Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റേഷൻ വാങ്ങാൻ പോയ മാതാവ് തിരികെ എത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റ മകളുടെ മൃതദേഹം; ചിറ്റാറിൽ ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മരിച്ചത് പ്ലസ്ടു വിദ്യാർത്ഥിനി രേഷ്മ

റേഷൻ വാങ്ങാൻ പോയ മാതാവ് തിരികെ എത്തിയപ്പോൾ കണ്ടത് പൊള്ളലേറ്റ മകളുടെ മൃതദേഹം; ചിറ്റാറിൽ ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് മരിച്ചത് പ്ലസ്ടു വിദ്യാർത്ഥിനി രേഷ്മ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: റേഷൻ സാധനങ്ങൾ വാങ്ങി മടങ്ങിയെത്തിയ മാതാവ് കണ്ടത് ശരീരമാസകലം പൊള്ളലേറ്റ് മരിച്ചു കിടക്കുന്ന മകളെ. ഇൻഡക്ഷൻ കുക്കറിൽ നിന്ന് ഷോക്കേറ്റ് മരിച്ചതെന്ന് സംശയം. ചിറ്റാർ സീതത്തോട് വാലുപാറയിൽ കൊമ്പനോലിൽ രാജന്റെയും ശ്യാമളയുടെയും ഇളയ മകൾ രേഷ്മ( 18) ആണ് മരിച്ചത്. തങ്കളാഴ്ച രാവിലെ 11.30നാണ് സംഭവം. രേഷ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

റേഷൻ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിൽ എത്തിയ അമ്മ ശ്യാമള രേഷ്മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ വീടിന്റെ പുറകു വശത്തു കൂടിയുള്ള വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോഴാണ് ഷോക്കേറ്റ് മകളുടെ ശരീരം മുഴുവൻ പൊള്ളിയ നിലയിൽ കിടക്കുന്നത് കണ്ടത്. സീതത്തോട് കെആർപിഎം ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സഹോദരി രേഖാരാജ്. സംസ്‌കാരം പിന്നീട് .

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP