Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കുട്ടികളുടെ കാലുകളിൽ ഒരു ശ്രദ്ധ വച്ചോളൂ; മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി കൊവിഡ് 19 ലക്ഷണങ്ങൾ ഇങ്ങനെയും കാണിച്ചേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

കുട്ടികളുടെ കാലുകളിൽ ഒരു ശ്രദ്ധ വച്ചോളൂ; മുതിർന്നവരിൽ നിന്നും വ്യത്യസ്തമായി കൊവിഡ് 19 ലക്ഷണങ്ങൾ ഇങ്ങനെയും കാണിച്ചേക്കാം; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

സ്വന്തം ലേഖകൻ

ടൊറന്റോ: കൊവിഡ് 19 വൈറസ് കുട്ടികളിൽ കാണിക്കുന്നത് വ്യത്യസ്ത ലക്ഷണങ്ങളോടെ ആയിരിക്കുമെന്ന് സൂചന. ഇതിന് ഉദാഹരണമായി കുട്ടികളുടെ കാലുകളിലോ കൈകളിലോ ചർമ്മത്തിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് കനേഡിയൻ പീഡിയാട്രിക് നിരീക്ഷണ പരിപാടി (സിപിഎസ്‌പി) ഡോക്ടർമാർക്കും മാതാപിതാക്കൾക്കും മുന്നറിയിപ്പ് നൽകുന്നത്.

കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ ലക്ഷണമായി കുട്ടികളിൽ പ്രധാനമായും കാണപ്പെടുന്നത് കാൽവിരലുകളിൽ കാണപ്പെടുന്ന നീല-ചുവപ്പ്, പർപ്പിൾ കളറുകൡലുള്ള മുറിവുകളാണെന്ന് ശിശുരോഗവിദഗ്ദ്ധർക്ക് നൽകിയ ഒരു പൊതു ആരോഗ്യ അലേർട്ടിൽ വ്യക്തമാക്കുന്നു.

തണുപ്പ് സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന മുറിവ് പോലുള്ള അസ്വസ്ഥകളുമായോ, ശരീര വീക്കം പോലെയോ ഈ മുറിവ് തോന്നിയേക്കാം.ഇതിൽ സ്പർശിക്കുമ്പോൾ വേദനയും ഉണ്ടായേക്കാം എന്ന് പീഡിയാട്രിക് എമർജൻസി ഫിസിഷ്യൻ ഡോ. ദിന കുലിക് സിടിവി ന്യൂസ് ചാനലിനോട് പറഞ്ഞു.

കാലിന്റെ മുകൾ ഭാഗത്തും അടിഭാഗത്തുമെല്ലാം ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ കാണപ്പെട്ടേക്കാം. ഇത്തരം സൂചനകൾ കുട്ടികളുടെ ശരീരത്തിൽ കാണിക്കുമ്പോഴും മുതിർന്നവർക്ക് കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയാലും കുട്ടികളിൽ നടത്താറില്ല. കാരണം, ഈ ലക്ഷണങ്ങൾ കൊവിഡ് 19 ബാധയുടെ ലക്ഷണങ്ങളായി കരുതിയിട്ടില്ല എന്നതു തന്നെയാണ്. കൂടുതൽ ലക്ഷണങ്ങൾ കാണുവാൻ കാത്തിരിക്കുന്ന സാഹചര്യവും കാണാറുണ്ട്.

അതിനാൽ തന്നെ, കുട്ടികളുടെ ജീവൻ പോലും അപകടത്തിലാക്കിയേക്കാവുന്ന ഈ രോഗം പടരുന്ന സാഹചര്യത്തിൽ കുട്ടികളിൽ കാണിക്കുന്ന എന്തു ലക്ഷണങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP