Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ഡൗൺ ആയതിനാൽ ഡ്യൂട്ടിക്ക് വന്നത് സഹോദരന്റെ ബൈക്കിന് പിന്നിൽ: കുറുകേ ചാടിയ തെരുവുനായയെ ഇടിച്ച് ബൈക്ക് മറിഞ്ഞപ്പോൾ റോഡിൽ വീണത് തലയിടിച്ച്: പത്തനംതിട്ട കെഎസഇബി സബ്എൻജിനീയർ ശ്രീതുവിന് ദാരുണാന്ത്യം: അപകടമുണ്ടായത് അടൂർ ആനന്ദപ്പള്ളിയിൽ

ലോക്ഡൗൺ ആയതിനാൽ ഡ്യൂട്ടിക്ക് വന്നത് സഹോദരന്റെ ബൈക്കിന് പിന്നിൽ: കുറുകേ ചാടിയ തെരുവുനായയെ ഇടിച്ച് ബൈക്ക് മറിഞ്ഞപ്പോൾ റോഡിൽ വീണത് തലയിടിച്ച്: പത്തനംതിട്ട കെഎസഇബി സബ്എൻജിനീയർ ശ്രീതുവിന് ദാരുണാന്ത്യം: അപകടമുണ്ടായത് അടൂർ ആനന്ദപ്പള്ളിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തെരുവുനായയെ ഇടിച്ച ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ തലയിടിച്ചു വീണ്് വനിതാ സബ് എൻജിനീയർക്ക് ദാരുണാന്ത്യം. പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എൻജിനീയർ ചവറ സ്വദേശിനി ശ്രീതു സുഭാഷാ(32)ണ് മരിച്ചത്.

അടൂർ-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളിക്ക് സമീപം ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചവറയിൽ നിന്ന് സഹോദരനൊപ്പം ബൈക്കിൽ പത്തനംതിട്ടയിലേക്ക് വരികയായിരുന്നു. ആനന്ദപ്പള്ളിക്ക് സമീപം വച്ചാണ് ബൈക്ക് നായയെ ഇടിച്ചു മറിഞ്ഞത്. സഹോദരന് നിസാര പരുക്കേറ്റു.ശ്രീതു ഹെൽമറ്റ്് ധരിച്ചിട്ടുണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരിച്ചു. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം സഹോദരനൊപ്പമാണ് ഡ്യൂട്ടിക്ക് വന്നിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ശക്തമായ കാറ്റും മഴയും കാരണം വൈദ്യുതി മുടങ്ങിയപ്പോൾ അറ്റകുറ്റപ്പണിക്ക് മുന്നിട്ട് നിന്നതും ശ്രീതുവായിരുന്നു. നേരത്തേ വാട്ടർഅഥോറിറ്റിയിലും ശ്രീതു ജോലി നോക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP