Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു വർഷം കൊണ്ട് 55 കോടിയിൽ നന്നും 1290 കോടിയുടെ പദ്ധതികളിലേക്ക് വളർന്ന് കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ; തൊടുപുഴയിലെ ബോട്ടിലിങ് പ്ലാന്റ് വിജയമായതിന് പിന്നാലെ കൂടുതൽ പദ്ധതികളും; 300 കോടിയുടെ കേബിൾ കാർ പദ്ധതിയുടെയും നടത്തിപ്പു ചുമതലയും ഏറ്റെടുത്തു; കുട്ടനാട് പാക്കേജു വഴി 900 കോടിയുടെ പദ്ധതികൾക്കും കേന്ദ്രാനുമതി തേടിയെന്ന് എംഡി എൻ പ്രശാന്ത്; കേരളത്തിലെ ഏറ്റവും വളർച്ചയുള്ള സ്ഥാപനങ്ങളുടെ നിരയിലേക്ക് കെഐഐഡിസി

ഒരു വർഷം കൊണ്ട് 55 കോടിയിൽ നന്നും 1290 കോടിയുടെ പദ്ധതികളിലേക്ക് വളർന്ന് കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ; തൊടുപുഴയിലെ ബോട്ടിലിങ് പ്ലാന്റ് വിജയമായതിന് പിന്നാലെ കൂടുതൽ പദ്ധതികളും; 300 കോടിയുടെ കേബിൾ കാർ പദ്ധതിയുടെയും നടത്തിപ്പു ചുമതലയും ഏറ്റെടുത്തു; കുട്ടനാട് പാക്കേജു വഴി 900 കോടിയുടെ പദ്ധതികൾക്കും കേന്ദ്രാനുമതി തേടിയെന്ന് എംഡി എൻ പ്രശാന്ത്; കേരളത്തിലെ ഏറ്റവും വളർച്ചയുള്ള സ്ഥാപനങ്ങളുടെ നിരയിലേക്ക് കെഐഐഡിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങങ്ങളിൽ മികച്ച മുന്നേറ്റം നടത്തി കേരളാ ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ. ജലസേചന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇപ്പോൾ അതിവേഗ വളർച്ചയുടെ പാതയിലാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 55 കോടി രൂപയുടെ പദ്ധതികൾ മാത്രം നടപ്പിലാക്കിയ കോർപ്പറേഷൻ പുതിയ എംഡി എൻ പ്രശാന്തിന്റെ നേതൃത്വത്തിൽ കൂടുതൽ പദ്ധതികളിലേക്കാണ് കടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടിയും പദ്ധതികൾക്കായി എല്ലാ സഹായങ്ങളും നൽകി വരുന്നു.

2018-19 സാമ്പത്തിക വർഷം 55.37 കോടിയുടെ പദ്ധതികളായിരുന്നു കോർപ്പറേഷന് ഉണ്ടായിരുന്നത്. ഇതാണ് 2019-20 സാമ്പത്തിക വർഷത്തിൽ 1289.59 കോടിയിലേക്ക് ഉയർന്നിരിക്കുന്നത്. പദ്ധതികളുടെ എണ്ണത്തിൽ നാലിൽ മൂന്ന് എന്ന നിലയിൽ വളരാൻ സ്ഥാപനത്തിന് സാധിച്ചു. ഇതോടെ കേരളത്തിൽ റ്റവും വളർച്ചയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയിലേക്കാണ് കെഐഐഡിസി വളർന്നിരിക്കുന്നത്. കേരളത്തിൽ കുപ്പിവെള്ള വിപണിയിൽ മികച്ച സന്നിധ്യമായി മാറിയ കെഐഐഡിസിയുടെ ഹില്ല അക്വ 5.67 കോടി രൂപയുടെ വിറ്റുവരവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. തൊടുപുഴയിലെ പ്ലാന്റിൽ നിന്നും ദിവസവും ഒരു ലിറ്ററിന് 60,000 ബോട്ടിൽ കുടിവെള്ളമാണ് ഈ ബ്രാൻഡിൽ വിപണിയിൽ എത്തുന്നത്. നേരത്തെ ലിറ്ററിന് 15 രൂപയ്ക്ക് വിറ്റിരുന്ന ഹില്ലി അക്വ ഇപ്പോൾ 13 രൂപയ്ക്കാണ് വിൽക്കുന്നത്.

തൊടുപുഴ പ്ലാന്റ് വാണിജ്യപരായി വൻ വിജയത്തിൽ ആയതിനെ തുടർന്നാണ് ആലുവയിൽ മറ്റൊരു ബോട്ടിലിങ് പ്ലാന്റും കോർപ്പറേഷൻ ആരംഭിച്ചത്. 20 ലിറ്ററിന്റെ വാട്ടർ ഡിസ്‌പെൻസറുകളാണ് ഇവിടെ നിന്ന് ഉത്പാദിപ്പിക്കുക. അരുവിക്കരയിൽ വാട്ടർ അതോരിറ്റി നേരിട്ട് ആരഭിക്കാനിരുന്ന കുപ്പിവെള്ള ഫാക്ടറി ഏറ്റെടുക്കാനും കെഐഐഡിസി തീരുമാനിച്ചുട്ടുണ്ട്. ആലുവയിലും ഇവിടെയും ഉൽപ്പാദിപ്പിക്കുന്ന 20 ലിറ്റർ ഡിസ്‌പെൻസറുകളുടെ വിതരണം കുടുംബശ്രീ വഴിയാണ് നടത്തുക.

കൊച്ചിയിൽ മറൈൻ ഡ്രൈവ്, ബോൾഗാട്ടി, വല്ലാർപ്പാടം, വൈപ്പിൻ, ഫോർട്ടു കൊച്ചി എന്നിവിടങ്ങളെ ബന്ധിപ്പിച്ച് പിപിപി മാതൃകയിൽ 300 കോടി രൂപ മുതൽ മുടക്കിൽ സജ്ജീകരിക്കുന്ന കേബിൾ കാർ പദ്ധതിയുടെ നടത്തിപ്പു ചുമതലയും കോർപ്പറേഷനാണ്. ഇതിനുള്ള താൽപ്പര്യം പത്രം ക്ഷണിച്ചിട്ടുണ്ട്. രണ്് കമ്പനികൾ പദ്ധതിയിൽ താൽപ്പര്യം അറിയിക്കുകയും ചെയ്തു. ഇതും വൈകാതെ തുടങ്ങുന്നതോടെ വലിയ തോതിൽ കുതിപ്പിലേക്ക് കോർപ്പറേഷൻ പോകും. ജലസേചന വകുപ്പിന് കീഴിൽ കേരളത്തിൽ ലഭ്യമായ ആയിരക്കണക്കിന് ഏക്കർ ഭൂമിയൽ നിന്നും സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ഇതോടോപ്പം കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. ഇതിനുള്ള അനുമതി സർക്കാർ കെഐഐഡിസിക്ക് നൽകി കഴിഞ്ഞു. ജലസംഭരണികൾ അടക്കം ഇതിനായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കിഫ്ബിയുടെ കീഴിൽ കേരളത്തിൽ ആലപ്പുഴ കനാൽ നവീകരണവും തുടങ്ങിക്കഴിഞ്ഞതായി മാനേജിങ് ഡയറക്ടർ എൻ പ്രശാന്ത് പറഞ്ഞു. നദി, കായൽ സംരക്ഷണത്തിനുള്ള 700 കോടി രൂപയുടെയും കുട്ടനാട് പാക്കേജിന് കീഴിൽ വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 900 കോടിയുടെ പദ്ധതികൾ കേന്ദ്രാനുമതിക്കായി സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്ത് മന്ത്രി തന്നെയാണ് നിലകൊള്ളുന്നത്. ജലസേചന വകുപ്പിനെ കൂടാതെ ടൂറിസം വകുപ്പ്, പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, കെഐസ്‌ഐഡിസി, കെയ്‌സ്, കെഎസ്‌ഐഎൻസി തുടങ്ങിയവയുടെ കീഴിലുള്ള പദ്ധതികളും കെഐഐഡിസി ഏറ്റെടുത്തിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരും ഒരുമിച്ചു കൈകോർത്തു പോകുന്നതു കൊണ്ടാണ് ഈ പൊതുമേഖലാ സ്ഥാപനം മുന്നോട്ടു കുതിക്കുന്നത്. ജയപാലൻ നായരാണ് കോർപ്പറേഷൻ സിഇഒ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP