലം ആരോപണങ്ങളെ ചെറുത്തു പിണറായി

ഡാറ്റാ ചോർച്ച ആരോപിച്ച സ്പ്രിൻക്ലർ വിവാദത്തിന് ശേഷം മുന്നണികൾ നേർക്കുനേർ എത്തുന്നത് പ്രവാസികളുടെ മടക്കിന്റെ പേരിൽ; കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെങ്കിലും പ്രവാസി മലയാളികളെ തിരികെ എത്തിക്കാൻ കേരസർക്കാർ ഇടപെടൽ പോരെന്ന് ആരോപിച്ചു യുഡിഎഫ്; മോദിയെയും പിണറായിയെയും ഒരുപോലെ ലക്ഷ്യമിട്ട് പ്രചരണം നടക്കാൻ നീക്കം; തിരികെ എത്തിക്കാൻ നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റിലെ പ്രവാസി ബുക്കിംഗിൽ തൽക്കാലം ആരോപണങ്ങളെ ചെറുത്തു പിണറായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് കാലത്തെ രാഷ്ട്രീയ പ്രവർത്തനം പ്രതിപക്ഷത്തിന് അടക്കം ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തെളിയിച്ചത് സ്പ്രിൻക്ലർ വിവാദത്തിലാണ്. ഈ വിവാദത്തിൽ അൽപ്പം നേട്ടം കൊയ്തതിന് ശേഷം തുല്യനിലയിലാണ് ഇരുകൂട്ടരും. ഇേേപ്പാൾ കോവിഡ് കാലത്ത് കേരളത്തിൽ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് പ്രവാസികളെ നാട്ടിലെത്തിക്കുക എന്നതാണ്. കോവിഡ് കാലത്ത് സംസ്ഥാനത്തെ പൊള്ളുന്ന വിഷയമായി ഇത് മാറുമെന്നാണ് കരുതുന്നത്.

സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ, പ്രവാസികളെ തിരിച്ചെത്തിക്കൽ രാഷ്ട്രീയമായി ഏറ്റെടുക്കാൻ യുഡിഎഫ് രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, പ്രവാസികളുടെ കാര്യം എടുത്തു പറഞ്ഞു കൊണ്ട് പ്രതിരോധം തീർത്ത് പിണറായി വിജയനും രംഗത്തിറങ്ങി. കഴിഞ്ഞ ദിവസങ്ങളിലായി കൊച്ചി വിമാനത്താവളത്തിനു മുന്നിൽ എംഎ‍ൽഎ.മാരുടെ കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചുകൊണ്ട് യു.ഡി.എഫ്. പ്രവാസി വിഷയം ഉയർത്തിക്കൊണ്ടു വരികയാണ്. നേരത്തെ യു.ഡി.എഫ്. എംപി.മാരും പ്രധാനമന്ത്രിയോട് പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം അതിന് മുമ്പ് തന്നെ പ്രവാസി വിഷയം ഉന്നയിച്ചത് പിണറായി വിജയനാണ്. അദ്ദേഹമാണ് ഈ വിഷയത്തിൽ നിരന്തരം കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തിയതും.

പ്രവാസികളെ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അലംഭാവം കാട്ടുന്നുവെന്നാണ് യു.ഡി.എഫിന്റെ കുറ്റപ്പെടുത്തൽ. ഈ വിധത്തിലുള്ള പ്രചരണങ്ങളുമായി മുന്നോട്ടു പോകാനാണ് കേന്ദ്രം ആലോചിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസികൾ ഇന്ത്യക്കാരാണെന്നിരിക്കെ, കോവിഡ് കാലത്ത് അവരുടെ വിഷയം വേണ്ടവിധത്തിൽ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് യു.ഡി.എഫ്. ആരോപിക്കുന്നു. പ്രത്യേക വിമാനം കൊണ്ടുവന്ന് ബ്രിട്ടനും നെതർലൻഡ്സും ജർമനിയുമെല്ലാം തങ്ങളുടെ പൗരന്മാരെ ഇന്ത്യയിൽ നിന്ന് കൊണ്ടുപോകുന്നത് കേന്ദ്രസർക്കാർ കാണുന്നുണ്ട്്. കേരളത്തിൽനിന്നുള്ള പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരും വേണ്ട ഗൗരവം കാട്ടുന്നില്ലെന്ന് യുഡിഎഫ്. കുറ്റപ്പെടുത്തുന്നു. പ്രവാസികളെ കൊണ്ടുവരാൻ വിപുലമായ ഒരുക്കങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്. ഇക്കാര്യത്തിൽ വളരെ വേഗത്തിൽ കാര്യങ്ങൾ നീക്കണമെന്നാണ് യു.ഡി.എഫ്. ആവശ്യം.

ഗൾഫ് നാടുകളിൽ ലേബർ ക്യാമ്പുകളിൽ കുടുങ്ങിക്കിടക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എംബസികൾ ശക്തമായി ഇടപെടണം. എംബസികളിലെ ഇന്ത്യൻ സാമൂഹ്യ ക്ഷേമനിധിയിൽ നിന്ന് പാവപ്പെട്ട തൊഴിലാളികൾക്ക് സഹായം എത്തിക്കണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്. വിദേശങ്ങളിൽ വിസ പുതുക്കുമ്പോൾ പ്രവാസി അടയ്ക്കുന്ന പണം സമാഹരിച്ചുള്ള ക്ഷേമനിധിയിൽ വലിയ തുകയുണ്ടെന്നും അത് ഉപയോഗിക്കാനുള്ള അനുമതി നൽകണമെന്നും യു.ഡി.എഫ്. നേതാക്കന്മാർ പറയുന്നു.

അതേസമയം നോർക്ക രജിസ്‌ട്രേഷൻ വഴി വിഷയത്തിൽ സംസ്ഥാന സർക്കാർ സജീവമായി ഇടപെട്ടെന്ന പ്രതീതി ഉണ്ടാക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനായി നോർക്ക വെബ്സൈറ്റിൽ ആരംഭിച്ച രജിസ്ട്രേഷന് വൻതിരക്കാണ് അനുഭവപ്പെട്ടത്. ഇതിനോടകം രണ്ടര ലക്ഷത്തിൽ അധികം പേർ തിരിച്ചെത്താൻ വേണ്ടി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അതേസമയം, പ്രവാസികളെ തിരിച്ചെത്തിക്കാൻ ചാർട്ടേഡ് വിമാനം വേണമെന്ന് നോർക്ക കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 161 രാജ്യങ്ങളിൽ നിന്ന് നോർക്ക രജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നത് യുഎഇയിൽ നിന്നാണ്.

വിവിധ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്റൈൻ സൗകര്യം ഒരുക്കാനായി നോർക്ക വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ ആരംഭിച്ചത്. തിരികെ കൊണ്ടുവരുന്നവരുടെ മുൻഗണനാ പട്ടിക സംസ്ഥാനം തയ്യാറാക്കി നൽകുമെങ്കിലും കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP