Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക അകലം അത്യാവശ്യമെന്ന് ​ഗൂ​ഗിളും ഫേസ്‌ബുക്കും; ഈ വർഷം അവസാനം വരെ വർക് ഫ്രം ഹോം അനുവദിക്കുമെന്നും റിപ്പോർട്ടുകൾ

സാമൂഹിക അകലം അത്യാവശ്യമെന്ന് ​ഗൂ​ഗിളും ഫേസ്‌ബുക്കും; ഈ വർഷം അവസാനം വരെ വർക് ഫ്രം ഹോം അനുവദിക്കുമെന്നും റിപ്പോർട്ടുകൾ

മറുനാടൻ ഡെസ്‌ക്‌

ഫേസ്‌ബുക്കും ഗൂഗിളും തങ്ങളുടെ ജീവനക്കാരെ 2020 അവസാനം വരെ വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യാൻ അനുവദിച്ചതായി റിപ്പോർട്ടുകൾ. ആമസോണും വീട്ടിലിരുന്ന് ജോലി ചെയ്യാൻ സാധിക്കുന്നവർക്ക് ഒക്ടോബർ വരെ അത് തുടരാൻ അനുവാദം നൽകിയിട്ടുണ്ട്.ഒരു യോഗത്തിനിടയിലാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇക്കാര്യം ജീവനക്കാരോട് പറഞ്ഞതെന്ന് 9റ്റു5ഗൂഗിൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഓഫീസിൽ വന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി ജൂണിലോ ജൂലായിലോ ഓഫീസുകൾ തുറക്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. എന്ന് മുതൽ ഓഫീസ് തുറക്കുന്നോ അന്ന് മുതൽ സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികളും ഉറപ്പുവരുത്തും.

ഫേസ്‌ബുക്ക് ജീവനക്കാർക്ക് 2020 അവസാനം വരെ വീട്ടിലിരുന്ന് ജോലിചെയ്യാൻ മാർക്ക് സക്കർബർഗ് അനുവാദം നൽകിയതായി കമ്പനി വക്താവിനെ ഉദ്ധരിച്ച് ദി വെർജ് ആണ് റിപ്പോർട്ട ചെയ്തത്. മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് ഓക്ടോബർ വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവാദം നൽകുന്നതായി കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP