Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിരോധത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിന്നപ്പോൾ ചിലർ രാഷ്ട്രീയ താത്പര്യം വെച്ച പ്രവർത്തിച്ചു; സംസ്ഥാനത്തിന്റെ ചെലവ് വർധിച്ചതും വരവ് കുറഞ്ഞതും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു; കേന്ദ്രസഹായം അനിവാര്യം; ശമ്പളം മാറ്റി വച്ചതും പൊതു താൽപ്പര്യം കണക്കിലെടുത്ത്; സിപിഎമ്മുകാരോട് രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ; കോവിഡ് കാലത്ത് പാർട്ടി ഇനി ഫെയ്‌സ് ബുക്കിൽ

കോവിഡ് പ്രതിരോധത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിന്നപ്പോൾ ചിലർ രാഷ്ട്രീയ താത്പര്യം വെച്ച പ്രവർത്തിച്ചു; സംസ്ഥാനത്തിന്റെ ചെലവ് വർധിച്ചതും വരവ് കുറഞ്ഞതും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു; കേന്ദ്രസഹായം അനിവാര്യം; ശമ്പളം മാറ്റി വച്ചതും പൊതു താൽപ്പര്യം കണക്കിലെടുത്ത്; സിപിഎമ്മുകാരോട് രാഷ്ട്രീയം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ; കോവിഡ് കാലത്ത് പാർട്ടി ഇനി ഫെയ്‌സ് ബുക്കിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ എല്ലാവരും സർക്കാരിനൊപ്പം നിന്നപ്പോൾ ചിലർ രാഷ്ട്രീയ താത്പര്യം വെച്ച പ്രവർത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ ചെലവ് വർധിച്ചതും വരവ് കുറഞ്ഞതും സർക്കാരിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും കേന്ദ്രസഹായം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ രാഷ്ട്രീയ സംഘടനാ വിഷയങ്ങൾ വിശദീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡിന്റെ പശ്ചാത്തലത്തിൽ ദൈദംദിന സംഘടനാ പ്രവർത്തനം നടത്താൻ പറ്റാത്ത സാഹചര്യത്തിലാണ് ഇത്

കോവിഡ് 19നെതിരായ ലോക്കഡൗണിൽ ജനങ്ങൾ സർക്കാരിനോട് പൂർണ്ണമായി സഹകരിച്ചു. ചെലവ് വർധിക്കുകയും വരവ് ശോഷിക്കുകയും ചെയ്യുമ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രയാസത്തിലാകും. അത്തരമൊരു ഘട്ടത്തിലാണ് ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതടക്കമുള്ള തീരുമാനം സർക്കാർ എടുത്തത്. എന്നാൽ സമൂഹത്തിന്റെ പൊതു താത്പര്യം ഉൾക്കൊണ്ട് കൊണ്ട് പ്രവർത്തിക്കാൻ രാഷ്ട്രീയ താതപര്യം കൊണ്ട് ചിലർക്ക് കഴിയാത്ത് സ്ഥിതിയുമുണ്ടായി', മുഖ്യമന്ത്രി പറഞ്ഞു.

'ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രവർത്തനങ്ങളാണ് സർക്കാർ ചെയ്തത്. കോവിഡ് 19ന്റെ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾ വലിയ സാമ്പത്തിക ബാധ്യത സർക്കാരിന് സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നമ്മുടെ വികസന പ്രവർത്തനങ്ങളെ മുന്നോട്ടു കൊണ്ടു പോവുന്നതിന് സമ്പത്ത് സ്വരൂപിക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ സജീവമായ സഹായം സർക്കാർ പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ജീവൻ രക്ഷിക്കാനാണ് സർക്കാർ ഏറ്റവും പ്രാധാന്യം നൽകുന്നത്. അതോടൊപ്പം തന്നെ അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP