Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം

അച്ഛനേയും അമ്മയേയും നാട്ടിലേക്ക് വിട്ടതും ഭാര്യയെ കൊല്ലത്താക്കിയതും കാമുകിയുടെ ബുദ്ധി; രണ്ട് ദിവസം ഇരുവരും അടിച്ചു പൊളിച്ചു; കാമുകന്റെ കുട്ടിയുടെ അമ്മയാകണമെന്ന യുവതിയുടെ നിർബന്ധ ബുദ്ധി കലഹമായി; നിരസിച്ചപ്പോൾ ബന്ധം ഭാര്യയെ അറിയിക്കുമെന്ന് ഭീഷണിയും; ഫോൺ കേബിൾ കഴുത്തി കുരുക്കി കൊല; കൈയും കാലും വെട്ടി നുറുക്കി കത്തിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ കുഴിച്ചു മൂടി; സുചിത്രാ പിള്ളയെ കൊന്നത് അകന്ന ബന്ധുവിന്റെ ഭർത്താവ്; കൊല്ലത്തെ ബ്യൂട്ടിഷ്യന്റെ കൊലയിലും അവിഹിതം

വിനോദ് വി നായർ

കൊല്ലം: കൊല്ലത്തുകാരി സുചിത്രാ പിള്ളയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സുചിത്രയുടെ അകന്ന ബന്ധുവിന്റെ ഭർത്താവും കോഴിക്കോട് സ്വദേശിയുമായ പ്രശാന്താണ് കൊല നടത്തിയത്. ഇയാൾ പൊലീസിനോട് കുറ്റ സമ്മതം നടത്തി. സുചിത്രയുടെ ആവശ്യങ്ങൾ അതിരുവിട്ടപ്പോഴുള്ള പ്രതികാരമാണ് കൊലയായി മാറിയത്. സുചിത്രയുടെ ആവശ്യപ്രകാരമാണ് കൊല്ലത്ത് നിന്ന് അവരെ പാലക്കാട്ടേക്ക് കൊണ്ടു പോയത്. സുചിത്രയും പ്രശാന്തും ചേർന്ന് ഉണ്ടാക്കിയ തിരക്കഥയുടെ ഭാഗമായിരുന്നു ഇത്. എന്നാൽ പാലക്കാടു വച്ചുണ്ടായ ഭിന്നത കാര്യങ്ങൾ കൊലപാതകത്തിൽ എത്തിക്കുകയായിരുന്നു.

പാലക്കാട്ടാണ് പ്രശാന്ത് കുടുംബത്തോടൊപ്പം താമസിക്കുന്നത്. പ്രശാന്തുമായി സുചിത്രയ്ക്ക് അവിഹിത അടുപ്പം ഉണ്ടായിരുന്നു. കാമുകനോട് തന്നെ പാലക്കാട്ടേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടത് സുചിത്രയായിരുന്നു. ഇതിന്റെ ഭാഗമായി പാലക്കാട്ടുള്ള അച്ഛനേയും അമ്മയേയും തന്ത്രത്തിൽ കോഴിക്കോട്ടേക്ക് പറഞ്ഞു വിട്ടു. ഇതിന് ശേഷം ഭാര്യയുമായി കൊല്ലത്ത് എത്തി. ഭാര്യയെ കൊല്ലത്തെ വീട്ടിലാക്കി കാമുകിയുമായി പാലക്കാട്ടേക്ക് തിരിച്ചു മടങ്ങുകയായിരുന്നു ഇതിന് ശേഷം മൂന്ന് ദിവസം പാലക്കാട്ടെ വീട്ടിൽ ഇരുവരും താമസിച്ചു. ഇതിനിടെയാണ് പ്രശ്‌നമുണ്ടായത്. ഇതോടെ സുചിത്രയെ കൊന്ന് കത്തിച്ചു കളയാൻ പ്രശാന്ത് തീരുമാനിച്ചു. നടക്കാതെ വന്നപ്പോൾ പാതി കത്തിയ ശരീരം കുഴിച്ചു മൂടുകയായിരുന്നു.

17നാണ് പ്രശാന്ത് ഭാര്യയുമൊത്തുകൊല്ലത്ത് എത്തിയത്. 18ന് കാമുകിയുമായി മടങ്ങി. 20നായിരുന്നു കൊല. ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ജോലി ചെയ്തിരുന്ന ബ്യൂട്ടിപാർലറിൽ നിന്ന് സുചിത്ര അവധി എടുത്തത്. ഇത് വീട്ടിൽ പറഞ്ഞതു മില്ല. ഫോണിൽ കൃത്യമായി തന്നെ വീട്ടിൽ വിളിച്ചതു കൊണ്ട് അവരും സുചിത്ര കൊല്ലത്തുണ്ടാകുമെന്ന് കുരതി. അങ്ങനെ തന്ത്രങ്ങളിലൂടെ പാലക്കാട് എത്തിയ സുചിത്ര പ്രശാന്തിനോട് ഒരു അഭ്യർത്ഥന നടത്തി. തനിക്ക് അമ്മയാാകൻ മോഹമുണ്ടെന്നും പ്രശാന്തിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്നും ആയിരുന്നു ഇത്. എന്നാൽ പ്രശാന്ത് ഇതിനെ അംഗീകരിച്ചില്ല. ഇതോടെയാണ് അവിഹിതം കലഹത്തിലേക്ക് വഴി മാറിയത്.

ഇതോടെ സുചിത്രയുടെ സ്വഭാവവും മാറി. അവിഹിത ബന്ധം ഭാര്യയോട് പറയുമെന്ന് പ്രശാന്തിനെ ഭീഷണിപ്പെടുത്തി. ഈ തർക്കം അതിരുവിട്ടപ്പോഴാണ് ബെഡ് റൂമിലുണ്ടായിരുന്ന ടേബിൾ ലാബിന്റെ കേബിൾ കഴുത്തിൽ മുറുക്കി സുചിത്രയെ വകവരുത്തിയത്. ഇതിന് ശേഷം മൃതദേഹം കഷ്ണമാക്കി കത്തിക്കാൻ തീരുമാനിച്ചു. കാലും കൈയും മുറിച്ചു മാറ്റി. വീട്ടിന് പുറകിലെ വയലിൽ കൊണ്ടിട്ട് കത്തിക്കാനും ശ്രമിച്ചു. എന്നാൽ മൃതദേഹം കത്തിയില്ല. ഇതോടെയാണ് കുഴിയെടുത്ത് ബാക്കി ഭാഗമെല്ലാം അതിലിട്ട് മൂടിയത്. ഫോൺ കോളുകളുടെ പരിശോധനയിൽ നിന്നാണ് പ്രശാന്തിലേക്ക് അന്വേഷണം എത്തിയത്. കോവിഡിനിടെ അന്വേഷണം ഉണ്ടാകില്ലെന്ന പ്രശാന്തിന്റെ കണക്കു കൂട്ടലും വെറുതെയായി.

അകന്ന ബന്ധുവിന്റെ ഭർത്താവ് എന്ന നിലയിലാണ് സുചിത്ര എന്ന സുചിത്രാ പിള്ളയുമായി പ്രശാന്ത് അടുക്കുന്നത്. ഇത് അതിവേഗം പ്രണയമായി മാറുകയായിരുന്നു. ശരീരാവശിഷ്ടങ്ങൾ പാലക്കാട്ടെ വാടക വീട്ടിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടിയം നടുവിലക്കരയിൽ നിന്നും കാണാതായ സുചിത്ര(42) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കേസന്വേഷിക്കുന്ന കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പ്രശാന്ത് ഇവരുടെ കസ്റ്റഡിയിലാണ്.

കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടീഷ്യൻ പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാർച്ച് 17 ന് ഇവിടെ നിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോയി. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കൾ കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പാലക്കാട്ടെ മണലിയിലുള്ള ഹൗസിങ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു പ്രശാന്തും കുടുംൂവും താമസിച്ചു വന്നത്. ഇതിനോട് ചേർന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറൻസിക് സംഘവും പരിശോധന നടത്തി.

കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്പാണ് കൊല്ലത്ത് നിന്ന് സുചിത്രയെ കാണാതായത്. വൈറസ് വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗൺ പ്രഖ്യാപിക്കുന്നത് മാർച്ച് 24 നാണ്. എന്നാൽ, അതിനും ഏഴ് ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലത്തെ ബ്യൂട്ടിഷൻ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തിൽ മാർച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് പ്രതിയെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കിട്ടിയത്. കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. യുവതിയെ പാലക്കാട്ടെ വാടക വീട്ടിൽ വച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ച പൊലീസ് അവിടെ വച്ചും ചോദ്യം ചെയ്തു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സുചിത്ര മാർച്ച് 18 കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. സുചിത്ര രണ്ട് ദിവസം വീട്ടിലേക്ക് ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോൺ വിളി നിലച്ചു. തുടർന്ന് സംശയം തോന്നിയ വീട്ടുകാരാണ് കൊട്ടിയം പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ മാർച്ച് 22-ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസിന് കൊലപാതകത്തിലേക്ക് നയിച്ച നിർണായക തെളിവുകൾ ലഭിച്ചു.

അഡീഷണൽ കമ്മീഷണർ ജോസി ചെറിയാന്റെ മേൽനോട്ടത്തിൽ ക്രൈം ഡിറ്റാച്ച്‌മെന്റ് എ സി പി ഗോപകുമാർ , സൈബർസൈൽ എസ് ഐ വി. അനിൽ കുമാർ, കൊട്ടിയം എസ് ഐ അമൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് നോർത്ത് പൊലിസ് സ്റ്റേഷൻ പരിധിയിലെ മണലിയിലുള്ള വീടിന്റെ പിന്നിലെ വയലിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് യുവതി ആത്മഹത്യ ചെയ്തുവെന്നും യുവാവ് പൊലീസിനോട് ആദ്യം പറഞ്ഞെങ്കിലും പിന്നീടുണ്ടായ ചോദ്യം ചെയ്യലിൽ കൊലപാതകം നടത്തിയെന്നു സമ്മതിച്ചതായാണ് സൂചന.

മാർച്ച് 17 നാണ് ബ്യൂട്ടിഷൻ ട്രെയിനറായ സുചിത്ര പതിവുപോലെ വീട്ടിൽ നിന്നും ജോലിക്കായി പള്ളിമുക്കിലെ സ്ഥാപനത്തിലേക്ക് പോയത്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാർലറിന്റെ പള്ളിമുക്കിലെ ട്രെയിനിങ് അക്കാദമിയിലേക്കാണ് പോയത്. അന്നേ ദിവസം വൈകിട്ട് 4ന് തനിക്ക് ആലപ്പുഴയിൽ പോകണമെന്നും ഭർത്താവിന്റെ അഛന് സുഖമില്ലെന്നും സ്ഥാപന ഉടമയെ മെയിലിൽ അറിയിച്ചു. ഉടമ അനുവാദം നൽകിയതിനെ തുടർന്ന് അന്നേ ദിവസം സുചിത്ര അവിടെ നിന്നും ഇറങ്ങി. 18 ന് വീണ്ടും ഉടമയ്ക്ക് മെയിൽ വഴി തനിക്ക് 5 ദിവസത്തെ അവധി വേണമെന്നും അറിയിച്ചു. എന്നാൽ പിന്നീട് ഒരു വിവരവും ഇല്ലായിരുന്നെന്നാണ് പാർലർ ഉടമ പൊലീസിന് മൊഴി നൽകിയത്.

എന്നാൽ വീട്ടുകാരോട് എറണാകുളത്ത് ക്ലാസ് എടുക്കാൻ പോകുന്നെന്നാണ് സുചിത്ര അറിയിച്ചിരുന്നത്. പോയി രണ്ടു ദിവസം വീട്ടുകാരെ ഫോൺ വിളിച്ചിരുന്നു. പക്ഷെ പിന്നീട് വിവരം ഒന്നുമില്ലാതിരുന്നതിനാൽ വീട്ടുകാർ പാർലറിൽ കാര്യങ്ങൾ തിരക്കി. അപ്പാഴാണ് വീട്ടുകാരോടും പാർലർ ഉടമയോടും രണ്ടു രീതിയിലാണ് കാര്യങ്ങൾ അറിയിച്ചതെന്ന് മനസ്സിലായത്. വീട്ടുകാർ കൊട്ടിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതി വിവാഹ ബന്ധം വേർപെടുത്തിയിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP