Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹെവി ബോംബറുകൾ ഗുവാമിലെ ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസിൽ എത്തിച്ചത് അതിരഹസ്യമായി; നൂറുകണക്കിന് വ്യാമ സൈനികരും ട്രംപിന്റെ ഉത്തരവും കാത്ത് ദക്ഷിണ ചൈനാ തർക്ക പ്രദേശത്തിന് അടുത്ത് നിലയറുപ്പിച്ചതോടെ എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥ; പസഫിക് വ്യാമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒൻപതാം ബോംബ് സ്‌ക്വാഡ്രണിന്റെ നീക്കങ്ങൾ അറിയാൻ ആകാംഷയിൽ ലോകവും; കൊറോണക്കാലത്ത് ചൈനയെ അമേരിക്ക സൈനികമായി വെല്ലുവിളിക്കുമ്പോൾ

ഹെവി ബോംബറുകൾ ഗുവാമിലെ ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസിൽ എത്തിച്ചത് അതിരഹസ്യമായി; നൂറുകണക്കിന് വ്യാമ സൈനികരും ട്രംപിന്റെ ഉത്തരവും കാത്ത് ദക്ഷിണ ചൈനാ തർക്ക പ്രദേശത്തിന് അടുത്ത് നിലയറുപ്പിച്ചതോടെ എന്തും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥ; പസഫിക് വ്യാമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ഒൻപതാം ബോംബ് സ്‌ക്വാഡ്രണിന്റെ നീക്കങ്ങൾ അറിയാൻ ആകാംഷയിൽ ലോകവും; കൊറോണക്കാലത്ത് ചൈനയെ അമേരിക്ക സൈനികമായി വെല്ലുവിളിക്കുമ്പോൾ

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: കൊറോണയിൽ ചൈനയോട് അമേരിക്ക ദേഷ്യത്തിലാണ്. അമേരിക്കയെ വൈറസിൽ മുക്കിയത് ചൈനയുടെ കുതന്ത്രമാണെന്നാണ് ട്രംപ് ഭരണകൂടം വിലയിരുത്തുന്നത്. നിർണ്ണായക തെളിവുകളും ട്രംപിന് കിട്ടിക്കഴിഞ്ഞു. വുഹാനിലെ വൈറോളജി ലാബിൽ ശാസ്ത്രജ്ഞരുടെ പിഴവാണ് വൈറസ് വ്യാപനത്തിന് വഴിയൊരുക്കിയതെന്ന് അമേരിക്ക പറയുന്നു. ചിത്രങ്ങളും തെളിവായി പുറത്തു വിട്ടു. അഞ്ച് രാജ്യങ്ങളുടെ സംയുക്ത ഇന്റലിജൻസ് അന്വേഷണവും ചൈനയുടെ വീഴ്ചകൾ എണ്ണിയെണ്ണി പറയുന്നു. അമേരിക്കയെ വെട്ടി ലോകശക്തിയാകാനുള്ള ചൈനയുടെ ഗൂഢാലോചനയാണ് സംശയിക്കുന്നത്. ഈ സാഹചര്യത്തിൽ കരുത്ത നടപടികളിലേക്ക് ട്രംപ് ഭരണകൂടം നീങ്ങുമോ? അമേരിക്കയെ സൈനിക ശക്തിയിൽ വെല്ലുവിളിക്കുകയാണ് അമേരിക്ക.

ചൈനയ്‌ക്കെതിരെ വീണ്ടും അമേരിക്കയുടെ അപ്രതീക്ഷിത സൈനിക നീക്കം ഉണ്ടായിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിന് സൈനികരെയും അമേരിക്കൻ വ്യോമസേന വിന്യസിച്ചിരിക്കുകയാണ്. നാലു ബോംബറുകളും ഗുവാമിലാണ് ലാൻഡ് ചെയ്തിരിക്കുന്നത്. വുഹാനിലെ ലാബിൽ പരിശോധനയ്ക്ക് അമേരിക്കൻ ശാസ്ത്രജ്ഞർക്ക് കൂടുതൽ സാഹചര്യമൊരുക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ പരിഹസിക്കുകയാണ് ചൈന. കൊറോണയോടെ അമേരിക്കയുടെ ഒന്നാം നമ്പർ പദവി പോകുമെന്നും ഇത് ചൈന കൈക്കലാക്കുമെന്നും പോലും വിലയിരുത്തലുണ്ട്. ഇതിനിടെയാണ് അമേരിക്കയുടെ സൈനിക നീക്കം.

യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും വെള്ളിയാഴ്ച തന്നെ ഗുവാമിലെ ആൻഡേഴ്‌സൺ എയർഫോഴ്‌സ് ബേസിൽ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു, ബി -1 ബി ലാൻസറുകളിൽ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്ക് പറന്നതായും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാൻ ഭാഗത്തേക്ക് തിരിച്ചുവിട്ടതായും അറിയിച്ചു. സഖ്യകക്ഷികൾ, പങ്കാളികൾ, സംയുക്ത സേന എന്നിവരുമായുള്ള പസഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒൻപതാം ബോംബ് സ്‌ക്വാഡ്രൺ, ഏഴാം ബോംബ് വിംഗിൽ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചിട്ടുള്ളത്. ഈ നീക്കങ്ങളാണ് ലോകത്തിന്റെ ഉറക്കം കെടുത്തുന്നത്. ചൈനയ്‌ക്കെതിരെ അമേരിക്ക നീങ്ങിയാൽ അത് മറ്റൊരു ലോക മഹായുദ്ധത്തിന് വഴിയൊരുക്കും.

കൊറോണയിൽ ലോകം ഭയന്ന് വിറയ്ക്കുമ്പോൾ എന്തിനാണ് ഈ നീക്കമെന്ന ചോദ്യവും ലോകരാജ്യങ്ങൾ അമേരിക്കയോട് ചോദിക്കുന്നുണ്ട്. എന്നാൽ ഇതിനൊന്നും കൃത്യമായ ഉത്തരങ്ങളില്ല. പുതിയ വിന്യാസം എത്രനാൾ നീണ്ടുനിൽക്കുമെന്ന് യുഎസ് വ്യോമസേന വ്യക്തമാക്കിയിട്ടില്ല. ദക്ഷിണ ചൈനാക്കടലിൽ ഒരു ജോടി ബി -1 ബി ബോംബറുകൾ ഫ്‌ളൈഓവർ നടത്തിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കൻ വ്യോമസേനയുടെ പുതിയ നീക്കങ്ങൾ. കഴിഞ്ഞ ആഴ്ചയിൽ, യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലുകൾ ദക്ഷിണ ചൈനാക്കടലിലെ തർക്കപ്രദേശങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതെല്ലാം സംശയങ്ങൾക്ക് ഇടനൽകുന്നു.

യുഎസ് ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ തായ്വാൻ കടലിടുക്കിലൂടെ രണ്ടുതവണ സഞ്ചരിച്ചു. രണ്ട് തവണയും ചൈനീസ് വിമാനവാഹിനിക്കപ്പൽ അടുത്തു വന്നിരുന്നു. വ്യോമ, നാവിക പ്രതിരോധ സംവിധാനങ്ങളുടെ തന്ത്രപ്രധാന നീക്കത്തിലൂടെയാണ് ചൊവ്വാഴ്ച തന്നെ യുഎസ് ഡിസ്‌ട്രോയറിനെ പ്രദേശത്ത് നിന്ന് ചൈന പുറത്തെത്തിച്ചത്. ഇതിനിടെയാണ് കൂടുതൽ സൈനിക സന്നാഹം ചൈനയെ ലക്ഷ്യമിട്ട് അമേരിക്ക നടക്കുന്നത്. കൊറോണയിൽ തർക്കങ്ങൾ കൈവിട്ടാൽ എന്തിനും മടിക്കില്ലെന്ന സന്ദേശമാണ് ട്രംപ് ഇതിലൂടെ നൽകുന്നത്. അമേരിക്കയിൽ ഇനി ഇലക്ഷൻ കാലമാണ്. വീണ്ടും പ്രസിഡന്റായി ജയിക്കാൻ ട്രംപ് എന്തിനും മടിക്കില്ലെന്ന സൂചനകളും പുറത്തു വരുന്നു. ഇതും യുദ്ധ സാധ്യതകളിലേക്ക് സംശയവും ചർച്ചയും എത്തിക്കുന്നു.

കൊറോണയിലെ വ്യാപനത്തിലെ പ്രധാന കുറ്റവാളി ചൈന തന്നെയെന്നാണ് അമേരിക്ക പറയുന്നത്. കോവിഡ് 19 വൈറസ് പടരാനും കാരണം ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തന്നെ. വുഹാനിലെ വൈറസ് ലാബിൽ കൊറോണയുള്ള വവ്വാലുകളെ അലസതയോടെയാണ് കൈകാര്യം ചെയ്തത്. ഇതിലെ പിഴവാണ് മനുഷ്യരിലേക്ക് രോഗം എത്തിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ലാബിൽ വവ്വാലുകളെ അലസതയോടെ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പുറത്തു വന്നു കഴിഞ്ഞു. ഇതിനൊപ്പം ലോകരാജ്യങ്ങളുടെ സംയുക്ത അന്വേഷണ റിപ്പോർട്ടും ചൈനയ്ക്ക് എതിരാണ്. ചൈന മാത്രമാണ് ലോകത്തെ കൊറോണ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സത്യസന്ധമായ കാര്യങ്ങൾ മറച്ചു വച്ച് കോവിഡ് പ്രതിരോധത്തിനുള്ള സാധ്യത ചൈന മുടക്കിയെന്നാണ് ആരോപണം.

അതിനിടെ ചൈനയെ കുറ്റക്കാരാക്കി വിവിധ രാജ്യങ്ങളുടെ ഇന്റലിജൻസ് റിപ്പോർട്ടും പുറത്തുവന്നു. സാർസ് കോവ്-2 വൈറസ് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പടരുമെന്ന കാര്യം മറച്ചുവച്ച ചൈന, വാക്‌സിൻ നിർമ്മാണത്തിൽ മറ്റു രാജ്യങ്ങളെ സഹായിക്കാൻ തയാറായില്ലെന്നും 'ഫൈവ് ഐസ്' രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്നും യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലെ ചാരസംഘടനകളുടെ സംയുക്ത സംരംഭമായ 'ഫൈവ് ഐസ്' കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയൻ സാറ്റർഡെ ടെലഗ്രാഫാണ് രേഖകൾ പുറത്തുവിട്ടത്. ജനുവരി 23ന് വുഹാൻ ലോക്ഡൗൺ ചെയ്യുന്നതിനു മുമ്പു തന്നെ ആയിരക്കണക്കിന് ആളുകൾ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു സഞ്ചരിച്ചു കഴിഞ്ഞിരുന്നു. ഇതാണ് വ്യാപനത്തിന് കാരണം.

രാജ്യാന്തര സുതാര്യതയ്ക്കു നേരെ നടത്തിയ ആക്രമണമായിരുന്നു ചൈനയുടെ നടപടിയെന്നും 15 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. വിമർശകരുടെ വായടപ്പിക്കുന്ന നടപടിയാണ് ചൈന സ്വീകരിച്ചത്. കൊറോണ നേരിട്ടതിനെക്കുറിച്ച് ഓൺലൈനിൽ ഉയർന്ന സംശയങ്ങളും ചൈന നീക്കം ചെയ്തു. വൈറസിന്റെ ആദ്യഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവച്ചതാണ് ലോകമാകെ രോഗവ്യാപനത്തിനു കാരണമായതെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. വുഹാനിലെ വെറ്റ് മാർക്കറ്റിനു സമീപത്തുള്ള വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നാണ് വൈറസ് പടർന്നതെന്നതെന്നും ഈ റിപ്പോർട്ട് പറയുന്നു. ഇത് ചർച്ചയാക്കി ചൈനീസ് വിരുദ്ധ വികാരം കത്തിക്കുന്നതിനിടെയാണ് അമേരിക്കയുടെ സൈനിക നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP