Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് വർഷങ്ങളായി ദുബായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തിരുന്ന കുന്നംകുളം സ്വദേശി അശോക് കുമാർ

യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരിച്ചത് വർഷങ്ങളായി ദുബായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായി ജോലി ചെയ്തിരുന്ന കുന്നംകുളം സ്വദേശി അശോക് കുമാർ

സ്വന്തം ലേഖകൻ

തൃശ്ശൂർ: കൊവിഡ് ബാധിച്ച് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. കുന്നംകുളം സ്വദേശിയാണ് മരിച്ചത്. ചൊവ്വന്നൂർ കല്ലഴിക്കുന്ന് സ്വദേശി പുത്തൻകുളങ്ങര കൊച്ചുണ്ണിയുടെ മകൻ അശോക് കുമാർ (53) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

കുറെ വർഷങ്ങളായി ദുബായിൽ വർക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്നു അശോക് കുമാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നാട്ടിൽ അവസാനമായി വന്നിരുന്നത്. ഇത്തവണ വരാൻ ടിക്കറ്റുമായി ഒരുങ്ങിയിരിക്കുമ്പോഴാണ് വിമാനങ്ങൾ റദ്ദാക്കിയത്. സംസ്‌കാരം ദുബായിൽ തന്നെ നടത്തും എന്ന് ബന്ധുകൾ പറഞ്ഞു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP