Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആളുകൾ പമ്പുകളിൽ തുപ്പുന്നു; നിർദ്ദേശങ്ങൾ അവഗണിക്കുന്നു; ഉപഭോക്താക്കൾക്കെതിരെ പരാതിയുമായി കാനഡയിലെ ഗ്യാസ് സ്റ്റേഷനുകൾ

ആളുകൾ പമ്പുകളിൽ തുപ്പുന്നു; നിർദ്ദേശങ്ങൾ അവഗണിക്കുന്നു; ഉപഭോക്താക്കൾക്കെതിരെ പരാതിയുമായി കാനഡയിലെ ഗ്യാസ് സ്റ്റേഷനുകൾ

സ്വന്തം ലേഖകൻ

ഒട്ടാവ: കൊവിഡ് 19 വ്യാപനം വ്യാപകമായിട്ടും ഇപ്പോഴും നിരവധി പേർ പുറത്തിറങ്ങുന്നത് മാസ്‌കുകൾ ധരിക്കാതെയെന്ന് റിപ്പോർട്ട്. ഇതിനുള്ള തെളിവുകളും പുറത്തു വന്നു. ഒട്ടാവയിലെ ഗ്യാസ് സ്റ്റേഷനിലെത്തുന്ന ഉപഭോക്താക്കളിൽ ഭൂരിഭാഗം പേരും മാസ്‌ക് ധരിക്കാതെയാണ് എത്തുന്നത്. മാത്രമല്ല, സ്റ്റേഷനുകളിൽ തുപ്പുകയും അങ്ങനെ ചെയ്യരുതെന്ന് നിർദ്ദേശിച്ചാലും അവഗണിക്കുകയും ചെയ്യുന്നുവെന്ന് ഗ്യാസ് സ്റ്റേഷനുകളിൽ നിന്നും വ്യക്തമാക്കുന്നു.

നൽകുന്ന പണത്തിൽ തുപ്പൽ തേക്കുന്നവരും പേ പാഡുകളിൽ തുടയ്ക്കുകയും ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇതു വൃത്തിയാക്കേണ്ടി വരുമ്പോൾ ഭയമാണ്. കയ്യുറകൾ തീർന്നു പോകുമ്പോൾ ചിലപ്പോൾ കൈകൾ കൊണ്ടു തന്നെ വൃത്തിയാക്കേണ്ടി വരും. ചില സമയങ്ങളിൽ ഉപഭോക്താക്കളിൽ നിന്നും ജോലിക്കാർക്കുള്ള സംരക്ഷണം രജിസ്റ്ററിലെ പ്ലെക്‌സി ഗ്ലാസ് മാത്രമാണ്.

ഏതാണ്ട് മുന്നൂറോളം പേരാണ് ഒരു ദിവസം ഒരു ഗ്യാസ് സ്റ്റേഷനിൽ കയറുക. ഇതിൽ 50നു 60നും ഇടയിൽ പ്രായമുള്ളവരാണ് കുറച്ചെങ്കിലും ഈ വിഷയത്തെ ഗൗരവമായി കൈകാര്യം ചെയ്യുന്നതെന്ന് ഗ്യാസ് സ്റ്റേഷനിൽ നിന്നുള്ളവർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP