Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാള സിനിമയ്ക്ക് മറ്റൊരു നഷ്ടം കൂടി; യുവ സംവിധായകൻ ജിബിറ്റ് ജോർജ് വിടവാങ്ങി; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കവെ; ലോക്ക് ഡൗൺ കാലഘട്ടത്തിൽ പുറത്തിറങ്ങിയ കോഴിപ്പോരെന്ന ചിത്രത്തിന്റെ സംവിധായകനായും തിരക്കഥാകൃത്തായും തുടക്കം; ലോക്ക് ഡൗണിൽ തീയറ്റർ വിട്ടതോടെ നിരാശയും; യുവസംവിധായകന്റെ മരണത്തിൽ നടുങ്ങി മലയാള സിനിമ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: നവാഗത സംവിധായകൻ ജിബിറ്റ് ജോർജ്(31) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ലോക്ഡൗണിന് ഒരാഴ്ച മുമ്പ് റിലീസ് ചെയ്ത കോഴിപ്പോര് എന്ന സിനിമയുടെ സംവിധായകരിൽ ഒരാളാണ് ജിബിറ്റ്. ഇന്നു രാവിലെ മുതൽ നെഞ്ചുവേദന അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. വൈകുന്നേരത്തോടെ രോഗം മൂർച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. കിടങ്ങൂർ കളത്തിപറമ്പിൽ ജോർജിന്റെ മകനാണ്. മാതാവ്: ബെൻസി, സഹോദരി ജിബിന.19 നെ പ്രതിരോധിക്കേണ്ട സമയമാണ്... അതിജീവനത്തിന് ശേഷം തിരിച്ചു വരാം'..

കോഴിപ്പോര് എന്ന ചിത്രത്തിന്റെ ഇരട്ട സംവിധായകരിൽ ഒരാളായ ജിബിറ്റ് ജോർജിന്റെ വാക്കുകളാണിത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ചിത്രം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് സംവിധായകൻ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളായിരുന്നു ഇത്. എന്നാൽ തന്റെ ആഗ്രഹം മുഴുവനായി പൂർത്തിയാക്കാതെ സംവിധായകൻ വിട പറഞ്ഞിരിക്കുകയാണ്. ഇന്നു രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടെങ്കിലും ജിബിറ്റ് കാര്യമാക്കിയില്ലായിരുന്നു.

തുടർന്ന് നെഞ്ച് വേദന കൂടുകയായിരുന്നു. ഉടനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിക്കുന്നത്. 31 വയസ്സായിരുന്നു. സുഹൃത്തും നവാഗതനായ ജിനോയ് ജനാർദ്ദനൊപ്പമായിരുന്നു ചിത്രം സംവിധനം ചെയ്തത്. ഇവർ തന്നെയായിരുന്നു തിരക്കഥയും ഒരുക്കിയത്. ക്ഡൗണിന് ഒരാഴ്ച മുമ്പാണ് ചിത്രം റിലീസ് ചെയ്തത്.. ചിത്രത്തിൽ ജിബിറ്റ് അഭിനയിക്കുകയും ചെയ്തിരുന്നു.

ജിബിറ്റിനെക്കുറിച്ച് അഭിനേത്രി ജോളി ചിറയത്ത്' പറഞ്ഞത് ഇങ്ങനെയാണ്. ഒരു പാട് വർഷത്തെ അലച്ചിലിനൊടുവിലെ രണ്ടു യുവാക്കളുടെ സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ സിനിമ. ഷൂട്ടിന് ശേഷം പിന്നെയും ഒരു വർഷമെടുത്തു തിയോറ്ററിലെത്താൻ. ഒരു വിധം സിനിമ പൂർത്തീകരിച്ച് പിന്നീട് തിയ്യറ്ററിലെത്തിക്കാൻ വഴിയില്ലാതെ സ്വന്തം വീടും പോലും പണയപ്പെടുത്തിയാണ് സിനിമ ഇറക്കിയത്. ഇറങ്ങിയതും ദിവസങ്ങൾക്കകം കൊറോണ മൂലം തിയറ്ററുകൾ അടച്ച് അതും തീർന്നു.സിനിമാ സ്വപ്നങ്ങളിൽ വെന്ത് നടന്ന രണ്ടു ചെറുപ്പക്കാരിൽ (ജിനോയ് - ജിബിറ്റ്) ജിബിറ്റ് വിട പറഞ്ഞിരിക്കുന്നു.

ജിബിറ്റിന്റെ ആദ്യ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ മലയാളിയുടെ ഇഷ്ടം നേടിയ വീണ നന്ദകുമാറാണ് നായികയായി എത്തിയത്.ഇന്ദ്രൻസ്, ജോളി ചിറയത്ത്, പൗളി വൽസൻ, അഞ്ജലി, സോഹൻ സീനുലാൽ, നവജിത് നാരായണൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.രണ്ടുകുടുംബങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP