Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അതങ്ങ് സ്ഥിരമാക്കാൻ സാധിച്ചേക്കും; വർക്ക് ഫ്രം ഹോമിന്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടി തൊഴിൽ മന്ത്രിയുടെ പുതിയ നിയമ നിർമ്മാണം; സർക്കാർ പാസാക്കിയാൽ ജർമ്മനിക്കാർക്ക് കോളടിക്കും

വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് അതങ്ങ് സ്ഥിരമാക്കാൻ സാധിച്ചേക്കും; വർക്ക് ഫ്രം ഹോമിന്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടി തൊഴിൽ മന്ത്രിയുടെ പുതിയ നിയമ നിർമ്മാണം; സർക്കാർ പാസാക്കിയാൽ ജർമ്മനിക്കാർക്ക് കോളടിക്കും

സ്വന്തം ലേഖകൻ

കൊറോണ വൈറസ് പകർച്ചവ്യാധിക്കുശേഷം വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിയമപരമായ അവകാശമാക്കി മാറ്റുന്ന നിയമനിർമ്മാണം നടത്താൻ ജർമ്മൻ തൊഴിൽ മന്ത്രി ഹുബെർട്ടസ് ഹെയ്ൽ പദ്ധതിയിടുന്നു. മഹാവ്യാധി ലോകത്തെ കീഴടക്കിയതിനാൽ, അത് എല്ലാ ബിസിനസ് മേഖലയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി പേർ സൗകര്യപ്രദമായ രീതിയിൽ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നുവെന്നതാണ് ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന്. ഈ മാറ്റും മഹാവ്യാധിക്കു ശേഷവും തുടരുവാൻ തന്നെയാണ് വ്യവസായ പ്രമുഖർ ആലോചിക്കുന്നത്. അതിന് മന്ത്രി ഹുബെർട്ടസ് ഹെയ്ൽ സഹായിക്കുമെന്നുമാണ് പ്രതീക്ഷ.

'അസോസിയേറ്റഡ് പ്രസ്' റിപ്പോർട്ട് ചെയ്തത് അനുസരിച്ച്, ആവശ്യമെങ്കിൽ വീട്ടിൽ നിന്ന് ജോലി ചെയ്യാനുള്ള ഓപ്ഷൻ തൊഴിലാളികൾക്ക് കമ്പനി നൽകണം എന്ന് ആവശ്യപ്പെടുന്ന നിയമങ്ങളാണ് പുറത്തിറക്കുവാൻ പോകുന്നതെന്നാണ് സൂചന. കൊറോണ വൈറസ് വ്യാപനം അവസാനിച്ചാലും വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനു സാധിക്കണം. വരുന്ന ദിവസങ്ങളിൽ വീട്ടിൽ ഇരുന്ന് എത്രമാത്രം ജോലി ചെയ്യാൻ സാധിക്കുമെന്നുള്ള പഠനമാണ് ഇപ്പോൾ നടക്കുന്നത്.

ഈ സമയത്ത്, വീടുകളിൽ ഇരുന്ന് എത്രത്തോളം ഉൽപാദന ക്ഷമതയോടെ ആളുകൾക്ക് ജോലി ചെയ്യാൻ സാധിക്കുമെന്ന് കണ്ടെത്തും. മാത്രമല്ല, ഓഫീസുകളിൽ കുറച്ച് ആളുകളുള്ളത് കുറഞ്ഞ വാടകയിലേക്കും ജീവനക്കാർക്കു വരുന്ന യാത്രാചിലവും മറ്റും കുറയ്ക്കുവാനും സാധിക്കും. കൂടാതെ, കൂടുതൽ ആളുകൾ വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്നതിന്റെ ഭാഗമായി മലിനീകരണം കുറയുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതു പരിസ്ഥിതി സംരക്ഷണത്തിന് മറ്റൊരു വഴി കൂടിയാണ്.

മന്ത്രി ഹെയ്ൽ നിർദ്ദേശിച്ച നിയമനിർമ്മാണം സർക്കാർ പാസാക്കുമെന്നും വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് നിയമപരമായ അവകാശമാക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജർമ്മനിയിലെ വർക്ക് ഫ്രം ഹോമുകാർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP