Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവസാന രോഗിയും ഡിസ്ചാർജ്ജായി; പുതിയ രോഗികളില്ല; ബീജിംഗിൽ കൊവിഡ് ആശുപത്രി അടയ്ക്കുന്നു

അവസാന രോഗിയും ഡിസ്ചാർജ്ജായി; പുതിയ രോഗികളില്ല; ബീജിംഗിൽ കൊവിഡ് ആശുപത്രി അടയ്ക്കുന്നു

സ്വന്തം ലേഖകൻ

ബീജിങ്: ചൈനയിൽ കൊവിഡ് രോഗികളൊന്നും ഇല്ലെന്ന് റിപ്പോർട്ട്. അവസാന രോഗിയും ഡിസ്ചാർജ്ജായതോടെ ബീജിംഗിലെ കൊവിഡ് 19 സ്‌പെഷ്യൽ ആശുപത്രി അടയ്ക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം വുഹാനിലെയും അവസാന രോഗി ഡിസ്ചാർജ്ജായതോടെ കൊവിഡ് ചികിത്സ നടന്നു വന്ന 16 ആശുപത്രികളും അടച്ചിരുന്നു. അതേസമയം, ഇന്ന് ചൈനയിൽ ആറ് പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്നും വന്നതാണ്. മൂന്നെണ്ണം ഹെയ്ലോംഗ്ജിയാംഗ് പ്രവിശ്യയിൽ സമ്പർക്കത്തിലൂടെ ഉണ്ടായതാണ്.

അടച്ചു പൂട്ടാൻ ഒരുങ്ങുന്ന ഷിയോടാംഗ്ഷൻ എന്ന ആശുപത്രി ബീജിങ് നഗരത്തിന്റെ വടക്കാണ് സ്ഥിതി ചെയ്യുന്നത്. മാർച്ച് 16 മുതലാണ് ഇവിടെ കൊവിഡ് 19 ചികിത്സ ലഭ്യമാക്കി തുടങ്ങിയത്. നാളെ മുതൽ ആശുപത്രിയിലെ സേവനം നിർത്തനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഇവിടെ പരിശോധിച്ചിരുന്നു. രോഗ ലക്ഷണങ്ങൾ ഉള്ളവരെയും രോഗികളെയും പരിശോധനയ്ക്ക് വിധേയമാക്കേണ്ടവരെയുമെല്ലാം ഇവിടെ പ്രത്യേക വിഭാഗങ്ങളിൽ നിരീക്ഷിച്ചു. 2003ൽ സാർസ് പൊട്ടിപ്പുറപ്പെട്ട സമയത്താണ് രോഗികളെ ക്വാറന്റൈൻ ചെയ്യാനായി ഈ ആശുപത്രി നിർമ്മിച്ചത്. അന്ന് ഒരാഴ്ച കൊണ്ടാണ് ആശുപത്രി പടുത്തുയർത്തിയത്.

ബീജിംഗിൽ ആകെ 593 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമ്പത് പേർ ഇവിടെ മരിച്ചു. ചൈനയിൽ ഇതേ വരെ മരിച്ചവരുടെ എണ്ണം 4,633 ആണ്. അതേ സമയം, കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 82,836 ആയി. ഇതിൽ 77,555 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 648 പേർ ഇപ്പോഴും ചികിത്സയിലാണ്. വിദേശത്ത് നിന്നെത്തിയ 1,639 പേർക്കാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. വുഹാൻ സ്ഥിതി ചെയ്യുന്ന ഹ്യൂബെയ് പ്രവിശ്യയിൽ 599 പേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP