Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊറോണ ദുരന്തത്തിന്റെ മറവിൽ യുദ്ധത്തിനൊരുങ്ങി ചൈന; ദക്ഷിണ ചൈനീസ് സമുദ്രത്തിന്റെ അവകാശം ഉറപ്പിക്കാൻ സൈനിക നീക്കം; ഞൊടിയിടയിൽ മൂന്ന് യുദ്ധക്കപ്പലുകൾ അയച്ച് വെല്ലുവിളിച്ച് അമേരിക്ക; സമുദ്രത്തിൽ കൊമ്പ് കോർക്കാൻ ഒരുങ്ങി മൂന്ന് രാജ്യങ്ങൾ; ജപ്പാനും മലേഷ്യയും അടങ്ങിയ ചെറിയ രാജ്യങ്ങൾ ആശങ്കയിൽ

കൊറോണ ദുരന്തത്തിന്റെ മറവിൽ യുദ്ധത്തിനൊരുങ്ങി ചൈന; ദക്ഷിണ ചൈനീസ് സമുദ്രത്തിന്റെ അവകാശം ഉറപ്പിക്കാൻ സൈനിക നീക്കം; ഞൊടിയിടയിൽ മൂന്ന് യുദ്ധക്കപ്പലുകൾ അയച്ച് വെല്ലുവിളിച്ച് അമേരിക്ക; സമുദ്രത്തിൽ കൊമ്പ് കോർക്കാൻ ഒരുങ്ങി മൂന്ന് രാജ്യങ്ങൾ; ജപ്പാനും മലേഷ്യയും അടങ്ങിയ ചെറിയ രാജ്യങ്ങൾ ആശങ്കയിൽ

മറുനാടൻ മലയാളി ബ്യൂറോ

യുഎസ് അടക്കമുള്ള രാജ്യങ്ങൾ കോവിഡ്-19 എന്ന മഹാമാരിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ അത് മുതലാക്കി ദക്ഷിണ ചൈനീസ് സമുദ്രത്തിന്റെ അവകാശം ഉറപ്പിക്കാൻ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്.

എന്നാൽ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകൾ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്.ദക്ഷിണ ചൈനീസ സമുദ്രത്തിൽ കൊമ്പ് കോർക്കാൻ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഇവിടെ മൂന്ന് വൻ ശക്തികൾ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങൾ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്.

ഈ മേഖല കൈവശപ്പെടുത്താൻ ചൈനീസ് ഗവൺമെന്റ് ദശാബ്ദങ്ങളായി നടത്തുന്ന നീക്കങ്ങളിൽ ഏറ്റവും പുതിയതാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ ചൈന അന്താരാഷ്ട്രനിയമങ്ങളെയാണ് മറി കടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഇവിടുത്തെ ദ്വീപുകളിലെയും റീഫുകളിലെയും അതുല്യമായ ധാതുസമ്പത്ത് കൈപ്പിടിയിലൊതുക്കാൻ ചൈന നേരത്തെ തന്നെ കുത്സിത ശ്രമങ്ങൾ ആരംഭിക്കുകയും അതിനെതിരെ അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു. ഈ പ്രദേശം അമേരിക്ക കൈവശപ്പെടുത്താൻ ശ്രമിച്ചാൽ അതിനെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറൽ വെയ് ഫെൻഗെ പ്രതികരിച്ചിരിക്കുന്നത്.

മലേഷ്യ, ഫിലിപ്പീൻസ്, വിയ്റ്റ്നാം, തായ് വാൻ, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി രാജ്യങ്ങൾ സൗത്ത് ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വർഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘർഷാവസ്ഥ വർധിപ്പിച്ചിരിക്കുകയാണ്. മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയായതിനാലാണ് ആരും ഈ പ്രദേശം വിട്ട് കൊടുക്കാൻ തയ്യാറാവാത്തത്.ഇവിടെ വിവിധ രാജ്യങ്ങൾ തമ്മിൽ അവകാശതർക്കം നിലനിൽക്കുന്ന ദ്വീപുകളിൽ ചൈന 2015ൽ തന്നെ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത് അയൽരാജ്യങ്ങളെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.

ചൈന തങ്ങളുടെ സൈനികശക്തി ഉപയോഗിച്ച് മേഖലയിലെ മറ്റ് രാജ്യങ്ങളെ ഭയപ്പെടുത്തി വറുതിയിൽ നിർത്തുകയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഈ മേഖലയിൽ സൈനിക ആവശ്യങ്ങൾക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിർമ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളിൽ നിന്നും വ്യക്തമാകുന്നുണ്ട്. സമീപത്തുള്ള പാറക്കെട്ടിൽ ദ്വീപു നിർമ്മാണത്തിന് മണൽ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങൾ 2015ൽ പുറത്ത് വരികയും ചെയ്തിരുന്നു. ജെയിംസ് ഡിഫെൻസ് വീക്ക്‌ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയർത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകൾ പുറത്ത് വിട്ടത്.

സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളിൽ 3000 മീറ്റർ എയർസ്ട്രിപ്പ് നിർമ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകൾ വെളിപ്പെടുത്തുന്നത്. സുപ്രധാനമായ കപ്പൽപ്പാതയായ പാർസൽ ഐലന്റുകളിലേക്ക് റൺവേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു. 3.3 ട്രില്ല്യൻ പൗണ്ടിന്റെ വ്യപാരം വർഷം തോറും നടക്കുന്ന സുപ്രധാനായ കടൽപ്പാതയാണ് സൗത്ത് ചൈന കടലിലൂടെയുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP