Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രോഗികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ കൊവിഡ് സേഫ് ആപ്പ്; ഉപയോഗിക്കുന്നത് ലക്ഷണക്കണക്കിനു പേർ; സാങ്കേതിക വിദ്യയിലൂടെ മഹാമാരിയെ നേരിട്ട് ഓസ്‌ട്രേലിയ

രോഗികളെ പെട്ടെന്ന് കണ്ടുപിടിക്കാൻ കൊവിഡ് സേഫ് ആപ്പ്; ഉപയോഗിക്കുന്നത് ലക്ഷണക്കണക്കിനു പേർ; സാങ്കേതിക വിദ്യയിലൂടെ മഹാമാരിയെ നേരിട്ട് ഓസ്‌ട്രേലിയ

സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയ: കോവിഡ് ബാധയിൽ നിന്നും രക്ഷ നേടുന്നതിൽ ഏറ്റവും പ്രധാനമായി കാണുന്ന കോവിഡ് സേഫ് ആപ്പ് ഉപയോഗിക്കുന്നത് ലക്ഷകണക്കിന് ആൾക്കാരെന്ന് റിപ്പോർട്ട്. കൊറോണവൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് കോവിഡ് സേഫ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. നിലവിൽ കോവിഡ്-19 സ്ഥിരീകരിച്ചവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വച്ചാണു സമ്പർക്കം പുലർത്തിയവരെ കണ്ടെത്തുന്നത്. ഈ നടപടി വേഗത്തിലാക്കാൻ പുതിയ ആപ്പ് സഹായിക്കും.

വൈറസ് ബാധിച്ച ഒരാൾ അതു തിരിച്ചറിയുന്നതിനു മുമ്പു തന്നെ വൈറസ് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. ഈ ആപ്പ് ഉപയോഗിക്കുന്നത് വഴി ആ സാധ്യത കുറയ്ക്കാം. ബ്ലൂടൂത്ത് ഉപയോഗിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. ഡൗൺലോഡ് ചെയ്തിട്ടുള്ള മറ്റു ഫോണുകളെ ബ്ലൂടൂത്ത് മുഖേന നിങ്ങളുടെ ഫോണിലെ ആപ്പ് തിരിച്ചറിയും. ഫോണുകളിലെ ബ്ലൂടൂത്ത് ഓൺ ആയിരിക്കണം. ആപ്പ് ഉപയോഗിക്കുന്ന ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചാൽ, അയാളുടെ അനുവാദത്തോടെ ആപ്പിലെ വിവരങ്ങൾ സർക്കാരിന്റെ സുരക്ഷിതമായ സ്റ്റോറേജ് സംവിധാനത്തിലേക്ക് അപ്ലോഡ് ചെയ്യും. ആപ്പിലെ വിവരങ്ങൾ ഉപയോഗിച്ച് സമ്പർക്കത്തിലെത്തിയവരെ കണ്ടെത്താൻ ശ്രമിക്കും.

നിലവിലുള്ള കോൺടാക്ട് ട്രേസിങ് സംവിധാനത്തിന് ഒപ്പമാകും ഇതും ഉപയോഗിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP